Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇന്ന് ഗീതാജയന്തി: ഗീതാ എന്ന ഉപാസനാശാസ്ത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2025, 05:18 am IST
in Samskriti

ഗീതാജയന്തിദിനത്തില്‍ എന്തെങ്കിലും കുറിക്കണമെന്നു ചിന്തിച്ചപ്പോള്‍ മനസ്സില്‍ തെളിഞ്ഞുവന്നത് അര നൂറ്റാണ്ട് പിന്നിട്ട ചിന്മയ മിഷനെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമാണ്. കോട്ടയം ചിന്മയ മിഷന്‍ ഇന്നിപ്പോള്‍ സുവര്‍ണജൂബിലി നിറവിലാണ്.

ചിന്മയാനന്ദ സ്വാമികളുടെ ആദ്യകാല ശിഷ്യനായിരുന്നു ബ്രഹ്‌മചാരി വേദചൈതന്യ. കോട്ടയത്തെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വേദാജിയെ തന്നെയാണ് ഗുരുദേവന്‍ ഭരമേല്പിച്ചിരുന്നത്. തുടര്‍ന്ന് ബ്രഹ്‌മചാരി വേദചൈതന്യ 1976 ഓഗസ്റ്റില്‍ തിരുനക്കരയിലെത്തി ഭവനസന്ദര്‍ശനങ്ങള്‍ നടത്തി തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചു. മുതിര്‍ന്ന അഭിഭാഷകനായിരുന്ന അഡ്വ. എന്‍. കൃഷ്ണയ്യര്‍ പ്രസിഡന്റായി ആദ്യത്തെ ഭരണസമിതി രൂപീകൃതമായി. ഭഗവത് ഗീതാ ക്ലാസ്സുകളും യുവജന വിഭാഗമായ ചിന്മയ യുവകേന്ദ്രയും കുടുംബിനികള്‍ക്കായുള്ള ദേവീ ഗ്രൂപ്പും പ്രവര്‍ത്തനമാരംഭിച്ചു.

1984ലും 87ലും നടന്ന ഗീതാജ്ഞാന യജ്ഞത്തിലൂടെയാണ് ഞാന്‍ ഈ പ്രസ്ഥാനത്തിലേക്കു വന്നത്. ഗീത എന്തെറിയാതെ ഗീതയെ ആരാധിക്കുന്ന ഒരു വ്യക്തിയായിരുന്നു ഞാന്‍. അര്‍ത്ഥമെന്തെന്നറിയാതെ ഉരുവിട്ടു കാണാതെ പഠിച്ച കുറച്ചു ഗീതാ ശ്ലോകങ്ങളുമായാണ് ചിന്മയാനന്ദ സ്വാമിജിയുടെ ഗീതാജ്ഞാന ക്ലാസിലേക്ക് കടന്നുചെന്നത്. തുടര്‍ന്നുള്ള പഠനത്തിലൂടെ ഭഗവത് ഗീത എന്ന ഗ്രന്ഥം ജ്ഞാനത്തിന്റെ മഹാസാഗരമാണെന്ന് ബോധ്യപ്പെട്ടു. ജീവിതത്തിലെ ഏതു പ്രതിസന്ധികള്‍ക്കും മാനസിക ക്ലേശങ്ങള്‍ക്കുമുള്ള കണ്‍കണ്ട ഔഷധമായിക്കണ്ട് ഭഗവത്ഗീതയെ മാറോടു ചേര്‍ത്തു. അതില്‍ പൂര്‍ണമായി സമര്‍പ്പിക്കാന്‍ ആഗ്രഹിച്ചാണ് 1995-ല്‍ ചിന്മയ മിഷന്റെ ലൈഫ് മെംബര്‍ സ്ഥാനം സ്വീകരിച്ചത്.

