Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധി ജര്‍മ്മനിയിലേക്ക് പോയത് മോദിയെ അട്ടിമറിക്കാനുള്ള ടൂള്‍കിറ്റ് തേടി; ജര്‍മ്മനിയില്‍ ജോര്‍ജ്ജ് സോറോസിന്റെ അനുയായിയെ കണ്ടു

രാഹുല്‍ ഗാന്ധി ജര്‍മ്മനിയില്‍ സന്ദര്‍ശനം നടത്തിയത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള അടുത്ത ടൂള്‍കിറ്റ് തേടിയാണെന്ന രഹസ്യം പുറത്ത്. ജര്‍മ്മനിയില്‍ രാഹുല്‍ ഗാന്ധിയും ജോര്‍ജ്ജ് സോറോസ് സംഘത്തിലെ പ്രധാനിയായ കൊര്‍ണേലിയ വോളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2025, 05:52 pm IST
inIndia, World
രാഹുല്‍ ഗാന്ധിയും ജോര്‍ജ്ജ് സോറോസിന്‍റെ അനുയായി കൊര്‍ണേലിയ വോളും തമ്മില്‍ ജര്‍മ്മനിയില്‍ നടന്ന കൂടിക്കാഴ്ച (ഇടത്ത്)

രാഹുല്‍ ഗാന്ധിയും ജോര്‍ജ്ജ് സോറോസിന്‍റെ അനുയായി കൊര്‍ണേലിയ വോളും തമ്മില്‍ ജര്‍മ്മനിയില്‍ നടന്ന കൂടിക്കാഴ്ച (ഇടത്ത്)

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി ജര്‍മ്മനിയില്‍ സന്ദര്‍ശനം നടത്തിയത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള അടുത്ത ടൂള്‍കിറ്റ് തേടിയാണെന്ന രഹസ്യം പുറത്ത്. ജര്‍മ്മനിയില്‍ രാഹുല്‍ ഗാന്ധിയും ജോര്‍ജ്ജ് സോറോസ് സംഘത്തിലെ പ്രധാനിയായ കൊര്‍ണേലിയ വോളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തായി.

സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്സിറ്റിയുടെ ബോര്‍ഡ് ഓഫ് ട്രസ്റ്റിയായ കൊര്‍ണേലിയ വോളും മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന ജോര്‍ജ്ജ് സോറോസും തമ്മില്‍ അടുത്ത ബന്ധമുണ്ട്. ജോര്‍ജ്ജ് സോറോസിന്റെ അസോസിയേറ്റായി പ്രവര്‍ത്തിക്കുന്ന കൊര്‍ണേലിയ വോളും രാഹുല്‍ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ച അതീവരഹസ്യമായിരുന്നെങ്കിലും ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ജര്‍മ്മനിയുടെ പരിസ്ഥിതി മന്ത്രിയെയും രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്തിനാണ് ഒരു പ്രതിപക്ഷ നേതാവ് മറ്റൊരു രാജ്യത്തെ മന്ത്രിയെക്കണ്ട് കാലാവസ്ഥാവ്യതിയാനത്തിന്റെ ആഗോളവെല്ലുവിളികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് എന്തിനാണ് എന്ന് വ്യക്തമല്ല. ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രഡറിക് മെഴ്സുമായും രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. മുന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഒലഫ് സ്കോള്‍സുമായും രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തിയിരുന്നു. ഇതെല്ലാം ജോര്‍ജ്ജ് സോറോസ് ഫൗണ്ടേഷന്റെ തീരുമാനത്തിന്റെ ഭാഗമായിരിക്കാമെന്ന് കരുതുന്നു.

