ന്യൂദല്‍ഹി: താന്‍ മാത്രമല്ല മുന്നയും പിഎം ശ്രീ കൊണ്ടുവരാന്‍ പാലവും ആയതെന്നും തനിക്ക് മുന്നോടിയായി കോണ്‍ഗ്രസ് നേതാവ് കെ.സി. വേണഗോപാല്‍ രാജസ്ഥാനില്‍ പിഎം ശ്രീ നടപ്പാക്കാന്‍ ഇടനിലക്കാരനായിരുന്നുവെന്നുമുള്ള ആരോപണവുമായി ജോണ്‍ ബ്രിട്ടാസ്. കെ.സി. വേണുഗോപാലും മുന്നയാണെന്നും പിഎംശ്രീ പദ്ധതി നടപ്പാക്കാനുള്ള പാലമായിരുന്നുവെന്നും പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നു ഈ പ്രസ്താവനയിലൂടെ ബ്രിട്ടാസ്.
മുന്ന എന്നത് ലൂസിഫര്‍ എന്ന സിനിമയിലെ ഒരു കഥാപാത്രമാണ്. ഹിന്ദുവാണെങ്കിലും ഗുജറാത്തിലെ വര്‍ഗ്ഗീയകലാപത്തില്‍ വീട്ടില്‍ അഭയം തേടിയ ഒരു മുസ്ലിം കുടുംബത്തെ ഒറ്റിക്കൊടുക്കുന്ന കഥാപാത്രമാണ് മുന്ന. സുരേഷ് ഗോപി മുന്നയാണെന്ന് ജോണ്‍ ബ്രിട്ടാസ് പാര്‍ലമെന്‍റില്‍ പ്രസംഗിച്ചിട്ട് അധികനാളായിട്ടില്ല. അതിന് പിന്നാലെയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതി കേരളത്തില്‍ നടപ്പാക്കാന്‍ ജോണ്‍ ബ്രിട്ടാസ് പാലമായി എന്ന് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ ലോക് സഭയില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇതോടെ ജോണ്‍ ബ്രിട്ടാസ് പിഎം ശ്രീക്ക് പാലമായെന്നും ജോണ്‍ ബ്രിട്ടാസ് മുന്നയാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.
ഇതിന് പിന്നാലെയാണ് താന്‍ മാത്രമല്ല, കെ.സി. വേണുഗോപാലും മുന്നയാണെന്ന് പരോക്ഷമായി ജോണ്‍ ബ്രിട്ടാസ് സൂചിപ്പിച്ചിരിക്കുന്നത്. രാജസ്ഥാനില്‍ പിഎം ശ്രീ നടപ്പാക്കാന്‍ കെസി മുന്‍കയ്യെടുക്കുക വഴി പ്രതിപക്ഷ ഐക്യത്തെ കോണ്‍ഗ്രസ് വഞ്ചിച്ചുവെന്നും ബ്രിട്ടാസ് പറഞ്ഞു. കോണ്‍ഗ്രസ് രാജസ്ഥാന്‍ ഭരിച്ചിരുന്ന കാലത്തായിരുന്നു ഇത് നടന്നത്.
