കോട്ടയം ഗ്രാന്‍ഡ് കോളേജിന്റെ പ്രിന്‍സിപ്പലായിരുന്ന മണിസാറിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് തിരുനക്കരയിലുള്ള ചിന്മയ മിഷന്‍ സെന്ററിലേക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ പോയിത്തുടങ്ങിയത്. ‘പരമാവധി സമയത്തേക്ക് പരമാവധി ആളുകള്‍ക്ക് പരമാവധി സന്തോഷം നല്‍കുക’ എന്നതാണ് ചിന്മയ മിഷന്റെ വിഷന്‍.

ഒരു മഹായുദ്ധത്തിന്റെ മധ്യത്തിലാണ് ഗീത പിറക്കുന്നത്. യുദ്ധത്തില്‍ തേരില്‍ ധീരനായ അര്‍ജുനന്‍ തളര്‍ന്നുവീഴുന്നു. എണ്ണിയെണ്ണി പറഞ്ഞു കരയുന്ന ഒരു കൊച്ചുകുട്ടിയായി മാറുകയാണ് ധീരനായ അര്‍ജുനന്‍. അപ്പോഴാണ് ഗീതാമാതാവിന്റെ കടന്നുവരവ്. കരച്ചില്‍ നിറുത്തലാണല്ലോ മാതാവിന്റെ ധര്‍മം. പാട്ടു പാടുന്നതാകട്ടെ ഭഗവാന്‍.

ആവര്‍ത്തന വിരസതയാണ് ഗീതയില്‍ കൂടുതലുമെന്ന് എല്ലാവരും പറയും. അതല്ലേ പാട്ടിന്റെ ഭംഗി. വേദവ്യാസന്റെ രചന അതിനെ കാവ്യാത്മകമാക്കുന്നു. ഉപനിഷത് സാരങ്ങളെല്ലാം ഗീതയില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു. അതുകൊണ്ടല്ലേ ‘സര്‍വ്വോപനിഷദോ ഗാവോ’ എന്ന അലങ്കാരപ്രയോഗമുണ്ടായത്. ഉപനിഷത് എല്ലാം ചേര്‍ന്ന് ഒരു പശുവായിക്കണ്ടാല്‍ ആ പശുവിന്റെ പാലാണ് ഗാനാമൃതം. പശുവിനെ കറക്കുന്നത് ഗോപാലന്‍. പശുക്കുട്ടി അര്‍ജുനന്‍. എത്ര ഊറ്റിക്കുടിച്ചാലും അതില്‍നിന്ന് ജ്ഞാനരസം ഊറിയൂറി വരുന്നു എന്നതാണ് ഗീതയുടെ പ്രത്യേകത. ഗീതയുടെ മറ്റൊരു പ്രത്യേകത; ഉപദേശം സ്വീകരിക്കുന്നത് ഒരു പട്ടാളക്കാരനാണ്. സൈനികനേക്കാള്‍ ലൗകികന്‍ ആരുണ്ടീ ലോകത്തില്‍? രാജ്യസ്‌നേഹം എന്ന മമതയും, അര്‍ജുനനെപ്പോലെ ഒരു ശിഷ്യനും, ഭഗവാനെപ്പോലെ ഒരു ഗുരുവും ഉണ്ടെങ്കിലേ ഗീതാപഠനം വിജ്ഞാനമാകൂ.

ഗീതാധ്യാന ശ്ലോകങ്ങള്‍ ആകെ ഒന്‍പതെണ്ണമാണ്. നമ്മെ ആത്മീയതയിലേക്കു നയിക്കുന്നതിനുള്ള ഒരു തയ്യാറെടുപ്പാണ് ഈ ശ്ലോകങ്ങളില്‍ നാം കാണുന്നത്. ഭഗവദ് ഗീത ഒരു ഉപാസനാശാസ്ത്രം കൂടിയാണ്. ശാസ്ത്രം സംവദിക്കുന്നത് മനസ്സിനോടാണ്. പാര്‍ത്ഥന്‍ ശോകമോഹങ്ങളുള്ള ഒരു പച്ചയായ മനുഷ്യനാണ്. ആ അര്‍ജുനനെത്തന്നെ ഭഗവാന്‍ ശിഷ്യനാക്കിയിരിക്കുന്നു. കാരണമെന്ത്? ഇന്ദ്രദേവതയുടെ പുത്രിയായ മനോമയ കോശമാണ് പാര്‍ത്ഥന്‍. നമ്മുടെ ഓരോരുത്തരുടെയും മനസ്സിനോടാണ് ഭഗവാന്‍ സംവദിക്കുന്നത്.

