Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിന്റെ വിദ്യാഭ്യാസമഹിമ പൊള്ളയാണെന്ന് ജിതിന്‍ ജേക്കബ്ബിന്റെ പോസ്റ്റ്; ‘കുട്ടികള്‍ മത്സരപ്പരീക്ഷയില്‍ പിന്നില്‍, കേരളത്തിലെ കോളെജും വേണ്ട’

കേരളത്തിന്റെ പൊതുവിദ്യാഭ്യാസരംഗം ആനയാണ്, ചേനയാണ് എന്ന് നമ്മള്‍ ഇതുവരെ പറഞ്ഞുപെരുപ്പിച്ചിരുന്ന മഹിമ വെറും പൊള്ളയാണെന്ന് കണക്കുകള്‍ നിരത്തിപ്പറയുന്ന ജിതിന്‍ ജേക്കബ്ബിന്റെ പോസ്റ്റ് വൈറലാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2025, 09:38 pm IST
in Kerala

തിരുവനന്തപുരം: കേരളത്തിന്റെ പൊതുവിദ്യാഭ്യാസരംഗം ആനയാണ്, ചേനയാണ് എന്ന് നമ്മള്‍ ഇതുവരെ പറഞ്ഞുപെരുപ്പിച്ചിരുന്ന മഹിമ വെറും പൊള്ളയാണെന്ന് കണക്കുകള്‍ നിരത്തിപ്പറയുന്ന ജിതിന്‍ ജേക്കബ്ബിന്റെ പോസ്റ്റ് വൈറലാകുന്നു.

ജിതിന്‍ ജേക്കബ്ബിന്റെ പോസ്റ്റ് വായിക്കാം:

