Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Spiritual

നമസ്‌കാരത്തിന്റെ പൊരുള്‍: നിങ്ങളിലെ ദൈവികതയെ ഞാന്‍ വന്ദിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2025, 05:46 am IST
in Spiritual, Samskriti

നമസ്‌കാരം എന്നാല്‍ ”നിങ്ങളെ ഞാന്‍ വന്ദിക്കുന്നു” എന്നര്‍ത്ഥം. യോഗ പാരമ്പര്യത്തില്‍, വന്ദനം ചെയ്യുന്നതിന് ഏറെ പ്രാധാന്യമുണ്ട്. ഒരാളുടെ ആത്മീയ വികാസത്തിനുള്ള അടിസ്ഥാനപരമായ ചുവടുവയ്‌പായി ഇതിനെ കണ്ടുപോന്നിരുന്നു.

എന്താണ് നമസ്‌കാരത്തിന്റെ ആത്മീയമായ അര്‍ത്ഥം?

സദ്ഗുരു പറയുന്നു: നിങ്ങള്‍ ഒരു വ്യക്തിയെ കാണുമ്പോള്‍ അത് നിങ്ങളുടെ ജോലിസ്ഥലത്താകട്ടെ, തെരുവിലോ, വീട്ടിലോ, അല്ലെങ്കില്‍ മറ്റെവിടെയെങ്കിലുമാകട്ടെ മനുഷ്യബുദ്ധിയുടെ സ്വഭാവം ഇപ്രകാരമാണ്, കണ്ട ഉടനെ അത് വിലയിരുത്തും: ”ഇയാളില്‍ ഇത് ശരിയാണ്, ഇത് ശരിയല്ല. ഇയാള്‍ നല്ലയാളാണ്, ഇയാള്‍ മോശം ആളാണ്, ഇയാള്‍ക്ക് ഭംഗിയുണ്ട്, ഇയാള്‍ക്ക് ഭംഗിയില്ല” ഇങ്ങനെ എല്ലാവിധ കാര്യങ്ങളും വിലയിരുത്തും. ഈ വിലയിരുത്തലുകളും തീര്‍പ്പുകളും നിമിഷനേരം കൊണ്ട് സംഭവിക്കുന്നതാണ്. നിങ്ങളുടെ ഈ വിധിയെഴുത്തുകള്‍ പൂര്‍ണ്ണമായും തെറ്റായിരിക്കാം. കാരണം, അവയെല്ലാം നിങ്ങളുടെ കഴിഞ്ഞുപോയ ജീവിതാനുഭവങ്ങളില്‍ നിന്ന് വരുന്നവയാണ്. ഇപ്പോള്‍ എങ്ങനെയാണോ ഉള്ളത് അതേപടി ഒരു വ്യക്തിയെയോ വസ്തുവിനെയോ അനുഭവിക്കേണ്ടത് പ്രധാനമാണ്, പക്ഷേ പൂര്‍വാനുഭവങ്ങള്‍ നിങ്ങളെ അതിനനുവദിക്കില്ല.

നിങ്ങള്‍ ഏത് മേഖലയില്‍ ആണെങ്കിലും നിങ്ങള്‍ക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കണമെങ്കില്‍ ഏറ്റവും പ്രധാനം ഇതാണ് – ഒരാള്‍ നിങ്ങളുടെ മുന്നില്‍ വരുമ്പോള്‍, അവര്‍ ഇപ്പോള്‍ ഉള്ളതുപോലെ അവരെ ഉള്‍ക്കൊള്ളാന്‍ കഴിയുക. അവര്‍ ഇന്നലെ എങ്ങനെയായിരുന്നു എന്നത് ഒരു വിഷയമല്ല. അവര്‍ ഈ നിമിഷം എങ്ങനെയാണ് എന്നതിനാണ് പ്രാധാന്യം.

അതുകൊണ്ട്, ആദ്യം ചെയ്യേണ്ടത് നിങ്ങള്‍ ശിരസ്സ് നമിക്കുകയാണ്. നിങ്ങള്‍ വന്ദിക്കുമ്പോള്‍, നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ തീവ്രമാകാതെ, മൃദുവായി മാറും. കാരണം, നിങ്ങള്‍ അവരിലുള്ള സൃഷ്ടിയുടെ ഉറവിടത്തെ തിരിച്ചറിയുന്നു. ഇതാണ് നമസ്‌കാരം ചെയ്യുന്നതിന്റെ ഉദ്ദേശ്യം.

സ്രഷ്ടാവിന്റെ കയ്യൊപ്പ് പതിയാത്ത ഒരു സൃഷ്ടിയും ഈ പ്രപഞ്ചത്തിലില്ല. സൃഷ്ടിയുടെ ഉറവിടം ഓരോ കോശത്തിലും അണുവിലും പ്രവര്‍ത്തനനിരതമാണ്. അതുകൊണ്ടാണ് യോഗ പാരമ്പര്യത്തില്‍, നിങ്ങള്‍ ആകാശത്തേക്ക് നോക്കുമ്പോള്‍ ഈ സംസ്‌കാരം നിങ്ങളെ ശിരസ്സ് നമിക്കാന്‍ പഠിപ്പിച്ചത്. നിങ്ങള്‍ ഭൂമിയിലേക്ക് നോക്കുമ്പോഴും, ശിരസ്സ് നമിക്കുന്നു. നിങ്ങള്‍ ഒരു പുരുഷനെയോ, സ്ത്രീയെയോ, കുട്ടിയെയോ, പശുവിനെയോ, മരത്തെയോ, എന്തുതന്നെ കണ്ടാലും നിങ്ങള്‍ നമിക്കുന്നു.

