മലപ്പുറം: ഇരട്ട വോട്ട് ചെയ്യാന്‍ ശ്രമിച്ച വലിയപറമ്പ് സ്വദേശി റിന്റു അജയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.ഇവര്‍ കോഴിക്കോട് കൊടിയത്തൂര്‍ കഴുത്തുട്ടിപുറായിലെ വാര്‍ഡ് 17ല്‍ വോട്ട് ചെയ്തിരുന്നു. ഉച്ചകഴിഞ്ഞ് മലപ്പുറം പുളിക്കല്‍ ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡില്‍ വലിയപറമ്പ് ചാലില്‍ ജിഎല്‍പി സ്‌കൂളില്‍ വോട്ട് ചെയ്യാന്‍ എത്തി.റിട്ടേണിംഗ് ഓഫീസര്‍ കൊണ്ടോട്ടി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് യുവതിയ്‌ക്കെതിരെ കേസെടുത്തത്.
വടക്കാഞ്ചേരിയിലും സമാനസംഭവം ഉണ്ടായി. വടക്കാഞ്ചേരി നഗരസഭയില്‍ കള്ളവോട്ട് ചെയ്യാനെത്തിയ മങ്കര തരു പീടികയില്‍ അന്‍വറാണ്(42) പിടിയിലായത്. മങ്കര സ്വദേശിയായ അന്‍വറുടെ പേര് കുളപ്പുള്ളിയിലെ വോട്ടര്‍പട്ടികയിലും ഉണ്ടായിരുന്നു.കുളപ്പുള്ളിയില്‍ വോട്ട് ചെയ്ത ഇയാള്‍ വീണ്ടും വോട്ട് ചെയ്യാന്‍ ശ്രമിച്ചതോടെ ഉദ്യോഗസ്ഥര്‍ കയ്യിലെ മഷിയടയാളം കണ്ടാണ് പിടികൂടിയത്.പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയില്‍ പൊലീസ് ഇയാളെ കരുതല്‍ തടങ്കലില്‍ വച്ചിരിക്കുകയാണ്.
















