Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റോഡ് നിര്‍മിതിയിലെ പിഴവില്‍ പ്രതിഷേധിച്ച് കറുത്ത ഷാളണിഞ്ഞ് പ്രചരണം

ബാബു കോട്ടപ്പാറbyബാബു കോട്ടപ്പാറ
Dec 2, 2025, 02:18 pm IST
inKerala
റോഡ് നിര്‍മിതിയിലെ പിഴവില്‍ പ്രതിഷേധിച്ച് കറുത്ത ഷാള്‍ ധരിച്ച് നടത്തിയ വോട്ട് അഭ്യര്‍ത്ഥനയ്ക്കിടെ കെ.എസ്. രമണിയും പ്രവര്‍ത്തകരും

റോഡ് നിര്‍മിതിയിലെ പിഴവില്‍ പ്രതിഷേധിച്ച് കറുത്ത ഷാള്‍ ധരിച്ച് നടത്തിയ വോട്ട് അഭ്യര്‍ത്ഥനയ്ക്കിടെ കെ.എസ്. രമണിയും പ്രവര്‍ത്തകരും

ചിറ്റാരിക്കാല്‍(കാസര്‍കോട്): മലയോര ഹൈവേ കാറ്റാംകവല മറ്റപ്പള്ളി വളവില്‍ വര്‍ദ്ധിച്ചുവരുന്ന വാഹന അപകടത്തിനു കാരണമായ റോഡ് നിര്‍മിതിയിലെ പിഴവില്‍ പ്രതിഷേധിച്ച് കറുത്ത ഷാള്‍ ധരിച്ച് സ്ഥാനാര്‍ത്ഥിയുടെ പ്രചരണം. ചിറ്റാരിക്കാല്‍ ഡിവിഷന്‍ ജില്ലാ പഞ്ചായത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും മഹിളാമോര്‍ച്ച കാസര്‍കോട് ജില്ലാ പ്രസിഡന്റുമായ കെ.എസ്. രമണിയാണ് കഴിഞ്ഞ രണ്ട് ദിവസമായി കറുത്ത ഷാള്‍ ധരിച്ച് പ്രചരണത്തിനിറങ്ങിയത്.

റോഡ് നിര്‍മ്മാണ ജനകീയ സമിതി വൈസ് ചെയര്‍മാന്‍ കൂടിയാണ് രമണി. മേലധികാരികളെ നേരില്‍ക്കണ്ടും രേഖാമൂലവും പല തവണ റോഡിന്റെ ശോചനീയാവസ്ഥ അറിയിച്ചതാണ്. 12 മീറ്ററാണ് മലയോര ഹൈവേയുടെ കുറഞ്ഞ വീതി. വളവുകളില്‍ ഇതിലധികം വേണ്ടിവരും. അപകടവളവില്‍ ആവശ്യത്തിന് വീതിയില്ല. ഇറക്കത്തില്‍ വലത്തോട്ടുള്ള വളവില്‍ മെക്കാഡം ചെയ്ത് അനുപാതികമായി ഇടതുവശം ഉയര്‍ത്തിയില്ലെന്നതാണ് പല ഡ്രൈവര്‍മാരും ചൂണ്ടിക്കാട്ടുന്നത്.

ഈ വളവ് അപകട രഹിതമേഖലയെന്നു കാട്ടിയാണ് എന്‍ജിനിയറിങ് വിഭാഗം റോഡിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഇവിടെ കെട്ടിയ ബാരിക്കേഡു പോലും ഒരാളുടെ അരപ്പൊക്കത്തില്‍ പോലുമില്ല. കഴിഞ്ഞമാസം ഇവിടെ ഒരു ഓട്ടോറിക്ഷ മറിഞ്ഞ് ബാരിക്കേഡ് തകര്‍ന്നിരുന്നു. ഇവിടെയാണ് കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസ് 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചത്.

കാറ്റാംകവലയ്‌ക്കും കുറ്റിത്താന്നിക്കുമിടയിലെ രണ്ട് കിലോമീറ്ററോളം ദൂരത്ത് 10 പേരുടെ ജീവനുകളാണ് സമീപ വര്‍ഷങ്ങളില്‍ വാഹനാപകടത്തില്‍ പൊലിഞ്ഞത്. ഇത്രധികം അപകടങ്ങളുണ്ടായിട്ടും പരാതികള്‍ മുമ്പിലെത്തിച്ചിട്ടും നടപടികളുണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കറുത്ത ഷാള്‍ ധരിച്ച് പ്രചരണം നടത്തുന്നത്. ഉരാളുങ്കല്‍ സൊസൈറ്റിയാണ് റോഡ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയത്.

Tags: NDA candidateMahila Morcha Kasaragod DistrictChittarikkal Division District Panchayat
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇങ്ങനെയൊക്കെയാണ് ഇസം ഇളകുക; അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല: ഷിയാസ് കരീം

Main Article

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

Varadyam

ഹൃദയപൂര്‍വ്വം പ്രതാപന്‍ ഡോക്ടര്‍

പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജിബി പാത്തിക്കലിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച റോഡ് ഷോയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ജിബി പാത്തിക്കല്‍, സാബു. എം. ജേക്കബ്ബ് തുടങ്ങിയവര്‍ സമീപം
Kerala

മറ്റ് സംസ്ഥാനങ്ങള്‍ വികസിക്കുമ്പോള്‍ കേരളം കടത്തില്‍ മുങ്ങുന്നു: നിര്‍മലാ സീതാരാമന്‍

Kerala

ഹരിപ്പാട് സന്ദീപ് വാചസ്പതിയുടെ തേരോട്ടം

പുതിയ വാര്‍ത്തകള്‍

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.