Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നയങ്ങളുടെ വിജയം; ചിട്ടയായ പ്രവര്‍ത്തനത്തിന്റെയും

ആര്‍ പ്രദീപ്‌ by ആര്‍ പ്രദീപ്‌
Dec 14, 2025, 08:56 am IST
in Kerala
ബിജെപി നേതാക്കള്‍ക്കൊപ്പം വിജയം ആഘോഷിക്കുന്ന രാജീവ് ചന്ദ്രശേഖര്‍

ബിജെപി നേതാക്കള്‍ക്കൊപ്പം വിജയം ആഘോഷിക്കുന്ന രാജീവ് ചന്ദ്രശേഖര്‍

ചിട്ടയായ പ്രവര്‍ത്തനത്തിന്റെയും മുന്നോട്ടുവച്ച നയങ്ങളുടെയും വിജയമാണ് തദ്ദേശതെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്‌ക്ക് നേട്ടമായത്. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച ‘വികസിത കേരളം’ എന്ന മുദ്രാവാക്യം സംസ്ഥാനം ഏറ്റെടുക്കുകയായിരുന്നു. മറ്റു മുന്നണികള്‍ വിവാദവിഷയങ്ങള്‍ക്ക് പിന്നാലെ പോയപ്പോള്‍ നാടിന്റെ വികസനത്തെക്കുറിച്ചു മാത്രമാണ് ഈ തെരഞ്ഞെടുപ്പില്‍ ബിജെപി കൂടുതല്‍ സംസാരിച്ചത്. അക്കാര്യത്തില്‍ രാജീവ് ചന്ദ്രശേഖറിന് പ്രത്യേക താല്പര്യമുണ്ടായിരുന്നു. ബിജെപി ജയിച്ചാല്‍ നാടിന്റെ വികസനത്തിനും അഴിമതിരഹിത ഭരണത്തിനും പ്രാമുഖ്യമുണ്ടാകുമെന്ന് അദ്ദേഹം എല്ലാ പ്രചരണ വേദികളിലും വ്യക്തമാക്കി. വിവാദകേരളത്തില്‍ നിന്ന് വികസിതകേരളത്തിലേക്ക് ചര്‍ച്ചയെത്തിക്കാന്‍ ബിജെപിയ്‌ക്ക് കഴിഞ്ഞു.

വികസിത രാഷ്‌ട്രീയം എന്ന പോസിറ്റീവ് ആശയം വാര്‍ഡുതലം വരെയെത്തിച്ചു. കേരളത്തിലെ എല്ലാവിഭാഗം ജനങ്ങളും നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചയാക്കാനും കഴിഞ്ഞു. എല്ലായിടത്തും വികസിത കേരളം എന്ന മുദ്രചാര്‍ത്താനായതാണ് വിജയത്തിലേക്ക് നയിച്ചത്. സംസ്ഥാന അധ്യക്ഷന്‍ എല്ലാ ജില്ലകളിലും യാത്ര ചെയ്ത് ഈ ലക്ഷ്യം ചര്‍ച്ചക്കുവച്ച് വ്യക്തതവരുത്തി. മിഷന്‍ 2025 പ്രവര്‍ത്തനം ആറുമാസങ്ങള്‍ക്ക് മുമ്പേ ആരംഭിക്കുകയും ഓരോ ജില്ലയിലും മണ്ഡലം അടിസ്ഥാനത്തില്‍ വിജയത്തിന്റെ ടാര്‍ഗറ്റ് നിശ്ചയിക്കുകയും ചെയ്തു. ക്രിസ്ത്യന്‍, മുസ്ലീം, എസ്‌സി, വനിത, യുവജന വിഭാഗങ്ങളുടെ പ്രത്യേക ഔട്ട്‌റീച്ചുകള്‍ രൂപീകരിച്ച് സംസ്ഥാനം മുതല്‍ വാര്‍ഡുവരെ പ്രവര്‍ത്തനമെത്തിക്കാന്‍ കഴിഞ്ഞു.