സൃഷ്ടിയുടെ ഉറവിടം നിങ്ങളുടെ ഉള്ളിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്ന് ഇതു നിങ്ങളെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നു. നിങ്ങളിത് തിരിച്ചറിഞ്ഞാല്‍, പിന്നെ ഓരോ തവണ നിങ്ങള്‍ വന്ദിക്കുമ്പോഴും അത് നിങ്ങളുടെ ആത്യന്തികമായ ഭാവത്തിലേക്ക് വഴിതെളിക്കുന്നു.

നമസ്‌കാരത്തിന് പിന്നിലെ ശാസ്ത്രം

ഇതിന് മറ്റൊരു വശം കൂടിയുണ്ട്. നിങ്ങളുടെ ഉള്ളംകൈകളില്‍ ധാരാളം നാഡികളുടെ അഗ്രഭാഗങ്ങളുണ്ട് ഇക്കാര്യം ഇന്ന് വൈദ്യശാസ്ത്രവും കണ്ടെത്തിയിട്ടുണ്ട്. വാസ്തവത്തില്‍, നിങ്ങളുടെ കൈകള്‍ നിങ്ങളുടെ നാവിനേക്കാളും ശബ്ദത്തേക്കാളും ഏറെ സംസാരിക്കുന്നുണ്ട്. യോഗയില്‍ മുദ്രകള്‍ക്ക് പിന്നില്‍ ഒരു വലിയ ശാസ്ത്രമുണ്ട്. നിങ്ങളുടെ കൈകള്‍ ചില പ്രത്യേക രീതികളില്‍ വെച്ചാല്‍ മാത്രം മതി, നിങ്ങളുടെ ശരീരം മുഴുവന്‍ വ്യത്യസ്തമായ വിധത്തില്‍ പ്രവര്‍ത്തിക്കും.

നിങ്ങള്‍ കൈകള്‍ രണ്ടും ചേര്‍ത്തുവെയ്‌ക്കുന്ന നിമിഷം, നിങ്ങളുടെ ദ്വന്ദ്വഭാവങ്ങള്‍, ഇഷ്ടാനിഷ്ടങ്ങള്‍, രാഗദ്വേഷങ്ങള്‍, എന്നിവയെല്ലാം സമതുലിതമാകുന്നു. നിങ്ങള്‍ ആരാണ് എന്നതിന്റെ പ്രകടഭാവത്തിന് ഒരുതരം ഐക്യം കൈവരുന്നു. ഊര്‍ജ്ജങ്ങള്‍ ഏകരൂപത്തില്‍ പ്രവര്‍ത്തിക്കുന്നു.

നമസ്‌കാരം സാംസ്‌കാരികമായ ഒരു കാര്യം മാത്രമല്ല. അതിനു പിന്നില്‍ ഒരു ശാസ്ത്രമുണ്ട്. നിങ്ങള്‍ സാധന ചെയ്യുകയാണെങ്കില്‍, ഓരോ തവണ നിങ്ങള്‍ ഉള്ളംകൈകള്‍ ചേര്‍ത്തുകൊണ്ടുവരുമ്പോഴും, അവിടെ ഊര്‍ജ്ജത്തിന്റെ ഒരു സ്ഫുരണം ഉണ്ടാകുന്നു ഒരു കുതിപ്പ്. നിങ്ങളുടെ ജീവശക്തിയുടെ തലത്തില്‍, അവിടെ ഒരു പ്രവാഹം സംഭവിക്കുന്നു, അഥവാ നിങ്ങള്‍ സ്വയമേവ മറ്റൊരാള്‍ക്ക് ഒരു സമര്‍പ്പണമായി ഭവിക്കുന്നു.

ആ പ്രദാനത്തിലൂടെ, നിങ്ങള്‍ ആ വ്യക്തിയെ നിങ്ങളോട് സഹകരിക്കുന്ന ഒരു ജീവനാക്കിത്തീര്‍ക്കും. നിങ്ങള്‍ സമര്‍പ്പണത്തിന്റെ അവസ്ഥയിലാണെങ്കില്‍ മാത്രമേ, ചുറ്റുമുള്ള കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുകയുള്ളൂ. ഇത് എല്ലാ ജീവികള്‍ക്കും ബാധകമാണ്. ചുറ്റുമുള്ള എല്ലാ ജീവന്റെയും സഹകരണം ലഭിച്ചാല്‍ മാത്രമേ, അതിന് അഭിവൃദ്ധിപ്പെടാന്‍ സാധിക്കുകയുള്ളൂ.

Tags: DevotionalHinduismBarateeya ConceptsMeaning of NamsteI salute the divinity within you.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ജ്യോതിഷവും നക്ഷത്രങ്ങളും

Samskriti

ക്ഷേത്ര ദര്‍ശനം: അമാവാസിവ്രതം

Article

ചാണക്യന്‍ മുതല്‍ ബിജു മേനോന്‍ വരെ

Samskriti

അയുത ചണ്ഡികാ മഹായാഗം; മഞ്ചേരിയില്‍ ഏപ്രില്‍ 5 മുതല്‍ 10 വരെ

Samskriti

വേദാ സ്വാധ്യായം: അഗ്നിമീളേ… പുരോഹിതം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.