തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയ്‌ക്ക് മഹാത്മാഗാന്ധിയുടെ പേര് എടുത്ത് കളയുന്നതിനെ എതിര്‍ക്കുമെന്ന് പറഞ്ഞ് രംഗത്തെത്തിയ കമ്മ്യൂണിസ്റ്റുകാരുടെയും കോണ്‍ഗ്രസുകാരുടെയും യഥാര്‍ത്ഥപ്രശ്നം ഈ പണം ഇനി അടിച്ചുമാറ്റാന്‍ കഴിയാത്തതിലെ അങ്കലാപ്പാണെന്ന് വിമര്‍ശനം.
കാരണം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ട തൊഴിലാളികള്‍ക്ക് ജോലി ചെയ്തതിന്റെ കൂലി ഇനി മുതല്‍ ഓണ്‍ലൈനായി അതത് ആഴ്ചയില്‍ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ഇതോടെ നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതിയ്‌ക്കായി നേരിട്ട് സംസ്ഥാന സര്‍ക്കാരിലേക്ക് പണം അയച്ചിരുന്ന രീതി മാറും. അവിടെ നിന്നും പല തട്ടുകളിലൂടെ കൈമറിഞ്ഞാണ് ഒടുവില്‍ പഞ്ചായത്ത് തലം വരെ തൊഴിലാളികള്‍ക്കുള്ള കൂലി എത്തുക. ഒന്നിച്ച് നല്‍കുന്ന പണം പലപ്പോഴും ഭരിയ്‌ക്കുന്ന നേതാക്കള്‍ റോള്‍ ചെയ്യുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ മാറ്റം കൊണ്ടുവരുന്നത്. ആധാര്‍ രേഖകളുടെ അടിസ്ഥാനത്തില്‍ ഡിജിറ്റല്‍ പേമെന്‍റ് എന്ന നിലയ്‌ക്കായിരിക്കും പണം നല്‍കുക. ഇടനിലക്കാരെ ഒഴിവാക്കി ഗുണഭോക്താക്കളിലേക്ക് നേരിട്ട് പണം എത്തിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ രീതി തൊഴിലുറപ്പ് പദ്ധതിയില്‍ കര്‍ശനമായി നടപ്പാക്കാന്‍ പുതിയ ബില്ല് നിര്‍ദേശിക്കുന്നു.
തൊഴിലുറപ്പ് പദ്ധതിയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ പുതിയൊരു ബില്‍ അവതരിപ്പിച്ചിരിക്കുകയാണ്. വികസിത് ഭാരത്- ജി റാം ജി ബില്‍ എന്ന പേരിലാണ് ഈ ബില്ല്. വര്‍ഷത്തില്‍ 125 ദിവസം കൂലിയോടെ തോഴില്‍ ഉറപ്പ് നല്‍കുന്നതായിരിക്കും യുപിഎ സര്‍ക്കാര്‍ 2.13 ലക്ഷം കോടി രൂപ ചെലവിലാണ് ഈ പദ്ധതി തുടങ്ങിവെച്ചതെങ്കില്‍ മോദി സര്‍ക്കാര്‍ ഈ പദ്ധതിക്കായി 8.53 ലക്ഷം കോടി രൂപ ചെലവഴിച്ചു. ഈ ബില്ലിനെതിരെ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും പാര്‍ലമെന്‍റില്‍ വലിയ ഒച്ചപ്പാടാണ് ഉണ്ടാക്കുന്നത്. ഈ ബില്‍ പാസാക്കാന്‍ സമ്മതിക്കില്ലെന്നാണ് അവരുടെ അവകാശവാദം.
പക്ഷെ ഇവരുടെ യഥാര്‍ത്ഥ എതിര്‍പ്പിന് കാരണം തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ കൂലി ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടായിരിക്കും എത്തുക എന്നതിനാലാണെന്ന് പറയപ്പെടുന്നു. ഇതോടെ ഈ പണത്തില്‍ കൈവെയ്‌ക്കാന്‍ ഭരണത്തിലിരിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും കഴിയില്ല. ഈ നിരാശ മൂലമാണ് അവര്‍ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മഹാത്മാഗാന്ധി എന്നതില്‍ നിന്നും മാറ്റാന്‍ സമ്മതിക്കില്ലെന്ന വ്യാജവാദമുയര്‍ത്തി കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ഒറ്റക്കെട്ടായി ബില്ലിനെതിരെ പാര്‍ലമെന്‍റില്‍ സമരം ചെയ്യുന്നത്.
















