മലപ്പുറം: ലൈംഗിക പീഡന കേസില്‍ പ്രതി സ്ഥാനത്തുളള രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിനും ഷാഫി പറമ്പിലിനും പി കെ ഫിറോസിനും നേരെ പരിഹാസവുമായി കെ ടി ജലീല്‍ എംഎല്‍എ .ഫേസ് ബുക്കിലൂടെയാണ് കെ ടി ജലീലിന്റെ പരിഹാസം.
ഇന്നു മാഷ്, നാളെ ഹെഡ്മാഷ്, മറ്റന്നാള്‍ പ്യൂണ്‍. റീലന്‍മാരുടെ യുഗം കോണ്‍ഗ്രസിലും ലീഗിലും അവസാനിക്കുന്നു എന്നാണ് കെ ടി ജലീലിന്റെ ഫോട്ടോ പങ്കുവച്ചുള്ള കുറിപ്പ്. റിയലന്‍മാര്‍ യൂത്ത് കോണ്‍ഗ്രസിലും യൂത്ത് ലീഗിലും ഉയര്‍ന്നു വരട്ടെ.
കള്ളനെക്കാള്‍ അധമനാണ് കള്ളന് കഞ്ഞിവെച്ചവര്‍. രാഹുലിനൊപ്പമുള്ള യൂത്ത്‌ലീഗ് നേതാവിന്റെ വിദേശയാത്ര മുസ്ലീം ലീഗ് നേതൃത്വം അന്വേഷിക്കട്ടെ. ലീഗിലും നടക്കട്ടെ ഒരു ശുദ്ധികലശമെന്ന് കെ ടി ജലീല്‍ കുറിച്ചു.
















