കൊച്ചി: നടന്‍ ദിലീപിന്റെ സ്വഭാവത്തില്‍ ഇങ്ങിനെ ഒരു എലമെന്‍റ് ഉണ്ടെന്നും നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് എന്ന സിനിമാതാരത്തിന്റെ പങ്കിനെക്കുറിച്ച് തനിക്ക് സംശയമില്ലെന്നും ഉള്ള വിവാദപരാമര്‍ശവുമായി അഡ്വ.ജയശങ്കര്‍.
ദിലീപിനെതിരെ കോടതി വിധി പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഈ പരാമര്‍ശം. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജയശങ്കറിന്റെ ഈ പ്രസ്താവന.
പക്ഷെ കോടതിയെ സംബന്ധിച്ചിടത്തോളം തെളിവുകളാണ് ആവശ്യം. ഗൂഢാലോചന സ്ഥാപിക്കുന്നതിനുള്ള തെളിവുകള്‍ കോടതിക്ക് മുന്‍പാകെ എത്താതിരുന്നതുകൊണ്ടാണ് ദിലീപിനെ വെറുതെ വിട്ടത്. ദിലീപിന്റെ ഇടപെടല്‍ പ്രകടമാകത്തക്ക തെളിവുകള്‍ നാളെ കിട്ടിയാല്‍ മേല്‍ ക്കോടതി ദിലീപിനെ ശിക്ഷിക്കും. ഗൂഢാലോചന എന്നത് തെളിയിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. കാരണം ഗൂഢാലോചനയില്‍ വേറെ സാക്ഷികള്‍ ഉണ്ടാകില്ല. കുറ്റം ചെയ്ത ആളും അതിന് പ്രേരിപ്പിച്ച ആളും മാത്രമാണ് ഉണ്ടാവുക. ഈ രണ്ടുപേരില്‍ ഒരാള്‍ പുറത്തുവന്ന് ഇന്ന മാതിരി സംഭവം നടന്നു എന്ന് തുറന്നുപറഞ്ഞാല്‍ മാത്രമേ അത് തെളിയിക്കാന്‍ പറ്റൂ. – ജയശങ്കര്‍ പറയുന്നു.
















