തൃശൂർ : തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചതിന് പിന്നാലെ തൃശൂർ കോർപറേഷനിൽ ബിജെപി ശക്തമായ സാന്നിധ്യമായി മാറുന്നതിന്റെ സൂചനകൾ. ഏഴ് സീറ്റുകളിലാണ് എൻഡിഎ സ്ഥാനാർത്ഥികൾ മുന്നിലുള്ളത്.
അതേ സമയം തൃശ്ശൂരിൽ യുഡിഎഫ് തിരിച്ചുവരുന്നതിന്റെ പ്രതീതി കാട്ടുന്നുണ്ട്. യുഡിഎഫ് 12 സീറ്റുകളിൽ മുന്നിലാണ്. എന്നാൽ ഇടതുമുന്നണി സ്ഥാനാർത്ഥികൾ ആറ് സീറ്റിലാണ് മുന്നിലുള്ളത്. ലീഡ് നിലയിൽ മൂന്നാമതാണ് എൽഡിഎഫ്.
















