Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അകത്തുള്ളവര്‍ക്ക് പുറത്തു നിന്നും സംരക്ഷണം; സ്വര്‍ണക്കൊള്ള കേസില്‍ പ്രധാന പ്രതികള്‍ പുറത്ത് വിലസുന്നു

സജിത് പരമേശ്വരന്‍ by സജിത് പരമേശ്വരന്‍
Nov 30, 2025, 09:42 am IST
in Kerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രധാന പ്രതികള്‍ സസുഖം പുറത്ത് വിലസുന്നു. ചോദ്യം ചെയ്യലില്‍ ഇടവേള വന്നതോടെ അകത്തുള്ള പ്രതികളുടെ മൊഴികള്‍ക്ക് അനുസൃതമായി തങ്ങള്‍ക്ക് രക്ഷാകവചം ഒരുക്കുന്ന ഉത്തരം എസ്‌ഐടിക്കു മുന്നില്‍ നിരത്താന്‍ അഭിഭാഷകരുടെ സഹായം തേടുകയാണ് ഇവര്‍. വീണുകിട്ടിയ ഇടവേളയില്‍ മുന്‍കൂര്‍ ജാമ്യത്തിനും ഇവര്‍ ശ്രമം നടത്തുന്നുണ്ട്. കേസില്‍ ചിലരെ മാത്രം പ്രതിസ്ഥാനത്തു നിര്‍ത്തി തങ്ങള്‍ നിരപരാധികള്‍ എന്നു വരുത്താനാണ് ശ്രമം.

ദ്വാരപാലക പാളികള്‍ കൊള്ള ചെയ്ത കേസില്‍ ആകെ പത്തു പ്രതികളാണുള്ളത്. പ്രതിപ്പട്ടികയിലെ ക്രമം അനുസരിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബു, അസിസ്റ്റന്റ് എന്‍ജിനിയര്‍ കെ. സുനില്‍കുമാര്‍, മുന്‍ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീ, മുന്‍ തിരുവാഭരണം കമ്മിഷണര്‍ കെ.എസ.് ബൈജു, തിരുവാഭരണം കമ്മിഷണര്‍ ആയിരുന്ന ആര്‍.ജി. രാധാകൃഷ്ണന്‍, മുന്‍ എക്‌സി. ഓഫീസര്‍ ഡി. സുധീഷ് കുമാര്‍, മുന്‍ എക്‌സി. ഓഫീസര്‍ വി.എസ്. രാജേന്ദ്ര പ്രസാദ്, അഡ്മി. ഓഫീസര്‍മാരായിരുന്ന എസ്. ശ്രീകുമാര്‍, കെ. രാജേന്ദ്രന്‍ നായര്‍ എന്നിവരാണ് ചോദ്യം ചെയ്യപ്പെടേണ്ട ഉദ്യോഗസ്ഥര്‍.

ഇതില്‍ ചോദ്യംചെയ്യലിനു ശേഷം അറസ്റ്റിലായത് ആറു പേര്‍ മാത്രം. മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍. വാസു, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ എന്നിവര്‍ കട്ടിളപ്പാളി കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്. കേസ് അന്വേഷണത്തിന് ഒടുവില്‍ പ്രതിപ്പട്ടികയില്‍ മാറ്റം വരുമെന്നത് ഉറപ്പാണ്. ദേവസ്വം സെക്രട്ടറിയായ ജയശ്രീയെ യഥാസമയം ചോദ്യം ചെയ്യാതിരുന്നതിനാലാണ് അവര്‍ക്ക് കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടാന്‍ കഴിഞ്ഞത്. പാളികള്‍ സ്വര്‍ണം പൂശാനായി ചെന്നൈക്ക് കൊടുത്തുവിടാനുള്ള ഉത്തരവില്‍ ഇവരാണ് ഒപ്പിട്ടത്. നിര്‍ണായക ബന്ധമുള്ള ജയശ്രീയെ വീട്ടിലെത്തി ചോദ്യം ചെയ്യാഞ്ഞത് ദുരൂഹമാണ്.