വ്യാസനെപ്പോലെ വിശാലബുദ്ധിയുള്ള ഒരു അവതാരപുരുഷനില്ല. നന്മ കാണുന്ന കണ്ണുകളാണ് വ്യാസന്റേത്. കൃഷ്ണഃ എന്ന വാക്കിനര്‍ത്ഥം അഗാധം, അനന്തം എന്നുകൂടിയാണ്. ഉള്ളതിനപ്പുറം ഉള്ളിനെ അറിയുന്നവനാണ് കൃഷ്ണഃ . നാമരൂപങ്ങള്‍ക്കും അതീതമായതിനെ അറിയുന്നു ധ്യാനശ്ലോകങ്ങളില്‍. വ്യാസനെയും കൃഷ്ണനെയും ഒന്നിച്ചു നമസ്‌കരിക്കണം.

‘പ്രപന്നപാരിജാതായ’ എന്ന മന്ത്രം ഗീതയിലെ ഭക്തിനിയോഗത്തെയും, ‘തോത്രവേത്രൈക പാണയേ’ കര്‍മ്മയോഗത്തെയും, ‘ജ്ഞാനമുദ്രായ കൃഷ്ണായ’ ജ്ഞാനയോഗത്തെയും കാണിക്കുന്നു. ഈ മൂന്നു യോഗത്തെ ചേര്‍ത്ത് ഈ അമൃതത്തെ നമുക്കു പാനം ചെയ്യാന്‍ തന്നിരിക്കുകയാണ്. ആരാണ് ഈ അമൃതം പാനം ചെയ്യാന്‍ അധികാരി? സുധീ എന്നുതന്നെ ഭഗവാന്‍ പറയുന്നു. ജാതി, മതം, കുലം, ഗോത്രം എന്നിവയൊന്നും ഈ ലോകാനുഗ്രഹ പഠനത്തിന് ആവശ്യമില്ല.

ഭഗവാന്റെ അവതാര മാഹാത്മ്യത്തെയും ധ്യാനശ്ലോകത്തില്‍ പ്രകീര്‍ത്തിക്കുന്നു. ദുര്യോധനനാകുന്ന ചുഴിയും ജയദ്രഥനാകുന്ന ജലവും ഗാന്ധാരനാകുന്ന കരിമ്പാറയും നിറഞ്ഞ രണനദിയായ നമ്മുടെ ജീവിതപാത തരണം ചെയ്യാന്‍ കടത്തുകാരനായ കേശവന്‍ തന്നെ കൂടെ വേണം എന്ന് അസന്നിഗ്ധമായ പടിപ്പുരയില്‍ നമ്മെ കാണിച്ചുതരും. അതേസമയം, മഹാഭാരതമായ താമരയെയും നമ്മുടെ ശ്രേയസിന്റെ ഭാഗമായി കാണിക്കുന്നു.

ഗീതയുടെ എല്ലാ അദ്ധ്യായങ്ങളുടെയും അവസാനം ഗീതയെക്കുറിച്ചുതന്നെ ഒരു നമസ്‌കാരമുണ്ട്. ‘ഓം തത് സത് ഇതി ഭഗവദ് ഗീതാസു.’ ഇതു ഭഗവാന്റെ പാട്ടാണ് എന്നുറപ്പിക്കുന്നു. ഉപനിഷത്‌സു എന്നതാണ് രണ്ടാമത്തെ പദം. ഉപനിഷത് സിദ്ധനെ കാണിച്ചുതരുന്നു. ഗീത അവിടെയെത്തുന്ന മാര്‍ഗം പറഞ്ഞുതരുന്നു. അടുത്ത വാക്ക് ‘ബ്രഹ്‌മവിദ്യായാം’ – അനുഭവിച്ചുതന്നെ അറിയണം. ബ്രഹ്‌മാനന്ദം മനുഷ്യജീവന്റെ പരമമായ ലക്ഷ്യമാണ്. വിശ്വത്തിന്റെ കാര്യവും കാരണവും ബ്രഹ്‌മം തന്നെ.

