Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണ്ണാടക: ബിജെപി അവിശ്വാസപ്രമേയം കൊണ്ടുവരും; ജെഡിഎസ് പിന്തുണയ്‌ക്കും; 31 പേര്‍ മറുകണ്ടം ചാടിയാല്‍ ഭരണം പോകും

കര്‍ണ്ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാരിനെ വീഴ്‌ത്താന്‍ അവിശ്വാസപ്രമേയവുമായി ബിജെപി. ഈ അവിശ്വാസപ്രമേയത്തെ ജനതാദള്‍ (എസ് ) പിന്തുണയ്‌ക്കുമെന്ന് കുമാരസ്വാമി. ഇതോടെ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പതനം ആസന്നമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2025, 06:27 pm IST
in India

ബെംഗളൂരു: കര്‍ണ്ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാരിനെ വീഴ്‌ത്താന്‍ അവിശ്വാസപ്രമേയവുമായി ബിജെപി. ഈ അവിശ്വാസപ്രമേയത്തെ ജനതാദള്‍ (എസ് ) പിന്തുണയ്‌ക്കുമെന്ന് കുമാരസ്വാമി.

തെക്കേയിന്ത്യയില്‍ കോണ്‍ഗ്രസിനുള്ള ഒരു പ്രധാന കേന്ദ്രം കൂടി നിലംപൊത്തുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആശങ്കയിലാണ്. 224 അംഗ സഭയില്‍ കോണ്‍ഗ്രസ് സഖ്യത്തിന് ഇപ്പോള്‍ 142 അംഗങ്ങളുണ്ട് .31 പേര്‍ മറുകണ്ടം ചാടിയാല്‍ ഭരണം പോകും.

ഡിസംബര്‍ എട്ടിനാണ് കര്‍ണ്ണാടകയില്‍ വീണ്ടും നിയമസഭയുടെ ശീതകാലസമ്മേളനം ചേരുന്നത്. ആ സമയത്ത് സിദ്ധരാമയ്യ സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്നാണ് മുന്‍മന്ത്രിയും ഇപ്പോള്‍ ബിജെപി കര്‍ക്കള എംഎല്‍എയുമായ സുനില്‍കുമാര്‍ എംഎല്‍എ പ്രസ്താവിച്ചത്. “സിദ്ധരാമയ്യ സര്‍ക്കാരിനോട് ജനങ്ങള്‍ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും തന്നെയും വിശ്വാസം നഷ്ടമായിരിക്കുന്നു.മുഖ്യമന്ത്രി സിദ്ധരാമയ്യയെ മൈസൂരില്‍ ഒതുക്കിനിര്‍ത്തിയിരിക്കുകയാണ്. ഉപുമുഖ്യമന്ത്രി ശിവകുമാറാകട്ടെ ദല്‍ഹിയിലും. കഴിഞ്ഞ രണ്ട് മാസമായി സംസ്ഥാനത്ത് ഭരണം സ്തംഭിച്ചിരിക്കുകയാണ് “- സുനില്‍കുമാര്‍ പറഞ്ഞു.

“ഭരണം നടക്കുന്ന വിധാനസൗധയില്‍ 90 ശതമാനം മന്ത്രിമാരും ഇല്ല. ഇപ്പോള്‍ കര്‍ണ്ണാടകയിലുള്ളത് ഒരു ദുശ്ശാസന ശൈലിയിലുള്ള ഭരണമാണ്.”- സുനില്‍കുമാര്‍ പറയുന്നു.

കര്‍ണ്ണാടകയില്‍ എന്ത് സംഭവിക്കും?

224 അംഗങ്ങളുള്ള കര്‍ണ്ണാടകയ നിയമസഭയില്‍ കോണ്‍ഗ്രസിന് മാത്രം ഇപ്പോള്‍ 137 എംഎല്‍എമാരാണ് ഉള്ളത്. മറ്റ് നാല് എംഎല്‍എമാരെക്കൂടി ചേര്‍ത്താല്‍ ഇന്ത്യാമുന്നണിയ്‌ക്ക് 141 സീറ്റുകള്‍ ഉണ്ട്. ബിജെപിയ്‌ക്ക് 64ഉം ജെഡിഎസിന് 18ഉം അംഗങ്ങളുണ്ട്. ആകെ 82 അംഗങ്ങള്‍. അടുത്ത ദിവസങ്ങളില്‍ പ്രശ്നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റിന് സാധിച്ചില്ലെങ്കില്‍, കോണ്‍ഗ്രസിലെ ഒരു വിഭാഗം കൂടി ബിജെപിയുടെ അവിശ്വാസപ്രമേയത്തെ പിന്തുണയ്‌ക്കുമെന്നാണ് പ്രതീക്ഷ. കോണ്‍ഗ്രസ് ഹൈക്കമാന്‍റ് ആരെ പിന്തുണച്ചാലും മറുപക്ഷം ബിജെപിയുടെ അവിശ്വാസപ്രമേയത്തോടൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇങ്ങിനെ വന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലംപൊത്തുമെന്നാണ് ബിജെപിയുടെ കണക്കൂകൂട്ടല്‍.

