പള്ളുരുത്തി: കൊച്ചിന്‍ സാഹിത്യ അക്കാദമി ഏര്‍പ്പെടുത്തിയ സംഗീത സംവിധായകന്‍ എം.കെ. അര്‍ജുനന്‍ മാസ്റ്റര്‍ സ്മൃതി പുരസ്‌കാരം ഗാനരചയിതാവ് രാജീവ് ആലുങ്കലിന്
സമര്‍പ്പിക്കും. 15,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം 21ന് പള്ളുരുത്തിയില്‍ നടക്കുന്ന ചടങ്ങില്‍ നല്‍കുമെന്ന് സാഹിത്യ അക്കാദമി ഭാരവാഹികളായ പി.എസ്. വിപിന്‍ പള്ളുരുത്തി, റോബിന്‍ പള്ളുരുത്തി, രഘു കല്ലറക്കല്‍ എന്നിവര്‍ അറിയിച്ചു.
















