കോട്ടയം:പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജിയമ്മാവന്‍ കോവിലില്‍ ദര്‍ശനത്തിന് എത്തി.ജഡ്ജി അമ്മാവന്‍ ക്ഷേത്രത്തില്‍ എത്തി പ്രാര്‍ത്ഥന നടത്തിയാല്‍ കേസ് സംബന്ധമായ കാര്യങ്ങള്‍ ശുഭകരമായി തീരുമെന്നാണ് വിശ്വാസം.
കോടതി വ്യവഹരങ്ങളില്‍പെടുന്നവര്‍ നീതി തേടി വഴിപാട് നടത്തുന്ന ക്ഷേത്രമാണിത്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കാലയളവില്‍ നടന്‍ ദിലീപ് പല തവണ ഇവിടെ ദര്‍ശനത്തിന് എത്തിയിരുന്നു. ക്രിക്കറ്റ് കോഴ വിവാദത്തില്‍ പെട്ടപ്പോള്‍ ശ്രീശാന്തും ദര്‍ശനം നടത്തിയിട്ടുണ്ട്.
ബലാല്‍സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മൂന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്.
















