തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ വിധി എഴുതുന്ന ഏഴ് വടക്കന്‍ ജില്ലകളില്‍ പരസ്യ പ്രചാരണത്തിന് ആവേശകരമായ കൊട്ടിക്കലാശം. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലാണ് പരസ്യപ്രചാരണം സമാപിച്ചത്.വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്.
നേതാക്കളും സ്ഥാനാര്‍ത്ഥികളും പങ്കെടുത്ത റോഡ് ഷോയും കൊട്ടിക്കലാശത്തിനോടനുബനധിച്ചുണ്ടായിരുന്നു.ഒരുമാസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശ്വോജ്വല സമാപനം.
അതിനിടെ,മലപ്പുറം പൂക്കോട്ടൂരില്‍ കൊട്ടിക്കലാശത്തിനിടെ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.470 ഗ്രാമപഞ്ചായത്തുകളും 47 നഗരസഭകളും 77 ബ്ലോക്ക് പഞ്ചായത്തുകളും മൂന്ന് കോര്‍പ്പറേഷനുകളും ഉള്‍പ്പെടെ 604 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വ്യാഴാഴ്ച വോട്ടെടുപ്പ്. 39,014 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.ഒന്നരകോടിയിലേറെ വോട്ടര്‍മാര്‍ രണ്ടാംഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തും.
















