Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുറമ്പോക്ക് ആക്കി ഭൂമിക്കൊള്ള; ഹെക്ടര്‍ കണക്കിന് ദേവസ്വം ഭൂമി കൊള്ളയടിച്ച് പിണറായി സര്‍ക്കാര്‍

അനീഷ് അയിലം by അനീഷ് അയിലം
Dec 17, 2025, 06:56 am IST
in Kerala

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്കു പിന്നാലെ പിണറായി സര്‍ക്കാര്‍ നടത്തിയ ഭൂമിക്കൊള്ളയും പുറത്ത്. റവന്യൂരേഖകളില്‍ പുറമ്പോക്ക് എന്നു രേഖപ്പെടുത്തി പിണറായി സര്‍ക്കാര്‍ തട്ടിയെടുത്തത് വിവിധ ഹൈന്ദവ ക്ഷേത്രങ്ങളുടെയും ദേവസ്വം ബോര്‍ഡുകളുടെയും ആയിരക്കണക്കിന് ഏക്കര്‍ ദേവസ്വം ഭൂമി. കൊള്ളയടിച്ചത് റീസര്‍വേയുടെ മറവില്‍. കള്ളിപുറത്തായത് ഹൈവേ വികസനത്തിന് ഭൂമിയേറ്റെടുത്തതോടെ. ദേശീയപാതാ വികസനത്തിന് കൊടുത്ത ക്ഷേത്ര ഭൂമിക്കുള്ള നഷ്ടപരിഹാരവും സര്‍ക്കാര്‍ തട്ടിയെടുത്തു. തട്ടിപ്പു മറയ്‌ക്കാന്‍ ദേവസ്വം കൈവശമുള്ള സര്‍ക്കാര്‍ ഭൂമിയെന്ന് പരാമര്‍ശിച്ച് ഉത്തരവുമിറക്കി.

ദേവസ്വം ഭൂമി റവന്യൂ രജിസ്റ്ററില്‍ ദേവസ്വം വക പണ്ടാരഭൂമിയെന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കും. എന്നാല്‍ റീസര്‍വേയില്‍ ഇത് പുറമ്പോക്കെന്ന് രേഖപ്പെടുത്തി. ഇതോടെ ക്ഷേത്രം ഭൂമി റവന്യൂ വകുപ്പിന്റേതായി. ഇത്തരത്തില്‍ വിവിധ റീസര്‍വേകളില്‍ പാറശ്ശാല മുതല്‍ വടക്കന്‍ പറവൂര്‍ ഗ്രൂപ്പിലെ പെരുവനം വരെയുള്ള അനവധി ദേവസ്വം ഭൂമിയുടെ റവന്യൂരേഖകളില്‍ സര്‍ക്കാര്‍ പുറമ്പോക്കെന്ന് രേഖപ്പെടുത്തി റവന്യൂ വകുപ്പിലേക്ക് തട്ടിയെടുത്തു. ദേശീയ പാതയ്‌ക്ക് ഭൂമി ഏറ്റെടുത്തപ്പോള്‍ പുറമ്പോക്കെന്ന് രേഖപ്പെടുത്തിയതോടെ നഷ്ടപരിഹാരം കുരുക്കിലായി. സര്‍ക്കാര്‍ ഭൂമിക്ക് നഷ്ടപരിഹാരം നല്കാനാകില്ല. ക്ഷേത്ര ഭൂമിക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ റവന്യൂ വകുപ്പുമായി തര്‍ക്കത്തിലായതോടെയാണ് കൊള്ളയുടെ വ്യാപ്തി പുറത്തായത്.

തര്‍ക്കം പരിഹരിക്കാന്‍ 2023 ജൂലൈ 26ന് യോഗം ചേര്‍ന്നു. ദേവസ്വം ഭൂമി തട്ടിയെടുത്തത് മറയ്‌ക്കാന്‍ 2023 ആഗസ്ത് ഒന്‍പതിന് പുതിയ ഉത്തരവിറക്കി. ദേവസ്വം ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്നു വരുത്തിത്തീര്‍ക്കുന്ന തരത്തിലായിരുന്നു ഉത്തരവ്. ബോര്‍ഡിന്റെ കൈവശമുള്ള ഭൂമി മഹാരാജാവിന്റെ കാലത്തോ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരോ കവനന്റ് പ്രകാരം സൗജന്യമായി നല്കിയ സര്‍ക്കാര്‍ ഭൂമിയാണെന്നും അതിനാല്‍ നഷ്ടപരിഹാരത്തുക ധനവകുപ്പ് അക്കൗണ്ടിലേക്ക് മാറ്റണമെന്നും ഉത്തരവിറക്കി. ഇതോടെ ഹൈവേ ഭൂമി ഏറ്റെടുക്കലിന്റെ കോടിക്കണക്കിന് രൂപയും സര്‍ക്കാര്‍ തട്ടിയെടുത്തു. ഈ തെറ്റ് ദേവസ്വം കമ്മിഷണര്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിന് കത്ത് നല്കി. ദേവസ്വം ഭൂമി കവനന്റ് പ്രകാരം ബോര്‍ഡിന് കൈമാറിയതാണെന്നും ഉടമസ്ഥാവകാശം ദേവതയ്‌ക്കാണെന്നും കത്തില്‍ വ്യക്തമാക്കുകയും ചെയ്തു. ഇതോടെ ഹൈവേ അതോറിറ്റി നല്കുന്ന നഷ്ടപരിഹാരത്തുക ധനവകുപ്പിന്റെ പ്രത്യേക അക്കൗണ്ടില്‍ നല്കുമെന്നും അത് റവന്യൂ ദേവസ്വം ഡിപ്പാര്‍ട്ട്‌മെന്റ് വഴി കൈമാറാമെന്നും ഉത്തരവിറക്കി. ഉത്തരവിലും ദേവസ്വം ഭൂമി സര്‍ക്കാരിന്റേതെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ലക്ഷ്മിനട ദേവസ്വം വക 41.45 സെന്റ്, പുല്ലമല സബ് ഗ്രൂപ്പിലെ ദേവസ്വം ഭൂമി, അറുകാലിക്കല്‍ ദേവസ്വത്തില്‍ 31 സെന്റ് തുടങ്ങിയവ വില്ലേജ് രേഖകളില്‍ പുറമ്പോക്കെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ ഭൂമിക്കൊള്ളയുടെ വിവരങ്ങള്‍ പുറത്തുവരുന്നത്.

Tags: ശബരിമല സ്വര്‍ണക്കൊള്ളദേവസ്വം ഭൂമിloots hectares of Devaswom landPinarayi GovernmentLand grabbing
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

Kerala

കേരളത്തിന്റെ പൊതുകടം 5 ലക്ഷം കോടി കവിഞ്ഞു

Kerala

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

പറവൂരില്‍ സംഘടിപ്പിച്ച എന്‍ഡിഎ പ്രചരണ സമ്മേളനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യുന്നു. കെ.പി. രാജന്‍, ജിജി ജോസഫ്, വിഷ്ണുവര്‍ധന്‍ റെഡ്ഡി, വത്സല പ്രസന്നകുമാര്‍, എം.പി. ബിനു, എം.എ. ബ്രഹ്‌മരാജ്, എ.ബി. ജയപ്രകാശ്, ജിബി പാത്തിക്കല്‍, പി.എം. വേലായുധന്‍ തുടങ്ങിയവര്‍ സമീപം
Kerala

സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കും: രാജ്‌നാഥ് സിങ്

Kerala

സ്വര്‍ണക്കൊള്ളയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അടിസ്ഥാനരഹിതം: തുഷാര്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.