കൊച്ചി: മനോരമയുടെ ഹോർത്തൂസ് പരിപാടിയിൽ “അംബേദ്കർ എങ്ങനെ വായിക്കപ്പെടുന്നു” എന്ന വിഷയത്തിലെ പാനല്‍ ചർച്ചയിൽ പാനലിസ്റ്റുകൾ ശ്രീജിത്ത് പണിക്കരുടെ അഭിപ്രായത്തെ ആക്രമിച്ചപ്പോള്‍ ശ്രീജിത്ത് അതിന് മറുപടിയുമായി വന്നുവെങ്കിലും അതിന് തനിക്ക് കഴിഞ്ഞില്ലെന്ന പരാതിയുമായി ശ്രീജിത്ത് പണിക്കര്‍.
വാദിച്ച് ജയിക്കാൻ കഴിയില്ല എങ്കിൽ കൂവി തോൽപ്പിക്കണം എന്ന സംവാദങ്ങൾക്ക് ചേരാത്ത പഴയ തന്ത്രം.
ശ്യാം കുമാറിന്റെയും സണ്ണി കപ്പിക്കാടിന്റെയും കപട അംബേദ്കർ ഭക്തി പച്ചക്കു തുറന്നു കാട്ടി ശ്രീജിത്ത് പണിക്കർ.
കൂട്ടത്തിൽ സദസ്സിലെ കുറച്ച് കമ്മികളെയും കൈകാര്യം ചെയ്യുന്ന രസകരമായ ഡിബേറ്റ്. pic.twitter.com/kskyme4dpl
— 𝔸кѕнαι 𝕏 🌬️🫧 (@akshaiblogs) December 2, 2025
മനോരമയുടെ ഹോർത്തൂസ് പരിപാടിയിൽ “അംബേദ്കർ എങ്ങനെ വായിക്കപ്പെടുന്നു” എന്ന വിഷയചർച്ചയിൽ പാനലിസ്റ്റുകൾ ശ്രീജിത്ത് പണിക്കരുടെ അഭിപ്രായത്തെ തള്ളിയപ്പോൾ മറുപടി പറയാൻ തുറന്നടിച്ച ശ്രീജിത്തിനെ തടയാൻ മോഡറേറ്ററും സംഘവും സംഭാഷണം തടസ്സപ്പെടുത്തി.
തനിക്ക് പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്ന്… pic.twitter.com/Yim9BO6DLD
— 𝔸кѕнαι 𝕏 🌬️🫧 (@akshaiblogs) December 2, 2025
മലബാര്‍ കലാപത്തെക്കുറിച്ച് പാനലിലുള്ള ചിലര്‍ സുദീര്‍ഘമായി കാര്യങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ മിണ്ടാന്‍ പോലും അനുവദിച്ചില്ലെന്ന് ശ്രീജിത് പണിക്കര്‍ പരാതി പറയുന്നു. മലയാളമനോരമ പത്രവും ചാനലും ചേര്‍ന്നാണ് ഹോര്‍ത്തൂസ് എന്ന പേരില്‍ സാംസ്കാരിക പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
പാനലിസ്റ്റുകള്‍ ശ്രീജിത്തിനെ അഭിപ്രായം പറയാന്‍ അനുവദിച്ചില്ലെന്ന് പറയുന്നു. മറ്റ് പാനലിസ്റ്റുകളുടെ അഭിപ്രായങ്ങളെ ഖണ്ഡിക്കാന്‍ ശ്രമിച്ച ശ്രീജിത്തിനെ സംസാരിക്കാന്‍ പോലും അനുവദിച്ചില്ലെന്ന് പറയുന്നു. പാനലിസ്റ്റുകളുടെ എതിര്‍പ്പിനെ വകവെയ്‌ക്കാതെ മറുപടി പറയാൻ തുനിഞ്ഞ ശ്രീജിത്തിന്റെ സംഭാഷണം ചര്‍ച്ചയിലെ മോഡറേറ്ററും മറ്റും തടസ്സപ്പെടുത്തുകയായിരുന്നുവെന്നും പറയപ്പെടുന്നു.
പ്രത്യേകിച്ചും മലബാര്‍ കലാപത്തെക്കുറിച്ച് ബി.ആര്‍. അംബേദ്കറിന്റെ നിരീക്ഷണങ്ങള്‍ പറയാന്‍ ശ്രീജിത്തിന് ഏറെയുണ്ടായിരുന്നുതാനും. പക്ഷെ ഉള്ളുപൊള്ളുന്ന സത്യം തുറന്നു പറയുമ്പോള്‍ മനോരമ ആരെയാണ് ഭയക്കുന്നതെന്ന് ശ്രീജിത് പണിക്കര്‍ ചോദിക്കുന്നു. ഡോ. ബി. ആർ. അംബേദ്കർ മലബാർ കലാപത്തെക്കുറിച്ച് വിശദമായി എഴുതിയിട്ടുള്ളത് അദ്ദേഹത്തിന്റെ പ്രശസ്തമായ ഗ്രന്ഥമായ ‘Pakistan or The Partition of India’ (പാക്കിസ്ഥാൻ അല്ലെങ്കിൽ ഇന്ത്യയുടെ വിഭജനം) എന്ന പുസ്തകത്തിലാണ്. കലാപത്തിന്റെ ഭാഗമായി മുസ്ലീങ്ങൾ ഹിന്ദുക്കൾക്കെതിരെ നടത്തിയ കൊലപാതകങ്ങൾ, നിർബന്ധിത മതപരിവർത്തനങ്ങൾ, ക്ഷേത്രങ്ങളുടെ നാശീകരണം, സ്ത്രീകളോടുള്ള അതിക്രമങ്ങൾ തുടങ്ങിയ കാര്യങ്ങൾ ബി.ആര്‍. അംബേദ്കര്‍ എടുത്തുപറഞ്ഞിട്ടുണ്ട്. ഇതും ഇതിനേക്കാള്‍ അധികവും മലബാര്‍ കലാപത്തെക്കുറിച്ച് പറയാനറിയുന്ന രാഷ്‌ട്രീയ നിരീക്ഷകനാണ് ശ്രീജിത് പണിക്കര്‍. പക്ഷെ അദ്ദേഹത്തിന്റെ വായ് ഹോര്‍ത്തൂസില്‍ മൂടിക്കെട്ടപ്പെടുകയായിരുന്നു.
തനിക്ക് പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്ന് വാശിപിടിച്ച ശ്രീജിത്ത് പണിക്കർക്ക് മുന്നിൽ സംഘാടകർക്ക് ഒടുവില്‍ കീഴടങ്ങേണ്ടി വന്നു. വേദിയില്‍ നിന്നും താഴെയിറങ്ങി ശ്രീജിത് പ്രതിഷേധിക്കുന്നതിന്റെ വീഡിയോ കാണാമായിരുന്നു. പാനല്‍ ചര്‍ച്ചയില്‍ അംഗങ്ങളായ മൂന്ന് പേരുടെയും വാദങ്ങള്‍ കേള്‍ക്കാനാണ് തങ്ങള്‍ വന്നതെന്നും എന്നാല്‍ അതില്‍ ശ്രീജിത്തിന്റെ വാദം മാത്രം കേള്‍ക്കേണ്ട എന്ന് തീരുമാനിക്കുന്നത് തെറ്റാണെന്നും ചര്‍ച്ച കേള്‍ക്കാനെത്തുവരും പ്രതികരിക്കുന്നു.
