ഊതിപ്പെരുപ്പിച്ച ഒന്നാണ് കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗം.
ഈ അടുത്ത കാലങ്ങളിൽ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്ക് നടന്ന പൊതു പ്രവേശന പരീക്ഷയിൽ കേരളത്തിൽ നിന്ന് എത്ര കുട്ടികൾക്ക് പ്രവേശം കിട്ടി എന്നത് ആദ്യം നോക്കാം:-
രാജ്യത്തുടനീളമുള്ള എംബിബിഎസ്, ബിഡിഎസ് പ്രോഗ്രാമുകളിലെ സീറ്റുകള്‍ക്കായി നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ നീറ്റ് യു.ജി പരീക്ഷ ഫലം പുറത്തുവന്നപ്പോൾ ആദ്യ നൂറ് റാങ്കുകാരിൽ കേരളത്തിൽ നിന്ന് ആരുമില്ല.
ഇന്ത്യയിലെ ഏറ്റവും മികച്ച കോളേജുകളിലേക്ക് (എഞ്ചിനീയറിംഗ് ) നടക്കുന്ന ജെഇഇ പ്രവേശന പരീക്ഷയിലും ആദ്യ റാങ്കുകളിൽ മലയാളികൾ ആരും ഇല്ല..!
ജനറൽ, ജനറൽ-ഇഡബ്ല്യുഎസ്, ഒബിസി-എൻ‌സി‌എൽ, എസ്‌സി, എസ്‌ടി, പിഡബ്ല്യുബിഡി എന്നീ വിഭാഗങ്ങളിലെ ദേശീയ ടോപ്പർമാരിലും കേരളത്തില്‍ നിന്ന് ആരുമില്ല…!
എന്‍ജിനിയറിങ് അടക്കം കേരളത്തിലെ പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള കീം പ്രവേശന പരീക്ഷാഫലം പുറത്ത് വന്നപ്പോൾ റാങ്ക് ലിസ്റ്റിൽ ആദ്യ 100 പേരിൽ 79 പേരും സി ബി എസ് ഇ സിലബസുകാരാണ്..!
ആദ്യ റാങ്കുകാരെല്ലാം പേരുകേട്ട അൺഎയിഡഡ് സ്ഥാപനങ്ങളിലും കേന്ദ്രീയവിദ്യാലയങ്ങളിലും പഠിച്ചവർ..!
കേരളത്തിലെ ‘കീം’ പ്രവേശന പരീക്ഷയിൽ ടോപ് റാങ്ക് കിട്ടിയവർ എല്ലാവരും JEE മികച്ച സ്കോർ കണ്ടെത്തി രാജ്യത്തെ മികച്ച എഞ്ചിനീയറിംഗ് കോളേജുകളിൽ പഠിക്കും.
സത്യം പറഞ്ഞാൽ സിലബസിൽ കാര്യമില്ല. സ്റ്റേറ്റ് സിലബസിലും സി ബി എസ് ഇ യിലും ഹയർ സെക്കന്ററിയിൽ ഉപയോഗിക്കുന്നത് ഒരേ പാഠപുസ്തകങ്ങളാണ്. എൻ സി ഇ ആർ ടി തയ്യാറാക്കിയത്. പക്ഷെ റിസൾട്ട്‌ വരുമ്പോൾ വലിയ വ്യത്യാസം ഉണ്ടാകുന്നു.
ഇനിയിപ്പോൾ കേരളത്തിലെ യൂണിവേഴ്സിറ്റികൾ എടുത്ത് നോക്കിയാൽ, കാലിക്കറ്റ് സർവകലാശാലയിൽ ബിരുദ കോഴ്സുകൾക്ക് അപേക്ഷിച്ചവരുടെ എണ്ണത്തിൽ വൻ കുറവ്. 1,06,000 സീറ്റുകളിലേക്ക് ആകെ 79,500 പേരേ അപേക്ഷിച്ചിട്ടുള്ളൂ.
മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിക്ക് കീഴിലെ 14 കോളജുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ.
പഠിക്കാൻ വിദ്യാർത്ഥികളില്ലാതെ ആകുന്നു കേരളത്തിലെ സർവകലാശാലകൾ..!
അതേസമയം, കേന്ദ്ര സർവകലാശാലകളിലേക്കുള്ള അണ്ടർ ഗ്രാജുവേറ്റ് UG പരീക്ഷകൾക്ക് കഴിഞ്ഞ വർഷം കേരളത്തിൽ നിന്നുള്ള 52000 വിദ്യാർത്ഥികൾ ആണ് അപേക്ഷിച്ചത്.
പ്രധാന പോയിന്റുകൾ ഇവയാണ്:-
കേരളത്തിൽ പഠിക്കാൻ ആർക്കും താല്പര്യം ഇല്ലാതെ വരുന്നു. കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ വിദ്യാർത്ഥികൾ ഇല്ലാതാകുന്നു.
കേരളത്തിലെ കുട്ടികൾ ദേശീയ തലത്തിൽ ഉള്ള പരീക്ഷകളിൽ പിന്നോക്കം പോകുന്നു. മറ്റു സംസ്ഥാനങ്ങളിലെ കുട്ടികളുമായി മത്സരിച്ച് വിജയിക്കാൻ നമ്മുടെ കുട്ടികൾക്ക് ആകുന്നില്ല.
ഡൽഹിയിലെ അടക്കം കേന്ദ്ര യൂണിവേഴ്സിറ്റികളിലേക്കുള്ള പ്രവേശനത്തിനു എൻട്രൻസ് പരീക്ഷ വെച്ചപ്പോൾ കേരളത്തിൽ നിന്ന് വിരലിൽ എണ്ണാവുന്നവർക്ക് മാത്രമാണ് പ്രവേശം ലഭിക്കുന്നത്..
