തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ അടപടലം പൂട്ടാന്‍ ഉറച്ച് സര്‍ക്കാര്‍. ആദ്യ ബലാത്സംഗകേസും ഇനി എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ കൊല്ലം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷാനി ഉള്‍പ്പെട്ട പ്രത്യേക സംഘം അന്വേഷിക്കും. തിരുവനന്തപുരം സിറ്റി കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണമാണ് ക്രെബ്രാഞ്ചിന് കൈമാറിയത്.
രാഹുലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗകേസില്‍ പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പരാതിക്കാരിയില്‍ നിന്നും മൊഴിയെടുത്തിരുന്നു. രണ്ടുകേസുകളും ഒന്നിച്ച് അന്വേഷിക്കുന്നത് പഴുതടയ്‌ക്കാന്‍ ഉപകരിക്കുമെന്നാണ് നിഗമനം. ഒരു കാരണവശാലും രാഹുല്‍ രക്ഷപ്പെടരുതെന്ന നിര്‍ദേശമാണ് സംഘത്തിന് നല്‍കിയിട്ടുള്ളത്. കോണ്‍ഗ്രസിലെ ചില വനിതാ നേതാക്കള്‍ രാഹുലിനെതിരെ മൊഴി നല്‍കാന്‍ തയ്യാറായിട്ടുണ്ടെന്നാണ് വിവരം.
















