വസായ്: ജനുവരി 3ന് നടക്കുന്ന ആറാമത് വസായ് ഹിന്ദു മഹാസമ്മേളനത്തിലെ നാരായണീയ മഹാപര്‍വത്തിനുള്ള (മുംബൈയിലെ നാരായണീയം ഗ്രൂപ്പുകളുടെ കൂട്ടായ്‌മ) ഒരുക്കങ്ങള്‍ വിപുലം. ധനുമാസത്തിലെ തിരുവാതിര നക്ഷത്രമായതിനാല്‍ വിശേഷാല്‍ പൂജകളും തിരുവാതിര ഉപവാസത്തിനുള്ള ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. മുംബൈയിലേയും പ്രാന്തപ്രദേശങ്ങളിലേയും നാരായണീയം ഗ്രൂപ്പുകള്‍ പരിപാടിയില്‍ പങ്കെടുക്കും.
നേപ്പാളില്‍ നിന്ന് എത്തിക്കുന്ന പവിത്രമായ രുദ്രാക്ഷം പൂജിച്ച് പങ്കെടുക്കുന്നവര്‍ക്ക് സംന്യാസി ശ്രേഷ്ഠന്മാര്‍ വിതരണം ചെയ്യും. പങ്കെടുക്കുന്ന എല്ലാ ഗ്രൂപ്പുകളും നാരായണീയം പാരായണം ചെയ്യും. ഗുരുമാതാ നന്ദിനി മാധവ് അധ്യക്ഷത വഹിക്കും. സ്വാമിനി സംഗമേശാനന്ദ സരസ്വതി മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ നാരായണീയം ആചാര്യന്മാരെ ആദരിക്കും. ആചാര്യന്മാരേയും സംന്യാസി ശ്രേഷ്ഠന്മാരേയും താലപ്പൊലിമേളങ്ങളുടെ അകമ്പടിയോടെ പൂര്‍ണകുംഭം നല്‍കി വേദിയിലേക്കാനയിക്കും. തുടര്‍ന്ന് യതി പൂജയും സമാപന സമ്മേളനവും നടക്കും.
മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി, ശക്തി ശാന്താനന്ദ മഹര്‍ഷി, സ്വാമി സദാനന്ദ ബെന്‍ മഹാരാജ്, സ്വാമി ഹനുമത് പദാനന്ദ സരസ്വതി, കൈലാസ് പുരി മഹാകാല്‍ ബാബ, സ്വാമി നിര്‍ഭയാനന്ദ (ചിന്മയ മിഷന്‍), ദേവി സംഗമേശാനന്ദ സരസ്വതി, സ്വാമി ഭാരതാനന്ദ സരസ്വതി, ശാന്തി ദാസന്‍ (ബദ്ബരി ആശ്രമം ബദരിനാഥ്), ശ്രീരാജ് നായര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് സനാതന ധര്‍മ സഭ അധ്യക്ഷന്‍ കെ.ബി. ഉത്തംകുമാര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് ഫോണ്‍: 9323528198.
















