എറണാകുളം :കലൂരിലെ ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂളില്‍ ഓമന മൃഗങ്ങളെ അണിനിരത്തിയ പെറ്റ് ഷോയില്‍ വനം വകുപ്പ് റിപ്പോര്‍ട്ട് തേടി.സോഷ്യല്‍ ഫോറസ്റ്റട്രി വിഭാഗമാണ് റിപ്പോര്‍ട്ട് തേടിയത്.
കുട്ടികളെ ആനപ്പുറത്ത് കയറ്റിയതിനും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.ഷെഡ്യൂള്‍ഡ് വിഭാഗത്തില്‍പ്പെട്ട മൃഗങ്ങളെ സ്‌കൂളില്‍ എത്തിച്ചിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകാന്‍ സാധ്യതയുണ്ട്.
കലൂര്‍ ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂളില്‍ കഴിഞ്ഞ ദിവസമാണ് പെറ്റ് ഷോ സംഘടിപ്പിച്ചത്.വളര്‍ത്ത് മൃഗങ്ങളെ അടുത്തറിയാനായാണ് പെറ്റ് ഷോ സംഘടിപ്പിച്ചത്.
ആന, കുതിര, എലി വര്‍ഗത്തില്‍പ്പെട്ട ഹാംസ്റ്റര്‍, ആമ, ഇഗ്വാന, പൂച്ചകള്‍, നായ്‌ക്കള്‍, വര്‍ണമത്സ്യങ്ങള്‍ എന്നിവയെ പെറ്റ് ഷോയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
