ജൂണ്‍-ജൂലൈ മാസങ്ങളില്‍ അഞ്ച് പേരടങ്ങുന്ന വികസിത വാര്‍ഡ് ടീം 18,000 വാര്‍ഡുകളില്‍ രൂപികരിച്ചു. ജൂലൈ 12ന് കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി പിടിക്കുമെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തുമെന്നുമുള്ള അദ്ദേഹത്തിന്റെ പ്രഖ്യാപനം മാധ്യമങ്ങളടക്കം ആശ്ചര്യത്തോടെയാണ് കണ്ടത്. ഓഗസ്ത് 22ന് വീണ്ടും എത്തിയ അമിത് ഷാ പ്രവര്‍ത്തനങ്ങളില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും കേരളം ഭരിക്കുന്ന പാര്‍ട്ടിയായി ബിജെപി മാറാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയുമുണ്ടായി. അതിന്റെ ഭാഗമായി 25 ശതമാനം വോട്ടുനേടുകയെന്ന ലക്ഷ്യം നിശ്ചയിച്ചു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ബിജെപിയ്‌ക്ക് പ്രത്യേകതകളുണ്ടായി. 90 ശതമാനം സീറ്റുകളിലും താമര ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചു. റിട്ട. ഐപിഎസ് ഉദ്യോഗസ്ഥയും കായിക താരങ്ങളും പ്രൊഫഷണലുകളും മുതല്‍ സാധാരണക്കാരായ തൊഴിലാളികള്‍ വരെ ബിജെപി സ്ഥാനാര്‍ത്ഥികളായി. സംസ്ഥാനതലം മുതല്‍ വാര്‍ഡ് തലം വരെ വികസിതകേരള മാനിഫെസ്‌റ്റോയും ചാര്‍ജ് ഷീറ്റും തയാറാക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഓരോ വാര്‍ഡിലെയും വികസന പ്രശ്‌നങ്ങളും ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങളും ഏറ്റെടുത്തുകൊണ്ടായിരുന്നു പ്രവര്‍ത്തനം. ബിജെപിയുടെ വികസന മന്ത്രം ജനങ്ങള്‍ സ്വീകരിച്ചു എന്നുവേണം മനസിലാക്കാന്‍. കേരള ബിജെപി അതിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തിന്റെ പടിവാതില്‍ക്കല്‍ എത്തിയെന്ന് ഈ വിജയം വ്യക്തമാക്കുന്നു. വികസന മുരടിപ്പില്‍പ്പെട്ടുപോയ ഒരു സംസ്ഥാനത്തെ വികസനക്കുതിപ്പിലേക്ക് കൈപിടിച്ച് ഉയര്‍ത്തുമെന്ന് കേരള ജനതയ്‌ക്ക് വാക്കു കൊടുത്ത രാജീവ് ചന്ദ്രശേഖറും അദ്ദേഹത്തിന്റെ വികസിത കേരള ടീമുമാണ് ഈ വിജയത്തിന്റെ ശില്പികള്‍. ദേശീയതയില്‍ ഊന്നിയുള്ള നാടിന്റെ വികസനവും സുരക്ഷയും എന്ന ഭാരതത്തിന്റെ പ്രധാനമന്ത്രിയുടെ കാഴ്‌ച്ചപ്പാടാണ് രാജീവ് ചന്ദ്രശേഖര്‍ മുന്നോട്ടുവച്ചത്. അതിനാണ് അംഗീകാരം ലഭിച്ചതും. മാറാത്തതെല്ലാം മാറും എന്ന മുദ്രാവാക്യത്തിനൊപ്പമാണ് ജനങ്ങള്‍.

Tags: NDA candidatesRajeev C handrasekharതദ്ദേശ തെരഞ്ഞെടുപ്പ് 2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്; അധ്യക്ഷ തെരഞ്ഞെടുപ്പ് ബുധനാഴ്ച

Kerala

സംസ്ഥാന സര്‍ക്കാരിനും സിപിഎം നേതൃത്വത്തിനും എതിരെ രൂക്ഷവിമര്‍ശനവുമായി രൂപേഷ് പന്ന്യന്‍

Editorial

ഈ വിജയം വലിയ ഉത്തരവാദിത്വമാണ്

Kerala

കനത്ത തിരിച്ചടിയുടെ ഞെട്ടല്‍ മാറാതെ സിപിഎം നേതൃത്വം

Kerala

ബിജെപിയെ അകറ്റി നിര്‍ത്താന്‍ അവിശുദ്ധകൂട്ടുകെട്ടിന് ഇടതും വലതും; ഇന്‍ഡി മുന്നണി കേരളത്തിലും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.