Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തദ്ദേശ തെരഞ്ഞെടുപ്പ് 2025: കോഴിക്കോട് കോര്‍പറേഷനില്‍ എന്‍ഡിഎയുടെ മിന്നുംജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2025, 04:56 am IST
in Kerala, Kozhikode
നവ്യാ ഹരിദാസും ജിഷ ശബരീഷും പ്രവര്‍ത്തകരോടൊപ്പം ആഹ്ലാദം പങ്കിടുന്നു

നവ്യാ ഹരിദാസും ജിഷ ശബരീഷും പ്രവര്‍ത്തകരോടൊപ്പം ആഹ്ലാദം പങ്കിടുന്നു

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലടക്കം ബിജെപിക്ക് മിന്നുന്ന വിജയം. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്‌ക്ക് വന്‍ മുന്നേറ്റമുണ്ടായി. ബിജെപി അണിനിരത്തിയ യുവസ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടുത്തിയത് സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും തലമുതിര്‍ന്ന നേതാക്കളെ.

കോര്‍പറേഷനില്‍ ബിജെപി പ്രതിനിധികളുടെ എണ്ണം ഏഴില്‍ നിന്ന് 13 ആയി ഉയര്‍ന്നു. കൂടാതെ 17 വാര്‍ഡുകളില്‍ ഒന്നാം സ്ഥാനത്തോട് ചേര്‍ന്നുനില്‍ക്കുന്ന രണ്ടാം സ്ഥാനവും. ഏഴ് വാര്‍ഡുകളില്‍ ആയിരത്തിന് മുകളില്‍ വോട്ട് നേടി മൂന്നാം സ്ഥാനത്തുമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍. ബിജെപി മുന്നേറ്റം തടയാന്‍ ഇരുമുന്നണികളും പല ഡിവിഷനുകളിലും അവിഹിത സഖ്യത്തിലേര്‍പ്പെട്ടിരുന്നു. ഇതിനെ മറികടന്നാണ് വിജയിച്ചത്. ചുരുങ്ങിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ട നിരവധി ഡിവിഷനുകളില്‍ ഇരുമുന്നണികളുടെയും ഒത്തുകളി ദൃശ്യമായി. 51 സീറ്റില്‍ നിന്ന് 34 സീറ്റിലേക്കാണ് എല്‍ഡിഎഫ് കൂപ്പുകുത്തിയത്. കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ ദുര്‍ഭരണത്തിനുള്ള തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ ഉണ്ടായത്.
ഭരണസ്വാധീനമുപയോഗിച്ച് തങ്ങള്‍ക്ക് അനുകൂലമായി വാര്‍ഡ് വിഭജനം നടത്തിയിട്ടും 17 സീറ്റുകള്‍ നഷ്ടപ്പെട്ട ദുരവസ്ഥയിലായി എല്‍ഡിഎഫ്. ബിജെപിയ്‌ക്ക് സ്വാധീനമുള്ള ഓരോ വാര്‍ഡിലും അവിടെ രണ്ടാം സ്ഥാനത്തുള്ള മുന്നണിയിലേക്ക് വോട്ടുകള്‍ ഏകീകരിക്കാന്‍ ഇരുമുന്നണികളും പരസ്പരം സഹകരിച്ചിരുന്നു.

കോഴിക്കോട് കോര്‍പ്പറേഷനില്‍ വിജയിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥികളില്‍ വനിതാസാന്നിദ്ധ്യമേറെ. കാരപ്പറമ്പ് വാര്‍ഡില്‍ വികസനത്തിന്റെയും വിശ്വാസ്യതയുടെയും മൂന്നാംവട്ട വിജയമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും മഹിളാമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷയുമായ നവ്യ ഹരിദാസിന്.

സിവില്‍സ്റ്റേഷന്‍ വാര്‍ഡില്‍ വിനീത സജീവ്, ചേവരമ്പലത്ത് സരിത പറയേരി, പുതിയറയില്‍ ബിന്ദു ഉദയകുമാര്‍, കുതിരവട്ടത്ത് ഇന്ദിര കൃഷ്ണന്‍, മാവൂര്‍റോഡില്‍ ശ്രീജ സി. നായര്‍, തിരുത്തിയാട് ജിഷ ശരീഷ് എന്നിവരാണ് വിജയിച്ച മറ്റ് വനിതാസ്ഥാനാര്‍ത്ഥികള്‍.

നവ്യ ഹരിദാസ്
10 വര്‍ഷത്തെ വാര്‍ഡിലെ വികസന പ്രവര്‍ത്തനത്തിന് ജനം നല്‍കിയ സ്‌നേഹസമ്മാനമാണ് നവ്യയ്‌ക്ക് അടുത്ത അഞ്ചുവര്‍ഷം വാര്‍ഡിനെ പ്രതിനിധീകരിക്കാന്‍ നാട്ടുകാര്‍ തെരഞ്ഞെടുത്തത്. കോണ്‍ഗ്രസിന്റെ കുത്തകവാര്‍ഡാണ് 2015ലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് അട്ടിമറിവിജയത്തിലൂടെ പിടിച്ചെടുത്തത്. വികസനത്തിന്റെ പുതിയ ചരിത്രം രചിച്ച നവ്യയെ 2020 ലും ഇത്തവണയും 500 ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജനങ്ങള്‍ വിജയിപ്പിച്ചത്.

