പാലക്കാട്:നഗരസഭയില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ എന്ത് വിട്ടുവീഴ്ചക്കും ഒരുക്കമെന്ന് മുസ്ലിം ലീഗ്.ബിജെപിയെ മാറ്റിനിര്‍ത്താന്‍ എല്‍ഡിഎഫ്-യുഡിഎഫ് സഖ്യത്തിന് എല്ലാ പിന്തുണയും നല്‍കും.വിഷയത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും തീരുമാനമെടുക്കണമെന്ന് മുസ്ലീം ലീഗ് പാലക്കാട് ജില്ലാ പ്രസിഡന്റ് മരയ്‌ക്കാര്‍ മാരായമംഗലം പറഞ്ഞു.
ഒരു മേശയ്‌ക്ക് ചുറ്റുമിരിക്കണമെങ്കില്‍ അതിനും തയാറാണെന്ന് അദ്ദേഹം അറിയിച്ചു.നഗരസഭാ ഭരണത്തില്‍ നിന്ന് ബിജെപിയെ അകറ്റി നിര്‍ത്താന്‍ നിലപാട് എടുക്കുമെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സിപിഎം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സംസ്ഥാന നേതൃത്വവുമായുള്ള ചര്‍ച്ചക്ക് ശേഷം നിലപാട് എടുക്കാനാണ് സിപിഎം തീരുമാനം.
നിയമസഭ തെരഞ്ഞെടുപ്പില്‍ നിലവിലെ മണ്ണാര്‍ക്കാടിന് പുറമെ ജയസാധ്യതയുള്ള സീറ്റ് വേണമെന്ന് മുസ്ലീം ലീഗ് ആവശ്യപ്പെട്ടു. മണ്ണാര്‍ക്കാട്, കോങ്ങാട് മണ്ഡലങ്ങളിലാണ് ലീഗ് മത്സരിക്കുന്നത്.
പാലക്കാട് നഗരസഭയില്‍ നിലവില്‍ ബിജെപി 25 സീറ്റിലാണ് വിജയിച്ചത്. യുഡിഎഫ് -18, എല്‍ഡിഎഫ്- 9, സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.ഒറ്റയ്‌ക്ക് ഭരിക്കാന്‍ ഒരു മുന്നണിക്കും ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിലാണ് ലീഗും കോണ്‍ഗ്രസും ബി ജെ പിയെ അധികാരത്തില്‍ നിന്നകറ്റാന്‍ ശ്രമിക്കുന്നത്. ബിജെപി അധികാരത്തില്‍ എത്താതിരിക്കാന്‍ സ്വതന്ത്രനെ പിന്തുണക്കാനും തയാറാണെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
















