ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റിയിലെ ഹാട്രിക് വിജയത്തിനായി വോട്ടര്‍മാരെ നേരിട്ടുകാണാനുള്ള തിരക്കിലാണ് എല്‍എംഎസ് വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി എസ്. സന്തോഷ്. 2015നും 2020 ലും സന്തോഷ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ടുതവണയും വാര്‍ഡുകളില്‍ നടത്തിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ സന്തോഷിനെ ജനകീയനാക്കിയിട്ടുണ്ട്. ആറ്റിങ്ങലിൽ ഹാട്രിക്കിനൊരുങ്ങി എസ്. സന്തോഷ്, നാലാമതും വിജയക്കൊടി പാറിക്കാന്‍ എന്‍. പത്മനാഭന്‍
ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും മാതൃകാപരമായിരുന്നു. സിപിഎമ്മിന്റെ നേതൃത്വത്തില്‍ മുനിസിപ്പാലിറ്റിയില്‍ നടക്കുന്ന അഴിമതികളെ തുറന്നുകാട്ടുന്നതിലും ജനകീയ ആവശ്യങ്ങള്‍ കൗണ്‍സില്‍ യോഗത്തിനു മുന്നില്‍ ശക്തമായി അവതരിപ്പിക്കുന്നതിലും മുന്നില്‍ നിന്നു. ബിജെപിയുടെ സിറ്റിങ് സീറ്റായ എല്‍എംഎസ് വാര്‍ഡിലാണ് സന്തോഷ് ഇക്കുറി ജനവിധി തേടുന്നത്. കഴിഞ്ഞതവണ ടൗണ്‍ഹാള്‍ വാര്‍ഡില്‍ നിന്നായിരുന്നു വിജയിച്ചത്. കണ്‍സ്ട്രക്ഷന്‍ കോണ്‍ട്രാക്ടര്‍ കൂടിയാണ് സന്തോഷ്.
മുനിസിപ്പാലിറ്റിയിലെ ആദ്യ ബിജെപി കൗണ്‍സിലറും ജനകീയനുമായ നേതാവാണ് എന്‍. പത്മനാഭന്‍. ഇത്തവണ മത്സരിക്കുന്നത് നാലാം വിജയത്തിനായാണ്. 2005 ലും 10 ലും 15 ലും കൗണ്‍സിലറായിരുന്നു. ജനങ്ങളുടെ ഏതാവശ്യത്തിനും ഏതു പാതിരാത്രിയിലും ഓടിയെത്തുന്ന കര്‍മ്മനിരതനും സേവനമനസ്ഥിതിക്കുടമയുമായ പത്മനാഭന്‍ വാര്‍ഡിലെ ജനങ്ങള്‍ക്ക് പ്രിയങ്കരനാണ്. സ്വന്തം വാര്‍ഡിലെ മാത്രമല്ല നഗരസഭയിലെ ഏതൊരാളിനും സഹായി ആണ് പത്മനാഭന്‍.
സ്ഥാനമോഹിയല്ലാത്ത മാതൃകാപ്രവര്‍ത്തകനായ പത്മനാഭന്‍ സേവനമാണ് കര്‍മ്മം എന്ന് തിരിച്ചറിഞ്ഞ പൊതുപ്രവര്‍ത്തകനാണ്. നിരവധി വര്‍ഷം ആര്‍എസ്എസ് ആറ്റിങ്ങല്‍ നഗര്‍, താലൂക്ക് ചുമതലകള്‍ വഹിച്ചിട്ടുണ്ട്. പച്ചംകുളം വാര്‍ഡില്‍ നിന്നാണ് ഇത്തവണ ജനവിധി തേടുന്നത്.
