എന്താണ് ഇവര്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ പരസ്പരം കൈമാറിയ ആശയങ്ങള്‍ എന്നത് അടുത്ത ദിവസങ്ങളില്‍ ഇന്ത്യയില്‍ അരങ്ങേറുന്ന അട്ടിമറി സംഭവങ്ങളില്‍ നിന്നേ മനസ്സിലാവൂ എന്നായിട്ടുണ്ട്. ആ രീതിയിലാണ് രാഹുല്‍ ഗാന്ധി മുന്നേറിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ എന്തെങ്കിലും കുഴപ്പങ്ങള്‍ സൃഷ്ടിക്കാനുള്ള അടുത്ത പദ്ധതിയായിരിക്കാം ഇവരുടെ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞിരിക്കുക എന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ ദിവസം ജര്‍മ്മനിയില്‍ ബിഎംഡബ്ല്യു കാര്‍ കമ്പനിയുടെ പ്ലാന്‍റ് സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി ഇന്ത്യയിലെ ഉല്‍പാദനം ഇഴഞ്ഞുനീങ്ങുകയാണെന്ന് മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിരുന്നു. വിദേശമണ്ണില്‍ രാഹുല്‍ ഗാന്ധി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് ജോര്‍ജ്ജ് സോറോസ് കൂടി ഉള്‍പ്പെട്ട ഡീപ് സ്റ്റേറ്റ് എന്ന അമേരിക്കയിലെ സമാന്തര അധികാരശക്തികളുടെ അജണ്ട അനുസരിച്ചാണ്. ഇതോടെ വിദേശമാധ്യമങ്ങളില്‍ ഇന്ത്യയുടെ പേര് കളങ്കപ്പെടുത്തുകയാണ് ഡീപ് സ്റ്റേറ്റിന്റെ ലക്ഷ്യം. അത് ഇന്ത്യയില്‍ മൂലധനം നിക്ഷേപിക്കാന്‍ ഒരുങ്ങുന്ന വിദേശികളെയും വിദേശകമ്പനികളെയും നിരാശപ്പെടുത്തും. ഇതാണ് അവരുടെ ലക്ഷ്യവും. കുറച്ചുനാള്‍ മുന്‍പ് ഇന്ത്യയുടെ സമ്പദ്ഘടന ചത്തകുതിരയാണെന്ന് ട്രംപ് പറഞ്ഞപ്പോള്‍ രാഹുല്‍ അതിനെ അനുകൂലിച്ചതും ഇതേ ഡീപ് സ്റ്റേറ്റ് ശക്തികളുടെ അജണ്ട പ്രകാരമാണ്. രാഹുല്‍ ഗാന്ധി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം ജോര്‍ജ്ജ് സോറോസിന്റെ മരപ്പാവയെപ്പോലെയാണ്.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചത് ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ (ഒഎസ്എഫ്) ആയിരുന്നു. മോദി സര്‍ക്കാരിനെ പൊതുതെരഞ്ഞെടുപ്പില്‍ അട്ടിമറിക്കുക എന്നതായിരുന്നു ലക്ഷ്യം. 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് രണ്ട് ഭാരത് ജോഡോ യാത്രകള്‍ സംഘടിപ്പിച്ചെങ്കിലും അത് മോദി എന്ന ശക്തനായ ഭരണാധികാരിയെ അട്ടിമറിക്കാന്‍ ഉപകരിച്ചില്ല. മോദി സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും കൈകോര്‍ത്ത് വോട്ടുകള്‍ മോഷ്ടിക്കുന്നു എന്ന പുതിയ ആരോപണം ഉന്നയിക്കുന്നതും ജോര്‍ജ്ജ് സോറോസിന്റെ ഉപദേശപ്രകാരം തന്നെയാണ്.