കേരളത്തിൽ നിന്ന് മികച്ച വിദ്യാർത്ഥികൾ വരുന്നത് അൺഎയിഡഡ് സ്ഥാപനങ്ങളിലും കേന്ദ്രീയവിദ്യാലയങ്ങളിലും നിന്നുമൊക്കെയുള്ള മലയാളികൾ പുച്ച്ഛിക്കുന്ന സി ബി എസ് ഇ സിലബസുകാരാണ്..!
എന്തുകൊണ്ട് നമ്മുടെ കുട്ടികൾ വിദ്യാഭ്യാസ നിലവാരത്തിൽ പുറകോട്ട് പോകുന്നു..?
എന്തുകൊണ്ട് നമ്മുടെ കുട്ടികൾക്ക് ദേശീയ തലത്തിൽ നടക്കുന്ന പൊതു പരീക്ഷകളിൽ വിജയിക്കാൻ കഴിയുന്നില്ല..?
എന്തുകൊണ്ട് നമ്മുടെ കുട്ടികൾക്ക് കേന്ദ്ര സർവകലാശാലകളിലേക്ക് നടക്കുന്ന പ്രവേശന പരീക്ഷകളിൽ പോലും വിജയിക്കാൻ കഴിയുന്നില്ല..?
എന്തുകൊണ്ട് അൺഎയിഡഡ് സ്ഥാപനങ്ങളിലും കേന്ദ്രീയവിദ്യാലയങ്ങളിലും നിന്നുമൊക്കെയുള്ള സി ബി എസ് ഇ സിലബസുകാരായാ കുട്ടികൾ പഠനത്തിൽ മികച്ചു നിൽക്കുന്നു..?
എന്തുകൊണ്ട് കേരളത്തിലെ സർവകലാ ശാലകളെ വിദ്യാർത്ഥികൾ കയ്യൊഴിയുന്നു..?
ഇതെല്ലാം ചർച്ച ചെയ്യേണ്ടേ..?
കേരളത്തിന്‌ പുറത്തുള്ളവർക്ക് ആർക്കും വിവരം ഇല്ല, കേരളത്തിൽ മാത്രമാണ് മികച്ച വിദ്യാഭ്യാസം എന്നൊക്കെ പറഞ്ഞ് എത്ര നാൾ പൊട്ടക്കിണറ്റിലെ തവളകൾ ആയി നമ്മൾ ജീവിക്കും..?
ഞാൻ കഴിഞ്ഞ ആഴ്‌ച്ച ഉത്തർ പ്രദേശിലെ ഒരു സ്വകാര്യ യൂണിവേഴ്സിറ്റിയിൽ ഒരു ട്രൈനിങ്ങിന് പോയിരുന്നു. മലയാളി എന്ന നിലയിൽ ഉത്തർ പ്രദേശിലെ യൂണിവേഴ്സിറ്റിയെ കുറിച്ച് നെഗറ്റീവ് ആയ മുൻവിധി ഉണ്ടായിരുന്നു..!
പക്ഷെ എന്നെ ഞെട്ടിച്ചു കളഞ്ഞു അവിടുത്തെ ക്യാമ്പസും, സൗകര്യങ്ങളും എല്ലാം. അവിടുത്തെ ലൈബ്രറി തന്നെ 3 നില കെട്ടിടം ആണ്, എസ്‌കേലേറ്റർ വരെയുണ്ട്..!
ഞങ്ങൾക്ക് ക്ലാസ്സ് എടുക്കാൻ വന്ന faculty പറഞ്ഞത്, അദ്ദേഹം അമേരിക്കയിലെ അരിസോന യൂണിവേഴ്സിറ്റിയിലും പഠിപ്പിച്ചിട്ടുണ്ട്, അതിലും വലിയ ലൈബ്രറി ആണ് ഇത് എന്നായിരുന്നു..!
കേരളത്തിന്‌ പുറത്ത് നടക്കുന്ന മാറ്റങ്ങൾ നമ്മൾ അറിയുന്നില്ല. കേരളത്തിൽ മാത്രമാണ് എല്ലാം ഉള്ളത് എന്ന് വിചാരിച്ച് നമ്മൾ പുളകം കൊണ്ടിരിക്കുമ്പോൾ, മറ്റു സംസ്ഥാനങ്ങൾ പല കാര്യങ്ങളിലും നമ്മളെക്കാൾ 10-15 വർഷം എങ്കിലും മുന്നിൽ ആണ് എന്ന് നമ്മൾ മനസ്സിലാക്കുന്നില്ല.
ജീവിതത്തിൽ വിജയിച്ചവരിൽ പലരും
പൊതു വിദ്യാലയങ്ങളിൽ പഠിച്ചവർ ആണ്, പിൻ ബെഞ്ചിൽ പഠിച്ചവർ ആണ്, പരീക്ഷയിൽ തോറ്റവർ ആണെന്നൊക്കെയുള്ള പതിവ് ക്‌ളീഷെകളെ അവഗണിക്കുന്നു.
പൊതു വിദ്യാലയങ്ങളിൽ പഠിച്ച് ജീവിതത്തിൽ വിജയം നേടിയവരുടെ ആരുടെയെങ്കിലും മക്കൾ കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്നുണ്ടോ..?
‘എല്ലാവർക്കും വിദ്യാഭ്യാസം എന്നത് മുതലാളിത്തം’ ആണെന്ന് പറയുന്ന കേരളത്തിലെ മന്ത്രിമാരുടെ മക്കൾ പഠിക്കുന്നത് വർഷം 5 ലക്ഷം രൂപ ഫീസ് ഉള്ള സ്വകാര്യ സ്കൂളിൽ ആണ്..!
പൊതുവിദ്യാലയത്തിന്റെ മഹത്വം പ്രസംഗിക്കുന്ന ഒരുത്തനും സ്വന്തം മക്കളെ അവിടെ ചേർക്കില്ല…!
കേരളത്തിലെ അധ്യാപകരുടെ മക്കൾ പഠിക്കുന്നത് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആണോ..?
