ന്യൂദല്‍ഹി: വിജയദിവസത്തില്‍ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍ ദേശീയ യുദ്ധസ്മാരകത്തില്‍ എത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ‘രാജ്യത്തിനുവേണ്ടി സേവനമനുഷ്ഠിക്കുകയും ത്യാഗം സഹിക്കുകയും ചെയ്തവരെ എന്നും ഓര്‍മിക്കാം, ഒരിക്കലും അവരെ മറക്കാതിരിക്കാം’ എന്ന് സന്ദര്‍ശനത്തിനുശേഷം അദ്ദേഹം സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു.
ദേശീയ യുദ്ധസ്മാരകത്തിന്റെ സാമൂഹ്യ മാധ്യമ ഹാന്‍ഡിലുകളിലും രാജീവ് ചന്ദ്രശേഖറിന്റെ സന്ദര്‍ശനം പങ്കുവെച്ചു. എല്ലാവര്‍ഷവും രണ്ടുതവണ ദേശീയ യുദ്ധസ്മാരകത്തിലെത്തി രാജീവ് ചന്ദ്രശേഖര്‍ ആദരാഞ്ജലി അര്‍പ്പിക്കാറുണ്ട്.














