Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേരള രാഷ്‌ട്രീയത്തില്‍ ഇനി താമരക്കാലം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 14, 2025, 09:51 am IST
in Editorial
ബിജെപി നേതാക്കള്‍ക്കൊപ്പം വിജയം ആഘോഷിക്കുന്ന രാജീവ് ചന്ദ്രശേഖര്‍

ബിജെപി നേതാക്കള്‍ക്കൊപ്പം വിജയം ആഘോഷിക്കുന്ന രാജീവ് ചന്ദ്രശേഖര്‍

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കേരള രാഷ്‌ട്രീയം പുതിയ ചരിത്രം രചിച്ചിരിക്കുന്നു. ഭരണപക്ഷമായും പ്രതിപക്ഷമായും ഐക്യ കേരളത്തിന്റെ ഏഴ് പതിറ്റാണ്ടിലേറെക്കാലത്തെ രാഷ്‌ട്രീയം അടക്കിവാണിരുന്ന സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഇടതു-വലത് മുന്നണി സംവിധാനത്തെ വെല്ലുവിളിച്ച് ബിജെപിയും എന്‍ഡിഎയും താമരക്കാലം സൃഷ്ടിച്ചിരിക്കുന്നു. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും അവസരവാദ രാഷ്‌ട്രീയത്തെയും അഴിമതിയെയും വര്‍ഗീയ പ്രീണനത്തെയും ദേശവിരുദ്ധ മനോഭാവത്തെയും മറികടന്ന് കാവിയുടെ രാഷ്‌ട്രീയം വിജയക്കൊടി നാട്ടിയിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റ സിപിഎമ്മും അപ്രതീക്ഷിത വിജയം നേടിയ കോണ്‍ഗ്രസും ബിജെപിയുടെയും എന്‍ഡിഎയുടെയും മുന്നേറ്റത്തില്‍ ഒരേപോലെ അമ്പരന്നു പോയിരിക്കുന്നു.

മാറാത്തത് ഇനി മാറുമെന്ന മുദ്രാവാക്യവുമായി തെരഞ്ഞെടുപ്പിനെ സമീപിച്ച ബിജെപിക്കും, പാര്‍ട്ടി നേതൃത്വം നല്‍കുന്ന മുന്നണിക്കും അര്‍ഹമായ അംഗീകാരമാണ് ജനങ്ങള്‍ നല്‍കിയിരിക്കുന്നത്. ബിജെപി മത്സരിച്ച എല്ലാ ഇടങ്ങളിലും കഴിയാവുന്നത്ര പരസ്പരം ഒത്തുകളിച്ച് പരാജയം ഉറപ്പുവരുത്താന്‍ സിപിഎമ്മും കോണ്‍ഗ്രസും ഇക്കുറിയും ശ്രമിക്കാതിരുന്നില്ല. എന്നാല്‍ ഈ അവിശുദ്ധ സഖ്യത്തെ നിഷ്പ്രഭമാക്കിയാണ് ദേശീയ താല്പര്യത്തിന്റെയും ജനക്ഷേമത്തിന്റെയും രാഷ്‌ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന ബിജെപി പുത്തന്‍ കുതിപ്പുകള്‍ നടത്തിയത്. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും അവിശുദ്ധ കൂട്ടുകെട്ട് ഇല്ലായിരുന്നുവെങ്കില്‍ ബിജെപിയുടെ വിജയം ഇപ്പോഴത്തേതിലും വളരെയേറെ വലുതാവുമായിരുന്നു. ജയിച്ചു കയറിയതിലും എത്രയോ അധികം ഇടങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ നാമമാത്രമായ വോട്ടുകള്‍ക്ക് രണ്ടാം സ്ഥാനത്തെത്തിയത് ഇതിനു തെളിവാണല്ലോ.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 50 സീറ്റുകളില്‍ വിജയം നേടി എന്‍ഡിഎ മുന്നണി അധികാരം പിടിച്ചിരിക്കുന്നത് കാവി രാഷ്‌ട്രീയത്തിന്റെ സൗന്ദര്യത്തിളക്കമാണ്. സംസ്ഥാന തലസ്ഥാനത്ത്, ഭരണസിരാകേന്ദ്രത്തില്‍ ബിജെപി നേടിയ വിജയം സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും അഹങ്കാരത്തിന്റെ മസ്തകത്തില്‍ പ്രഹരിക്കുന്നതാണ്. കേവലമായ പരാജയമല്ല ഈ രണ്ടു പാര്‍ട്ടികള്‍ക്കും ഇക്കൂട്ടരുടെ മുന്നണികള്‍ക്കും അനന്തപുരിയുടെ മണ്ണില്‍ ഏറ്റിരിക്കുന്നത്. അവര്‍ തകര്‍ന്നടിഞ്ഞിരിക്കുന്നു. ഇതില്‍നിന്ന് കരകയറാന്‍ ഇവര്‍ക്ക് കഴിയില്ല. അനന്തപുരിയെ ബിജെപി താമരക്കുമ്പിളിലാക്കിയിരിക്കുന്നു എന്നുവേണം പറയാന്‍. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അധികാരത്തിലേറുന്ന ബിജെപി സല്‍ഭരണം എന്താണെന്നും വികസനം എന്താണെന്നും തെളിയിക്കുന്നതോടെ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും അവസരവാദപരവും അഴിമതി നിറഞ്ഞതും വികസനവിരുദ്ധവുമായ രാഷ്‌ട്രീയം ഇനിയൊരിക്കലും തിരിച്ചുവരാന്‍ ജനങ്ങള്‍ അനുവദിക്കില്ല.