പൊതു വിദ്യാഭ്യാസ – ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മോശം ആകുന്നത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ പിൻവാതിൽ നിയമനങ്ങളും, അമിതമായ വിദ്യാർത്ഥി രാഷ്‌ട്രീയവും ഒക്കെയാണ്. പാർട്ടിക്കാരുടെ ഭാര്യമാരെ എല്ലാ യൂണിവേഴ്സിറ്റികളിലും തിരുകി കയറ്റിയിരിക്കുന്നു. യോഗ്യത ഇല്ലാത്ത ഇവറ്റകൾ പഠിപ്പിച്ചാൽ എന്താകും അവസ്ഥ എന്ന് ഊഹിക്കാമല്ലോ..!
ഉന്നത വിദ്യാഭ്യാസ രംഗത്ത് നിയമ യുദ്ധങ്ങളും രാഷ്‌ട്രീയ തർക്കങ്ങളും കൂടി നടക്കുമ്പോൾ കേരളത്തിലെ വിദ്യാർത്ഥികൾ ഇവിടുത്തെ സർവ്വകലാശാലകൾ ഉപേക്ഷിക്കുന്നതിൽ അത്ഭുതം ഒന്നുമില്ല.
കേരളത്തിലെ പൊതു വിദ്യാഭ്യാസ – ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇനിയും മെച്ചപ്പെട്ടില്ല എങ്കിൽ കോളേജുകൾ പൂട്ടുന്നത് പോലെ, സ്കൂളുകളും പൂട്ടേണ്ടി വരും.
പൊതു വിദ്യാഭ്യാസ മേഖല തകരണം എന്നല്ല, മെച്ചപ്പെടണം എന്ന് തന്നെയാണ് ആഗ്രഹം. പക്ഷെ ഇപ്പോഴത്തെ നമ്മുടെ നിലവാരം മറ്റുള്ള സംസ്ഥാനങ്ങളുമായി നോക്കുമ്പോൾ പരിതാപകരം തന്നെയാണ്.
ഇതിന്റെ ബാക്കിപത്രമാണ് കേരളത്തിലെ കേന്ദ്ര സർക്കാർ, പൊതുമേഖലാ, ബാങ്കുകൾ അടക്കമുള്ള സ്ഥാപനങ്ങളിൽ പുതിയതായി നിയമനം നേടുന്നവരിൽ നല്ലലൊരു പങ്കും കേരളത്തിന് പുറത്ത് നിന്ന് ഉള്ളവർ ആണ് എന്നത്.
ദേശീയ തലത്തിൽ നടക്കുന്ന UPSC, SSC പരീക്ഷകളിലും, IBPS പരീക്ഷകളിലും നമ്മൾ പുറകോട്ട് പോകുക ആണ്. അതുകൊണ്ട് ഇപ്പോൾ നമ്മുടെ നാട്ടിലും മികച്ച ജോലികൾ ചെയ്യാൻ മറ്റു സംസ്ഥാനങ്ങളിലെ ആളുകൾ എത്തുകയാണ്.
കേരളത്തിലെ ബാങ്ക്, പോസ്റ്റ്‌ ഓഫീസ്, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ എല്ലാം നോക്കിയാൽ അത് മനസ്സിലാകും.
തോന്നുന്നത് പോലെ മാർക്ക്‌ വാരിക്കോരി നൽകി എല്ലാവരെയും ജയിപ്പിച്ചത് കൊണ്ട് വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയരില്ല. നമ്മൾ ഇവിടെ ഇരുന്ന് പരിഹസിക്കുന്ന ഹരിയാനയിലെയും, രാജസ്ഥാനിലയും, ഉത്തർ പ്രദേശിലെയും, ബീഹാറിലെയും, തമിഴ് നാട്ടിലെയും ഒക്കെ കുട്ടികളോട് മത്സരിച്ച് ജയിക്കാൻ പോയിട്ട്, അവർക്ക് ഒപ്പം പോലും എത്താൻ നമുക്ക് കഴിയുന്നില്ല.
ഇതൊക്കെ ചൂണ്ടിക്കാണിക്കുന്നവരോട്, എന്നാൽ നിങ്ങൾക്ക് ഉത്തർ പ്രദേശിലേക്ക് പൊയ്‌ക്കൂടേ എന്ന് ചോദിച്ചു ചോദിച്ചു ഉത്തർ പ്രദേശിലും കേരളത്തിൽ നിന്ന് നിരവധി കുട്ടികൾ പഠിക്കാൻ പോകുന്നു..!
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഒക്കെ വലിയ മുന്നേറ്റം ആണ് നടത്തുന്നത്. അവിടെ നിന്നുള്ള കുട്ടികൾ ആണ് ദേശീയ പൊതു പരീക്ഷകൾ വിജയിച്ച് രാജ്യത്തെ ഏറ്റവും പ്രീമിയർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നതും, മികച്ച ജോലികൾ കരസ്ഥമാക്കുന്നതും.
പൊട്ടകിണറ്റിലെ തവളകളോട് പറയാൻ ഒന്നുമില്ല. ‘സി ബി എസ് ഇ സിലബസുകാർ മൊണ്ണകൾ, കേരളത്തിന്‌ പുറത്ത് ഉള്ളവർക്ക് വിവരം ഇല്ല’ എന്നൊക്കെ പറഞ്ഞ് വിഡ്ഢികളുടെ ലോകത്ത് ജീവിക്കാൻ ആണ് അവറ്റകൾക്ക് വിധി.

