കൊച്ചി: നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ വിധി ഇന്ന്. നടന്‍ ദിലീപ് ഉള്‍പ്പെടെ പത്ത് പ്രതികളുള്ള കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ ജഡ്ജി ഹണി എം. വര്‍ഗീസാണ് വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നത്. പള്‍സര്‍ സുനിയാണ് ഒന്നാം പ്രതി. 2017 ഫെബ്രുവരി 17ന് എറണാകുളത്തുവച്ചാണ് നടി ആക്രമിക്കപ്പെട്ടത്. 2018 മാര്‍ച്ചിലാണ് വിചാരണ ആരംഭിച്ചത്. വിവിധ കാരണങ്ങളാല്‍ കേസ് നീണ്ടു പോവുകയായിരുന്നു. കേരളം ഉറ്റുനോക്കുന്ന വിധിക്കായി ഏറെ ആകാംക്ഷയോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.
















