നാഗ്പുർ: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ബാബറി മസ്ജിദിന് സ്ഥാപിച്ച അടിത്തറ ഉടൻ തന്നെ കർ സേവയിലൂടെ പിഴുതെറിയപ്പെടുമെന്ന് ബിജെപി നേതാവും മഹാരാഷ്‌ട്രയിൽ നിന്നുള്ള മുൻ എംപിയുമായ നവനീത് റാണ. മുർഷിദാബാദിനെ ഭഗീരഥ് ധാം എന്ന് പുനർനാമകരണം ചെയ്യുമെന്നും ജയ് ശ്രീറാം എന്ന് അഭിമാനത്തോടെ വിളിക്കുമെന്നും അവർ പറഞ്ഞു.
ബാബറി മസ്ജിദിന്റെ അടിത്തറയിൽ മറ്റൊരു ഇഷ്ടിക കൂടി സ്ഥാപിച്ചാൽ താൻ ബംഗാളിൽ വന്ന് അത് തകർക്കുമെന്ന് റാണ പറഞ്ഞു. മുർഷിദാബാദ്
ജില്ലയെ ഭഗീരഥ് ധാം എന്ന് പുനർനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട അമരാവതി മുൻ എംപി നവനീത് റാണ പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ നിർമ്മിക്കാൻ പോകുന്ന രാമക്ഷേത്രത്തിനായി മഹാരാഷ്‌ട്രയിലെ അമരാവതി ജില്ലയിൽ നിന്ന് ഇഷ്ടികകൾ ഉപയോഗിക്കുമെന്ന് പറഞ്ഞു.
ഭഗീരഥ് ധാം എന്ന പേരിന് കാരണം എന്താണ് ?
ഭാഗീരഥി നദിയുടെ തീരത്താണ് മുർഷിദാബാദ് സ്ഥിതി ചെയ്യുന്നത്, അതിനാൽ അതിന്റെ പേര് ഭാഗീരഥ് ധാം എന്നാണ്. ഇതിന്റെ അടിസ്ഥാനത്തിൽ മുർഷിദാബാദിനെ ഭഗീരഥ് ധാം എന്ന് പുനർനാമകരണം ചെയ്യണമെന്നാണ് നവനീത് റാണ ആവശ്യപ്പെട്ടിരിക്കുന്നത്.
















