പത്തനംതിട്ട: അപകട സാധ്യത കണക്കിലെടുത്ത് പ്ലാപ്പള്ളി – തുലാപ്പള്ളി റോഡില്‍ രാത്രി യാത്രയ്‌ക്ക് നിയന്ത്രണം. വൈകുന്നേരം ആറ് മണി മുതല്‍ രാവിലെ ആറു വരെ അയ്യപ്പ ഭക്തരുടെ വാഹനങ്ങള്‍ ഈ റോഡിലൂടെ കടത്തിവിടില്ല.
ജില്ലാ കളക്ടര്‍ ആണ് ഇക്കാര്യം അറിയിച്ചത്.അപകട സാധ്യതയുള്ള വളവുകളുളള റോഡാണിത്. വീതി കുറഞ്ഞ വനപാതയാണ്.
അതേസമയം, പ്ലാപ്പള്ളി – തുലാപ്പള്ളി പ്രദേശവാസികള്‍ക്ക് ഉത്തരവ് ബാധകമല്ല.
