കേരളത്തിന്റെ പൊതുജനാരോഗ്യ മഹിമയും പൊള്ള

അടുത്ത 5 കൊല്ലത്തിനുള്ളിൽ കേരളം കാണാൻ പോകുന്നത് ‘കേരളത്തിലെ ജോലികൾക്ക് മലയാളികൾക്ക് സംവരണം നൽകുക എന്ന ആവശ്യം ഉന്നയിച്ച് ഉള്ള സമരം ആയിരിക്കും.
കേരളത്തിന്റെ ഊതിപ്പെറുപ്പിച്ച പൊതുജനാരോഗ്യ മഹിമ വെറും പൊള്ളയാണ് എന്ന് ഇപ്പോൾ അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രിയും, സ്വകാര്യ ആശുപത്രികളിൽ മാത്രം ചികിത്സ തേടുന്ന മന്ത്രിമാരും തന്നെ തെളിയിച്ച കാര്യമാണ്.
‘ഞാൻ സർക്കാർ ആശുപത്രിയിൽ ആയിരുന്നു എങ്കിൽ മരിച്ചു പോയേനെ, സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത് കൊണ്ട് ജീവൻ തിരിച്ചുകിട്ടി’ എന്ന് കേരളത്തിലെ ഒരു മന്ത്രി തന്നെ കഴിഞ്ഞ ദിവസം വിളിച്ചു പറഞ്ഞു പോയി..!