ബ്രഹ്‌മവിദ്യാവിദ്യായാം കഴിഞ്ഞ് ഉപയോഗിക്കുന്ന വാക്ക് യോഗശാസ്‌ത്രേ എന്നാണ്. ഗീതയില്‍ ഏറ്റവും ഉപയോഗിച്ചിരിക്കുന്ന വാക്കും ‘യോഗ’ എന്നതാണ്. യോഗ എന്ന വാക്കിന് പല അര്‍ത്ഥങ്ങളുണ്ടെങ്കിലും ഗീതയിലെ ‘യോഗ’ ഭഗവാനോടുള്ള അടുക്കല്‍ ആണ്. ഭഗവാന്‍ യോഗേശ്വരന്‍ എന്ന് ഗീതയുടെ 18-ാം അദ്ധ്യായത്തില്‍ പറയുന്നു. ‘യോഗക്ഷേമം വഹാമ്യഹം’ എന്ന ഉറപ്പ് ഭഗവാന്‍ നമുക്കു തരുന്നുണ്ട്. ഭഗവാന്റെ ഈ ഉറപ്പോടുകൂടി നമുക്കു മുന്നോട്ടു പോകാം.

Tags: Swami ChinmayanandaBagavat gitaഗീതാജയന്തിബ്രഹ്‌മചാരി വേദചൈതന്യചിന്മയാനന്ദ സ്വാമി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മദ്രസയിൽ വിദ്യാർത്ഥികൾ ഖുർആനിനൊപ്പം ഗീതയും വായിക്കട്ടെ ‘ : മൗലാന സാഹിബിനോടായി പറഞ്ഞ് ഐപിഎസ് ഉദ്യോഗസ്ഥൻ , പിന്തുണച്ച് എംഎൽഎയും

Samskriti

ലോകത്തിന് ദര്‍ശനമരുളിയ ഭാരതം

എറണാകുളം ചിന്മയ വിദ്യാലയത്തില്‍ നടന്ന 109-ാം ചിന്മയ ജയന്തി ആഘോഷ പരിപാടി കാക്കനാട് ഭവന്‍സ് കോളജ് ഓഫ് ആര്‍ട്‌സ് & കൊമേഴ്‌സ് ചെയര്‍മാന്‍ വേണുഗോപാല്‍ സി. ഗോവിന്ദ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. കെ.എസ്. വിജയകുമാര്‍, സ്വാമി സത്യാനന്ദ സരസ്വതി, എ. ഗോപാലകൃഷ്ണന്‍, പ്രൊ. അജയ് കപൂര്‍, കെ.എം.വി. പണ്ടാല സമീപം
Kerala

സ്വാമി ചിന്മയാനന്ദ ഭക്തിയോഗം ലോകത്ത് പ്രചരിപ്പിച്ചു: വേണുഗോപാല്‍ സി. ഗോവിന്ദ്

World

വേദാന്തം പ്രചരിപ്പിക്കുന്ന ബ്രസീലിയൻ ആചാര്യൻ ! റിയോ ഡി ജനീറോയിൽ മോദി സന്ദർശിച്ചത് ഭഗവദ്ഗീതയെ നെഞ്ചിലേറ്റിയ ജോനാസ് മസെറ്റിയെ 

Kerala

ശാസ്ത്രജ്ഞയായിരുന്ന ശേഷം വിവേകാനന്ദ ചരണങ്ങളില്‍ അഭയം തേടിയ തൃശൂരിലെ ഡോ.ലക്ഷ്മീകുമാരിയുടെ ആത്മസമര്‍പ്പണത്തിന്റെ കഥ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.