കോട്ടയം: ഗ്രാമപഞ്ചായത്തായ കുറിച്ചിയിലെ നിലവിലെ മെമ്പറും ബിജെപി സ്ഥാനാർത്ഥിയുമായ ബി.ആർ മഞ്ജീഷിനെ ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ സിപിഎം അക്രമികൾ വീട്ടിൽ കയറി വധിക്കാൻ ശ്രമിച്ചു. തലയിൽ സാരമായ പരിക്കേറ്റിട്ടുണ്ട്.
കുറിച്ചി ഗ്രാമ പഞ്ചായത്തിലെ ജനപ്രിയ മെമ്പറും നിലവിൽ എട്ടാം വാർഡിലെ സ്ഥാനാർത്ഥിയും ബിജെപി ജില്ലാ സെക്രട്ടറിയുമാണ് ബി.ആർ. മഞ്ജീഷ്. സിപിഎം നേതാവും മന്ത്രി വി.എൻ. വാസവന്റ പ്രൈവറ്റ് സെക്രട്ടറിയുമായ ഡോ. പത്മകുമാർ, ഇത്തിത്താനം ജനത സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഒരു പ്രകോപനവുമില്ലാതെ ഇന്നലെ രാത്രിയിലാണ് ആക്രമണം നടത്തിയത്.
തെരഞ്ഞെടുപ്പിൽ വോട്ടിങ് കഴിഞ്ഞ് വീട്ടിൽ പ്രവർത്തന കാര്യങ്ങൾ വിലയിരുത്തുന്ന വേളയിലായിരുന്നു ആക്രമണം. സംഭവത്തിൽ പ്രമുഖ ആർഎസ്എസ് പ്രവർത്തകൻ ജി. ശ്രീകുമാറിനെ തലയിൽ വാള് കൊണ്ടു വെട്ടി. മഞ്ജീഷിനെയും മനോജിനെയും കമ്പി വടി കൊണ്ട് അടിച്ചു. മൂന്നുപേരുടെയും പരിക്ക് ഗുരുതരമാണ്. ഇവരെ കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇത്തിത്താനത്തെ കഞ്ചാവ് മാഫിയയുമായുള്ള സിപിഎം നേതൃത്വത്തിന്റെ ഇടപാടുകൾ തെളിയിക്കുന്നതാണ് ഈ സംഭവമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള സിപിഎം പ്രാദേശിക നേതാവ് നിഖിൽ ഉൾപ്പെടെ നൂറോളം ആളുകളാണ് ആക്രമണത്തിനെത്തിയിരുന്നത്. ‘സിപിഎം നേതാവ് മുരളി സാറിനെതിരെ മത്സരിക്കാൻ നീ വളർന്നോ’ എന്നു ചോദിച്ചായിരുന്നു ആക്രമണം.
മഞ്ജുഷ് ഈ പഞ്ചായത്തിൽ പലവട്ടം വിജയിച്ച ബിജെപി നേതാവാണ്. പ്രചാരണത്തിന് നോട്ടീസും പോസ്റ്ററുമൊന്നുമില്ലാതെ വീടുകളിൽ ചെന്നും പലവട്ടം കണ്ടും വോട്ടർമാരോട് വോട്ട് അഭ്യർത്ഥിക്കുന്ന ബിജേഷ് വാർഡിലെ മാത്രമല്ല, മണ്ഡലത്തിലും ജില്ലയിലും ജനകീയനാണ്. സിപിഎം സ്ഥാനാർത്ഥ മുരളി എന്ന നേതാവിനെ വിജയിപ്പിക്കുക മന്ത്രിയുടെ പിഎസ പത്മകുമാറിന്റെ അഭിമാന പ്രശ്‌നമായിരുന്നു. എന്നാൽ വോട്ടെടുപ്പുകഴിഞ്ഞപ്പോൾ ദയനീയ പരാജയം ഉറപ്പായപ്പോഴാണ് ഈ ആക്രമണം ആസൂത്രണം ചെയ്തത്.
തലക്ക് പരിക്കേറ്റതിനാൽ പോലീസിന് വധശ്രമക്കുറ്റം ചുമത്തി കേസെടുക്കേണ്ടിവരും. പരിക്കേറ്റവർ മന്ത്രിയുടെ സെക്രട്ടറിയുടെ പേരും മൊഴിയിൽ പറഞ്ഞിട്ടുണ്ട്.
















