കൊല്ലം: അരിഷ്ടം കുടിച്ചതിന്റെ പണം ചോദിച്ചതിന് തലയ്‌ക്കടിയേറ്റ് ചികിത്സയിലായിരുന്ന അരിഷ്ടക്കടയിലെ ജീവനക്കാരന്‍ മരിച്ചു.കടയ്‌ക്കലിലാണ് സംഭവം.
കടയ്‌ക്കല്‍ മണലുവട്ടം സ്വദേശി സത്യബാബു(70) ആണ് കൊല്ലപ്പെട്ടത്.തലയ്‌ക്ക് ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ 20 ദിവസമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു സത്യബാബു.സംഭവത്തില്‍ കടയ്‌ക്കല്‍ തുടയന്നൂര്‍ സ്വദേശി സിനു അറസ്റ്റിലായി.
