Tags: Students politicisabandon Kerala collegeKerala education gloryKerala public healtheducationAgitationKerala EducationJithin JacobKerala higher education
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദാതാശ്രീയുടെ പെണ്‍ഗുരുകുലം ദേശീയ ശ്രദ്ധയില്‍; പഠനം കോളജ് വരെ, 1300 വിദ്യാര്‍ത്ഥിനികള്‍

Kerala

മതമാണ്, മതമാണ്,മതമാണ് പ്രശ്നം എന്ന് പറഞ്ഞ കെ.എം.ഷാജിയെ മന്ത്രിയാക്കാന്‍ മുസ്ലിംലീഗ്; വിദ്യാഭ്യാസം നല്‍കുമോ എന്ന പേടിയില്‍ ജനം

Kerala

പ്ലസ് വണ്‍ പ്രവേശനം; ഓണ്‍ലൈന്‍ അപേക്ഷ 25 മുതല്‍

Education

ഐഐഎംസി: മലയാളം ജേര്‍ണലിസം മെയ് 18 വരെ അപേക്ഷിക്കാം

Kerala

സ്‌കൂള്‍ തുറക്കാന്‍ മൂന്നാഴ്ച; മുന്‍ വിദ്യാഭ്യാസ മന്ത്രി ഒന്നും ചെയ്തില്ല,വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും വലയ്‌ക്കുന്ന അനാസ്ഥ- അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

മോദി-മെലോണി കൂട്ടുകെട്ടിന്റെ ‘മെലഡി’ ഹിറ്റോട് ഹിറ്റ് ; പാർലെ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികൾ സർവകാല റെക്കോഡിൽ

സൂര്യ തേജസ്സോടെ ഇന്ത്യൻ സൈന്യത്തിന് കരുത്തേകാനായി സൂര്യാസ്ത്രം എത്തി : ലോംഗ്-റേഞ്ച് റോക്കറ്റ് സിസ്റ്റത്തിന്റെ പരീക്ഷണങ്ങൾ വിജയകരം

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ ആഗസ്റ്റ് ഒന്നിന് തുടങ്ങും

യുഎല്‍ പിജിഎം മിസൈല്‍ (ഇടത്ത്) ആളില്ലാ ആകാശവിമാനത്തില്‍ നിന്നും ബുധനാഴ്ച മിസൈല്‍ വിട്ട് പരീക്ഷണം നടത്തുന്നു (വലത്ത്)

ഭൂമിയിലെ ടാങ്കുകളെ തകർക്കും, വായുവിലെ യുദ്ധവിമാനങ്ങളെ നേരിടും, അപൂര്‍വ്വ മിസൈലായ യുഎല്‍പിജിഎം-വി3 പരീക്ഷിച്ച് ഇന്ത്യ

ഖൈബർ പഖ്തൂൺഖ്വയിൽ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ : 14 തീവ്രവാദികൾ കൊല്ലപ്പെട്ടു

മമത ഉണ്ടെന്ന ധൈര്യത്തിൽ കയ്യേറിയത് കേന്ദ്രസർക്കാർ ഭൂമി ; തൃണമൂൽ ഓഫീസ് ബുൾഡോസർ കൊണ്ട് ഇടിച്ച് തകർത്തു ; പക തീർക്കുകയാണല്ലേയെന്ന് തൃണമൂൽ

ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവിനെ സിന്‍ഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ല: ഹൈക്കോടതി

മമത ബാനര്‍ജിയും മരുമകന്‍ അഭിഷേക് ബാനര്‍ജിയും (ഇടത്ത്) തൃണമൂല്‍ എംഎല്‍എ സായോനി ഘോഷ് (വലത്ത്)

അഭിഷേക് ബാനര്‍ജിയ്‌ക്ക് 43 ബിനാമി സ്വത്തുക്കള്‍; തെര.കമ്മീഷനോട് പറഞ്ഞത് 2.3 കോടിയുടെ ആസ്തിയെന്ന്; സയോനി ഘോഷ് കൂട്ടാളി?

ജോർജിയ മെലോണിയുമായുള്ള കൂടിക്കാഴ്ച ഫലപ്രദം :  ഇന്ത്യയും ഇറ്റലിയും തമ്മിലുളള തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി 

ഭാര്യാ മാതാവിന്റെ അനാരോഗ്യം :ഡിവൈഎഫ്‌ഐ നേതാവ് വികെ നിഷാദിന് വീണ്ടും പരോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.