തിരുവനന്തപുരം ( 9-12-2025) : കൈപ്പത്തിക്ക് കുത്തിയാൽ താമരയ്‌ക്ക് വോട്ടെന്ന ആരോപണവുമായി കോൺഗ്രസ്. തിരുവനന്തപുരം പൂവച്ചൽ പഞ്ചായത്തിലെ മുതിയാവിള ബൂത്തിലാണ് പരാതി
കോൺഗ്രസ് പ്രവർത്തകൻ വോട്ട് ചെയ്തപ്പോൾ ബിജെപി ചിഹ്നത്തിൽ വോട്ട് വീണെന്നാണ് പരാതി.
ഡിസിസി പ്രസിഡന്റ് എൻ ശക്തനാണ് ആരോപണവുമായി രംഗത്തുവന്നത്. അതേസമയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശസ്ഥാപനങ്ങളിലെ 11,167 വാര്‍ഡുകളിലേക്ക് 36,620 സ്ഥാനാർത്ഥികളാണുള്ളത്.
