ഹാട്രിക് വിജയം നവ്യയ്‌ക്ക് സമ്മാനിച്ച കാരപ്പറമ്പ് വാര്‍ഡിനെ സ്മാര്‍ട്ട് വാര്‍ഡാക്കാനാണ് നവ്യ ലക്ഷ്യമിടുന്നത്. അങ്കണവാടികള്‍ മുതല്‍ വയോജന സൗഹൃദ ഇടങ്ങള്‍ വരെയുള്ള വിവിധ പദ്ധതികള്‍ ഇതിനായി ആവിഷ്‌ക്കരിക്കും. മാലിന്യ സംസ്‌ക്കരണത്തിനും സമ്പൂര്‍ണ്ണ ശുചിത്വത്തിനും ഊന്നല്‍ നല്‍കി വാര്‍ഡിനെ പരിസ്ഥിതി സൗഹൃദ മേഖലയാക്കാന്‍ എംസിഎഫ് സംവിധാനം സ്ഥാപിക്കുമെന്നും നവ്യ, തന്നെ ജയിപ്പിച്ച ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു.

ഹൈദരാബാദ് എച്ച്എസ്ബിസിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായിരുന്നു നവ്യ ഹരിദാസ്. 2015ല്‍ ജോലി ഉപേക്ഷിച്ച് പൂര്‍ണ്ണമായും രാഷ്‌ട്രീയ രംഗത്തേക്ക് കടന്നു വന്നതോടെ രാഷ്‌ട്രീയകേരളത്തിന് ഒരു യുവ വനിതാനേതാവിനെയാണ് ലഭിച്ചത്. 2024ലെ വയനാട് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രിയങ്കാന്ധിക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയായി നവ്യ ഹരിദാസ് മത്സരിച്ചതോടെ ദേശീയ ശ്രദ്ധ നേടി. നിലവില്‍ മഹിള മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം വഹിക്കുന്നു.

സരിത പറയേരി
ചേവരമ്പലം വാര്‍ഡില്‍ രണ്ടാം വട്ടമാണ് സരിത പറയേരി വിജയക്കൊടി പാറിച്ചത്. ജനറല്‍ സീറ്റില്‍ എ.കെ. സിദ്ധാര്‍ത്ഥന്‍ (സിപിഐയെ) 1064 വോട്ടിന്റെ മഹാഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് സരിത വിജയിച്ചത്. വാര്‍ഡില്‍ വികസന പ്രവര്‍ത്തനം നടത്തിയതിന്റെ വിജയമാണ് എന്‍ഡിഎയ്‌ക്കുണ്ടായത്.

ബിന്ദു ഉദയകുമാര്‍
പുതിയറയില്‍ ബിന്ദു ഉദയകുമാര്‍ കഴിഞ്ഞ തവണ കുതിരവട്ടത്തെ പരാജയത്തിന് ശേഷം പുതിയറയില്‍ വിജയം കൊയ്യുകയായിരുന്നു ബിന്ദു ഉദയകുമാര്‍. നേരത്തെ ടി. റെനീഷ് വിജയിച്ച വാര്‍ഡ് നിലനിര്‍ത്തുകയായിരുന്നു. ഒമ്പത് വോട്ടിന് യുഡി എഫിലെ ഷെര്‍ലി പ്രമോദിനെ ബിന്ദു പരാജയപ്പെടുത്തിയത്

ഇന്ദിര കൃഷ്ണന്‍
കുതിരവട്ടത്ത് ബിജെപിക്ക് ആദ്യ വിജയം. നേരിയ വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്ന പതിവു മാറ്റി സിപിഎമ്മിന്റെ കോട്ടയിലാണ് ഇന്ദിര കൃഷ്ണന്‍ വിജയിച്ചത്. സിപിഎമ്മിന്റെ ആതിരവൈശാഖിനെ 388 വോട്ടിനാണ് ഇന്ദിര കൃഷ്ണന് പരാജയപ്പെടുത്തിയത്.

ശ്രീജ സി. നായര്‍
പുതുതായി രൂപം കൊണ്ട് മാവൂര്‍ റോഡ് വാര്‍ഡില്‍ ആദ്യ ജയം എന്‍ഡിഎക്ക്. മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ട ശ്രീജ സി. നായരാണ് 179 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ്സിലെ ആശാജയപ്രകാശിനെ പരാജയപ്പെടുത്തിയത്. സാമൂഹ്യ മാധ്യങ്ങളിലെ നിറതാരമായ ശ്രീജ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറെ പുതുമകള്‍ പ്രയോഗിച്ചിരുന്നു.

ജിഷ ശരീഷ്
നഗരഹൃദയത്തിലെ തിരുത്തിയാട് വാര്‍ഡില്‍ ബിജെപി വിജയം. ജിഷ ശരീഷ് സിപിഎമ്മിലെ മിലി ഡി എല്‍നെ 121 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയത്. സിപിഎം നേതാവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അദ്ധ്യക്ഷനുമായടി.പി. ദാസന്റെ മകളെയാണ് ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ജിഷ പരാജയപ്പെടുത്തിയത്.

 

Tags: NDA CandidtesKozhikode CorporationLocal body elections 2025തദ്ദേശ തെരഞ്ഞെടുപ്പ് 2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് കോർപ്പറേഷനിൽ ബിജെപിക്ക് ചരിത്രവിജയം! നറുക്കെടുപ്പിലൂടെ നികുതി സമിതി അധ്യക്ഷ സ്ഥാനം പിടിച്ചെടുത്തു

Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്; അധ്യക്ഷ തെരഞ്ഞെടുപ്പ് ബുധനാഴ്ച

Kerala

സംസ്ഥാന സര്‍ക്കാരിനും സിപിഎം നേതൃത്വത്തിനും എതിരെ രൂക്ഷവിമര്‍ശനവുമായി രൂപേഷ് പന്ന്യന്‍

Editorial

ഈ വിജയം വലിയ ഉത്തരവാദിത്വമാണ്

Kerala

കനത്ത തിരിച്ചടിയുടെ ഞെട്ടല്‍ മാറാതെ സിപിഎം നേതൃത്വം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.