ഇതുവഴി തെരഞ്ഞെടുപ്പുകളോട് ജനങ്ങള്‍ക്കുള്ളില്‍ സംശയം ഉയര്‍ത്തി, സാമൂഹിക കലാപം ഉണ്ടാക്കി മോദി സര്‍ക്കാരിനെ അട്ടിമറിക്കുക എന്നതാണ് ലക്ഷ്യം. നുണ പല തവണ ആവര്‍ത്തിച്ചാല്‍ നേരാകും എന്ന ഗീബല്‍സിയന്‍ തന്ത്രം ഉപയോഗിച്ച് ആവര്‍ത്തിച്ച് വോട്ട് ചോരി ആരോപണം ഉയര്‍ത്തുകയാണ് രാഹുല്‍ ഗാന്ധി. ഈയിടെ കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ കോണ്‍ഗ്രസ് മുന്നേറിയപ്പോള്‍ വോട്ട് ചോരിയെപ്പറ്റി രാഹുല്‍ ഗാന്ധി മിണ്ടിയതേയില്ല എന്നതാണ് ഇവരുടെ ഇരട്ടത്താപ്പ്. ലഡാക്കില്‍ ഈയിടെ സോനം വാങ് ചുക്ക് എന്ന സാമൂഹ്യപ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ ലഡാക്കിന് സംസ്ഥാന പദവി നല്‍കണം എന്നാവശ്യപ്പെട്ട് കലാപം ഉണ്ടാക്കിയതും ഡീപ് സ്റ്റേറ്റ് അജണ്ടയുടെ ഭാഗമാണ്. അന്ന് ലേയിലെ ബിജെപി ഓഫീസും അക്രമികള്‍ തകര്‍ത്തിരുന്നു. ശാന്തപ്രകൃതരായ ബുദ്ധിസ്റ്റുകളെ കലാപത്തിലേക്ക് വലിച്ചിഴച്ചത് വലിയൊരു അജണ്ടയുടെ ഭാഗമായാണ്. ഇന്ത്യയുടെ എല്ലാം മേഖലകളിലും മോദി സര്‍ക്കാരിനെതിരെ അസംതൃപ്തി വിതറുക. ഈ അസംതൃപ്തരെ മുഴുവന്‍ ഉപയോഗിച്ച് ഒടുവില്‍ ഒരു ദിവസം കലാപം നടത്തുക. ഇതാണ് പദ്ധതി. സിഖുകാര്‍ക്കുള്ളില്‍ തുടര്‍ച്ചയായി രാഹുല്‍ ഗാന്ധി അസംതൃപ്തി കുത്തിവെയ്‌ക്കുന്നതും ഈ അജണ്ടയുടെ ഭാഗമാണ്. ഇന്ത്യയുടെ സേനയ്‌ക്കുള്ളിലും വിഘടനമുണ്ടാക്കാന്‍ പല ശ്രമങ്ങളും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്. അഗ്നിവീറുകളെ നിയമിക്കാനുള്ള മോദി സര്‍ക്കാരിനെതിരായ സമരമെല്ലാം ഇതിന്റെ ഭാഗമാണ്.

വിദേശശക്തികളുമായി കൈകോര്‍ത്ത് ഇന്ത്യയെ നശിപ്പിക്കുക, മോദിയെ അധികാരത്തില്‍ നിന്നും പറിച്ചെറിയുക -ഇത് തന്നെയാണ് ഗാന്ധി കുടുംബത്തിന്റെ ലക്ഷ്യം എന്ന് കൂടുതല്‍ വ്യക്തമാവുകയാണ്. ദുര്‍ബലമായ രാജ്യങ്ങളില്‍ തങ്ങള്‍ക്ക് അനുകൂലമായി ഭരണാധികാരികളെ സ്ഥാപിക്കുക എന്നതാണ് ഡീപ് സ്റ്റേറ്റിന്റെ ലക്ഷ്യം. ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക, പാകിസ്ഥാന്‍ എന്നിവിടങ്ങളിലെല്ലാം അധികാരത്തിലിരിക്കുന്നവരെ അട്ടിമറിച്ച് തങ്ങളുടെ ഇഷ്ടക്കാരെ അധികാരത്തില്‍ കയറ്റിയ ഡീപ് സ്റ്റേറ്റ് ഗൂഢപ്രവര്‍ത്തനത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്.

 

 

Tags: IndianspyCornellia WallGeorge Soros associateRahul meeting with Soros agentRahulGandhi German visitGermanyRahulGandhi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ആറാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ ഇന്ത്യ കുടുങ്ങുമോ എന്ന സംശയം പ്രകടിപ്പിച്ച് യുഎസ് വ്യോമയാനവിദഗ്ധര്‍

India

ജർമ്മനിയുമായി 70,000 കോടി രൂപയുടെ അന്തർവാഹിനി കരാറിൽ ഒപ്പിടാനൊരുങ്ങി ഇന്ത്യ : ഇനി ഹെവിവെയ്റ്റ് ടോർപ്പിഡോകൾ സമുദ്രാതിർത്തികൾ സുരക്ഷിതമാക്കും

India

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

News

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

Football

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൈനിക കേന്ദ്രത്തിലെ ആയുധ മോഷണം: മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; ആയുധങ്ങള്‍ കണ്ടെടുത്തു

ഹോർമുസിൽ ഖേഷം ദ്വീപിന് സമീപം ഇരട്ട സ്ഫോടന ശബ്ദം, അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷം

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

ഹനുമാന്‍ അംശ്; വേരുകളിലേക്ക് മടങ്ങുന്ന ഭാരതീയ സിനിമ

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

മുല്ലപ്പെരിയാര്‍: കരാര്‍ പുതുക്കാത്തതിനാല്‍ കേരളത്തിന് നഷ്ടമായത് 24,000 കോടി, തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.