പാലക്കാട് നഗരസഭയില്‍ ഭരണം നിലനിര്‍ത്തിയ ബിജെപി-എന്‍ഡിഎ ചരിത്രത്തില്‍ ആദ്യമായി തൃപ്പൂണിത്തുറ നഗരസഭയിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി അധികാരത്തില്‍ എത്തുകയാണ്. മറ്റ് നഗരസഭകളിലും ഈ സഖ്യം നിര്‍ണായക വിജയം നേടിയിരിക്കുന്നു. കൊല്ലം, കോട്ടയം, കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പ്പറേഷനുകളിലും ബിജെപി-എന്‍ഡിഎ വന്‍ കുതിപ്പാണ് നടത്തിയിരിക്കുന്നത്. മുനിസിപ്പാലിറ്റികളിലും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഉജ്ജ്വല വിജയമാണ് ബിജെപി കൈവരിച്ചിട്ടുള്ളത്. 26 ഗ്രാമപഞ്ചായത്തുകളില്‍ അധികാരം പിടിച്ച ബിജെപി പല പഞ്ചായത്തുകളിലും മുഖ്യ പ്രതിപക്ഷമായി മാറിയിരിക്കുന്നു. നിരവധി പഞ്ചായത്തുകളില്‍ ആര് ഭരിക്കണമെന്ന് തീരുമാനിക്കാന്‍ കഴിയുന്ന അവസ്ഥയിലാണ് എന്‍ഡിഎ.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയും എന്‍ഡിഎയും നടത്തിയ മുന്നേറ്റത്തിന് തീര്‍ച്ചയായും ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകരും നൂറുകണക്കിന് പാര്‍ട്ടി നേതാക്കളും വിയര്‍പ്പൊഴുക്കിയിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ വിജയശില്പി തന്നെയാണ്. പറയുന്നത് പ്രാവര്‍ത്തികമാക്കുകയും പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നതു മാത്രം പറയുകയും ചെയ്യുന്ന വിശ്വാസ്യതയുള്ള നേതാവാണ് രാജീവ് ചന്ദ്രശേഖറെന്ന് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ എന്‍ഡിഎ വിജയത്തിനു പിന്നില്‍ ഈ നേതാവിന്റെ കാഴ്ചപ്പാടും കാര്യപ്രാപ്തിയും വലിയ പങ്കുവഹിച്ചിട്ടുണ്ട്.

ഏറെക്കാലം നിലനിന്ന ചെങ്കോട്ട തകര്‍ത്ത് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അധികാരം പിടിച്ച ബിജെപിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചിരിക്കുന്നു. ‘നന്ദി തിരുവനന്തപുരം’ എന്ന് പ്രതികരിച്ച പ്രധാനമന്ത്രി, തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി-എന്‍ഡിഎ സഖ്യത്തിന് ലഭിച്ച ഭൂരിപക്ഷം കേരള രാഷ്‌ട്രീയത്തിലെ ഒരു നിര്‍ണായക നിമിഷമാണെന്നും, സംസ്ഥാനത്തിന്റെ വികസനാഭിലാഷങ്ങള്‍ നിറവേറ്റാന്‍ ബിജെപിക്ക് മാത്രമേ കഴിയൂവെന്ന് ജനങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു. എല്‍ഡിഎഫിനെയും യുഡിഎഫിനെയും മടുത്ത കേരളത്തിലെ ജനങ്ങള്‍ ഇനി എന്‍ഡിഎയില്‍ നിന്നാണ് സദ്ഭരണം പ്രതീക്ഷിക്കുന്നതെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി-എന്‍ഡിഎ വിജയത്തിന്റെ മുന്നേറ്റത്തിനുള്ള പ്രേരണയാണ്.

 

Tags: Bjp Keralaതദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്കേരള രാഷ്ട്രീയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഞ്ജലി നായര്‍, ലക്ഷ്മിപ്രിയ, വീണാ നായര്‍,
Kerala

നടിമാരായ ലക്ഷ്മിപ്രിയ, അഞ്ജലി നായര്‍, വീണാ നായര്‍ ട്വന്റി20 സ്ഥാനാര്‍ത്ഥികള്‍

Kerala

ഗ​ണേ​ഷ് കു​മാ​റി​ന്റെ വീ​ട്ടി​ലേ​ക്ക് ബി​ജെ​പി മാ​ർ​ച്ച്; പോ​ലീ​സ് ലാ​ത്തി​വീ​ശി

Kerala

ഇറാൻ- ഗൾഫ് സംഘർഷം : മുഖ്യമന്ത്രിയും പ്രതിപക്ഷവും ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളെ കൈയൊഴിഞ്ഞു; ബിജെപി പ്രവാസികള്‍ക്കൊപ്പമെന്ന് രാജീവ് ചന്ദ്രശേഖര്‍

Kerala

ശബരിമലയില്‍ ചെയ്ത വിവേചനമാണ് ആറ്റുകാല്‍ ഭക്തരോടും ചെയ്യുന്നത്: രാജീവ് ചന്ദ്രശേഖര്‍

Main Article

മാറാത്തത് ഇനി മാറും; കേരള രാഷ്‌ട്രീയത്തിലെ അടിത്തട്ട് മാറ്റത്തിന്റെ ഗണിതവും ദിശയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.