തിരുവനന്തപുരം :രണ്ടാമത്തെ പീഡന പരാതിയില്‍,രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതി 10 ന് വിധി പറയും. അതുവരെ കടുത്ത നടപടി പാടില്ലെന്ന് കോടതി നിര്‍ദേശമുണ്ട്. അടച്ചിട്ട മുറിയില്‍ നടന്ന വാദം പൂര്‍ത്തിയായി.
രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ അതിക്രൂരമായി ബലാത്സംഗം ചെയ്‌തെന്നാണ് രണ്ടാമത്തെ പീഡനക്കേസിലെ പരാതിക്കാരിയുടെ മൊഴി.താന്‍ കേണപേക്ഷിച്ചിട്ടും ബലാത്സംഗം ചെയ്യുകയായിരുന്നു.ലൈംഗിക അതിക്രമത്തിന് ശേഷം വിവാഹം ചെയ്യാന്‍ ആകില്ല എന്നറിയിച്ചെന്നും പരാതിക്കാരി മൊഴി നല്‍കി.
കേസില്‍ അന്വേഷണ ചുമതലയുള്ള ജി പൂങ്കുഴലി ബെംഗളൂരുവില്‍ എത്തിയാണ് 23 കാരിയുടെ മൊഴി എടുത്തത്. 21 വയസുള്ളപ്പോഴാണ് വിവാഹവാഗ്ദനം നല്‍കി രാഹുല്‍ മാങ്കൂട്ടത്തില്‍ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
