ഹൈക്കമാന്‍റിന് പരിഹരിക്കാന്‍ കഴിയാത്തത്രയും വലിയ ആഭ്യന്തരയുദ്ധമാണ് ഇപ്പോള്‍ നടക്കുന്നത്. ഒരു വിട്ടുവീഴ്ചയ്‌ക്കും ഇരുപക്ഷവും തയ്യാറല്ല. മൂന്ന് വര്‍ഷം തികച്ചുകഴിഞ്ഞാല്‍ സിദ്ധരാമയ്യയ്‌ക്ക് പകരം ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രിയാകുക, സിദ്ധരാമയ്യയുടെ മകന്റെ മകനായ ധവാന്‍ രാകേഷിനെ എംഎല്‍എ ആക്കുക എന്ന രീതിയില്‍ ഒരു പരിഹാരമാര്‍ഗ്ഗം മുന്നോട്ട് വെയ്‌ക്കുന്നുണ്ടെങ്കിലും സിദ്ധരാമയ്യ പക്ഷം അതിന് വഴങ്ങുന്നില്ല. കര്‍ണ്ണാടകയിലെ പ്രമുഖസമുദായമായ വൊക്കലിംഗ സമുദായത്തിന്റെ പിന്തുണ ശിവകുമാര്‍ ഉറപ്പാക്കിയിട്ടുണ്ട്. ഇത് വെച്ചാണ് ശിവകുമാര്‍ വിലപേശല്‍ നടത്തുന്നത്. മുന്‍ ബിജെപി മുഖ്യമന്ത്രിയായിരുന്ന ഡി.വി. സദാനന്ദ ഗൗഢ ഡി.കെ. ശിവകുമാറിനെ പിന്തുണയ്‌ക്കുമെന്ന പ്രസ്താവനയുമായി രംഗത്ത് വന്നിരുന്നു. കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹവുമായി ഡി.കെ. ശിവകുമാര്‍ മുന്നോട്ട് വന്നാല്‍ ബിജെപി പിന്തുണയ്‌ക്കുമെന്നാണ് സദാനന്ദ ഗൗഡ പ്രസ്താവിച്ചത്. കോണ്‍ഗ്രസിനുള്ളിലെ ഭിന്നത രൂക്ഷമാക്കാനാണ് ഇത്തരമൊരു പ്രസ്താവനയുമായി സദാനന്ദ ഗൗഡ മുന്നോട്ട് വന്നതെന്ന് കരുതുന്നു.

ഇപ്പോള്‍ സിദ്ധരാമയ്യയ്‌ക്കൊപ്പം 100 എംഎല്‍എമാരുണ്ടെന്നാണ് അവകാശപ്പെടുന്നത്. ഇപ്പോഴത്തെ സ്ഥിതിയില്‍ ബിജെപിയുടെ അവിശ്വാസപ്രമേയത്തെ കോണ്‍ഗ്രസിലെ ഏത് പക്ഷം പിന്തുണച്ചാലും കോണ്‍ഗ്രസ് മന്ത്രിസഭ നിലംപൊത്തും എന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ബിജെപിനേതാവും മുന്‍മുഖ്യമന്ത്രിയുമായ ബിഎസ് യെദിയൂരപ്പയുടെ മകനും ബിജെപി സംസ്ഥാനാധ്യക്ഷനുമായ വിജയേന്ദ്ര ഒരു മാസം മുന്‍പ് തന്നെ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പതനം പ്രവചിച്ചിരുന്നു. ധര്‍മ്മസ്ഥല ക്ഷേത്രത്തില്‍ സനാതനധര്‍മ്മം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ബിജെപിയുടെ നേതൃത്വത്തില്‍ രണ്ടുമാസം മുന്‍പ് നടന്ന സമരത്തില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ഡിസംബറില്‍ നിലംപൊത്തുമെന്ന് വിജയേന്ദ്ര പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസിനെ ഗ്രൂപ്പ് പോരിന്റെ പശ്ചാത്തലത്തില്‍ ലഭിച്ച വ്യക്തമായ സൂചനകളുടെ അിസ്ഥാനത്തിലാണ് വിജയേന്ദ്ര ഇക്കാര്യം പ്രവചിച്ചതെന്ന് കരുതുന്നു.