ദ്വാരപാലക പാളികള്‍ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തി പരിശോധിച്ചു ശരിയായി മഹസര്‍ തയ്യാറാക്കാതെ എത്തിയ മുന്‍ തിരുവാഭരണ കമ്മിഷണര്‍ ആര്‍.ജി. രാധാകൃഷ്ണനെയും ഇതുവരെ ചോദ്യം ചെയ്യാത്തതും സംശയകരമാണ്. ദ്വാരപാലക പാളികള്‍ ഇളക്കി മാറ്റിയപ്പോള്‍ മഹസറില്‍ ഒപ്പിട്ട വ്യക്തിയാണ് അസി. എന്‍ജിനിയറായ സുനില്‍ കുമാര്‍. മരാമത്തിലെ ഈ ഉദ്യോഗസ്ഥന്റെ നിഷ്‌ക്രിയത്വം മൂലമാണ് യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെ വിലപിടിപ്പുള്ള പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പ്രതിനിധികളായി എത്തിയ അനന്ത സുബ്രഹ്‌മണ്യം, ആര്‍. രമേശ് എന്നിവരുടെ പക്കല്‍ ഏല്‍പ്പിച്ച് പമ്പ കടത്തിയത്. ദ്വാരപാലക ശില്‍പ പാളികള്‍ 2019-ല്‍ ചെന്നൈ സമാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പദവി വഹിച്ച എസ്. ശ്രീകുമാറും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയാണ്.

തെരഞ്ഞെടുപ്പ് ആസന്നമായതോടെ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കടകംപള്ളി സുരേന്ദ്രന്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യാന്‍ വൈകുന്നതെന്നാണ് സൂചന. എന്നാല്‍ കേസിന്റെ ഇതുവരെയുള്ള റിപ്പോര്‍ട്ട് ഡിസംബര്‍ 3-ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കേണ്ടതിനാല്‍ അതിന്റെ തിരക്കിലാണ് കൂടുതല്‍ ചോദ്യം ചെയ്യലുകളും അറസ്റ്റുകളും വൈകുന്നത് എന്ന വിശദീകരണമാണ് ചില കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നത്.

Tags: #SabarimalaGoldശബരിമല സ്വര്‍ണക്കൊള്ളദ്വാരപാലക പാളികള്‍ കൊള്ളSpecial Investigation Team (SIT)
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിന്ദു ഐക്യവേദി സംസ്ഥാന പ്രതിനിധി സമ്മേളനം ചാലക്കുടി ടൗണ്‍ഹാളില്‍ സ്വാമി നന്ദാത്മജാനന്ദ ഉദ്ഘാടനം ചെയ്യുന്നു
Kerala

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണം: ഹിന്ദു ഐക്യവേദി

Kerala

യുവതീ പ്രവേശം, സ്വര്‍ണക്കൊള്ള: സിബിഐ അന്വേഷിക്കണം; പ്രക്ഷോഭകേസുകള്‍ പിന്‍വലിക്കണം: ബിജെപി

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

Kerala

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

പറവൂരില്‍ സംഘടിപ്പിച്ച എന്‍ഡിഎ പ്രചരണ സമ്മേളനം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യുന്നു. കെ.പി. രാജന്‍, ജിജി ജോസഫ്, വിഷ്ണുവര്‍ധന്‍ റെഡ്ഡി, വത്സല പ്രസന്നകുമാര്‍, എം.പി. ബിനു, എം.എ. ബ്രഹ്‌മരാജ്, എ.ബി. ജയപ്രകാശ്, ജിബി പാത്തിക്കല്‍, പി.എം. വേലായുധന്‍ തുടങ്ങിയവര്‍ സമീപം
Kerala

സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കും: രാജ്‌നാഥ് സിങ്

പുതിയ വാര്‍ത്തകള്‍

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.