ഗ്രൂപ്പ് പോര് സോണിയയ്‌ക്കും രാഹുലിനും പരിഹരിക്കാവുന്നതിലുമപ്പുറം

സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മില്‍ മുഖ്യമന്ത്രിക്കസേരയ്‌ക്ക് വേണ്ടി നടത്തുന്ന യുദ്ധം രാഹുല്‍ ഗാന്ധിയ്‌ക്കോ സോണിയാഗാന്ധിയ്‌ക്കോ പരിഹരിക്കാന്‍ കഴിയാത്ത അത്രയും രൂക്ഷമായിരിക്കുകയാണ്.  സമവായം കണ്ടെത്തുന്നതില്‍  പരാജയപ്പെട്ടിരിക്കുന്നു. ആരെ പിന്തുണച്ചാലും മറുപക്ഷം ഒന്നുകില്‍ പുറത്തുപോകും അതല്ലെങ്കില്‍ ബിജെപിയ്‌ക്കൊപ്പം ചേരും എന്നതാണ് സ്ഥിതി.

കഴിഞ്ഞ ദിവസങ്ങളിൽ ഇരുവരുടെയും പിന്തുണക്കുന്ന എംഎൽഎമാർ തമ്മിൽ നടത്തിയ ചർച്ചകളും പാർട്ടിക്കുള്ളിലെ അസമാധാനം കൂടുതൽ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ദില്ലിയിലും ബെംഗളൂരുവിലും നടന്ന മധ്യസ്ഥതാ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ, സ്ഥിതി കൂടുതൽ അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നു.

കോൺഗ്രസ് നേതാക്കളെ ഏറ്റവും ആശങ്കയിലാക്കുന്നത്, ഈ തർക്കം ഉടനടി നിയന്ത്രിക്കാതിരുന്നാൽ എംഎൽഎമാർ ഒരു വിഭാഗമായി ബിജെപിയിലേക്കോ ജെഡിഎസ്സിലേക്കോ ചേക്കേറാൻ സാധ്യതയുണ്ടെന്ന രാഷ്‌ട്രീയ വിലയിരുത്തലുകളാണ്. ഇതോടെ സർക്കാരിന്റെ ഭൂരിപക്ഷം തന്നെ തകരാൻ സാധ്യത ഉയരുന്നു. പ്രതിപക്ഷം ഇത് തന്നെയാണ് മുതലെടുക്കാൻ ശ്രമിക്കുന്നത്.

മൊത്തത്തിൽ, കർണാടകയിൽ കോൺഗ്രസിന്റെ ഭരണസ്ഥിരത ചോദ്യംചെയ്യപ്പെടുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. സിദ്ധരാമയ്യ–ശിവകുമാർ സംഘർഷം ഇനിയും കടുപ്പമാകുകയാണെങ്കിൽ, കോൺഗ്രസിന് സംഘാടനപരവും രാഷ്‌ട്രീയപരവുമായ വലിയ തിരിച്ചടിയാണ്; അതേ സമയം ബിജെപിക്ക് വലിയൊരു രാഷ്‌ട്രീയ അവസരവുമാണ് ഇത്.

Government

(142)[1][2]  INDIA (141)  INC (137)
SKP (1)
IND (3) [3]
Official Opposition (82)

NDA (82)  BJP (64)
JD(S) (18)
Vacant (1)

Vacant (1)

Tags: #CongressFailsKarnatakabjpdk shivakumarMallikarjun KhargeKarnatakaSiddaramaiahKarnatakapoliticsCongress split
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിക്കെതിരായ വോട്ടിന് നോട്ട് ആരോപണം പൊളിഞ്ഞു, പണം കിട്ടിയിട്ടില്ലെന്ന് വയോധിക വോട്ട് ചോദിക്കുന്നത് രാഷ്‌ട്രീയവും വികസനവും പറഞ്ഞെന്ന് ശോഭസുരേന്ദ്രന്‍

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.