Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സൂപ്പര്‍ ലീഗ് കേരള: കണ്ണൂരില്‍ വാരിയേഴ്‌സിന് ഇന്ന് കടുത്ത പരീക്ഷ; എതിരാളി കാലിക്കറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2025, 04:33 am IST
inFootball

കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരളയില്‍ കണ്ണൂര്‍ വാരിയേഴ്സിന് ഇന്ന് ഹോം ഗ്രൗണ്ടിലെ അവസാന പോരാട്ടം. നിലവിലെ ചാമ്പ്യന്മാരും നേരത്തെ സെമി ഉറപ്പിക്കുകയും ചെയ്്ത കാലിക്കറ്റ് എഫ്സിയാണ് എതിരാളികള്‍. രാത്രി 7.30ന് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തിലാണ് മത്സരം. സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇന്ന് വാരിയേഴ്സിന് ജയിച്ചേ മതിയാകൂ. എന്നാലും അവസാന നാലില്‍ ഇടംപിടിക്കുമെന്ന് ഉറപ്പില്ല. ഇന്നത്തെ കളിയും ഡിസംബര്‍ രണ്ടിന് തൃശൂരിനെതിരെ നടക്കുന്ന കളിയും വിജയിക്കുന്നതിനോടൊപ്പം മറ്റ് മത്സരങ്ങളുടെ ഫലവുമനുസരിച്ചായിരിക്കും അവരുടെ സെമി സാധ്യതകള്‍.

നിലവില്‍ എട്ട് കളികളില്‍ നിന്ന് അഞ്ച് വിജയവും രണ്ട് സമനിലയും ഒരു പരാജയവുമടക്കം 17 പോയിന്റുമായി കാലിക്കറ്റ് എഫ്സി നേരത്തെ തന്നെ സെമി ഉറപ്പിച്ചു. എട്ട് കളികളില്‍ നിന്ന്് അവര്‍ 17 ഗോളുകള്‍ നേടിയപ്പോള്‍ വഴങ്ങിയത്് 9 എണ്ണം. അതേസമയം കണ്ണൂര്‍ വാരിയേഴ്സ് എട്ട് കളികളില്‍ നിന്ന് 10 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. 10 ഗോളുകള്‍ അടിച്ച അവര്‍ 13 എണ്ണം വഴങ്ങുകയും ചെയ്തു. സ്വന്തം തട്ടകമായ കണ്ണൂര്‍ ജവഹര്‍ മൈതാനത്ത് കളിച്ച് നാലില്‍ ഒന്നും പോലും ജയിക്കാന്‍ അവര്‍ക്കായിട്ടില്ല. രണ്ട് സമനിലയും രണ്ട് തോല്‍വിയുമാണ് അവര്‍ നേരിട്ടത്. അവസാന കളിയില്‍ ഫോഴ്സ കൊച്ചിയോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് തകര്‍ന്നത്. ഈ തകര്‍ച്ചയില്‍ നിന്ന് അവര്‍ കരകയറിയിട്ടുണ്ടാവില്ല.

ഇന്ന് കാലിക്കറ്റിനെതിരെ സ്വന്തം മൈതാനത്ത് കളിക്കാനിറങ്ങുമ്പോള്‍ ഫോഴ്‌സ കൊച്ചിക്കെതിരെ ഇറങ്ങിയ ആദ്യ ഇലനില്‍ നിരവധി മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്. പ്രതിരോധത്തിലെ പാളിച്ചകളാണ് അവര്‍ക്ക് പല കളികളിലും തിരിച്ചടിയായത്. നിക്കോളാസ് ഡെല്‍മോണ്‍ടെ നേതൃത്വം നല്‍കുന്ന പ്രതിരോധം അമ്പേ പൊളിഞ്ഞതാണ് ഫോഴ്സക്കെതിരായ കളിയിലെ പരാജയത്തിന് പ്രധാന കാരണം. മാത്രമല്ല ഇന്ന് മധ്യനിരയില്‍ ടീമിന്റെ കളി നിയന്ത്രിക്കുന്ന ലവ്‌സാംബ ഉണ്ടാകില്ല. ഫോഴ്സക്കെതിരായ കഴിഞ്ഞ കളിയില്‍ താരം പരിക്കേറ്റ് പുറത്തുപോയിരുന്നു. എന്നാല്‍ അസിയര്‍ ഗോമസ്, ടി. ഷിജിന്‍, ഷിബിന്‍ സാദ് തുടങ്ങിയവരുടെ പരിക്ക് ഭേദമായിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ ആദ്യ ഇലവനില്‍ ഇടംപിടിക്കാനും സാധ്യതയുണ്ട്. കാലിക്കറ്റിനെതിരെ വിജയിക്കുകയാണെങ്കില്‍ പോയിന്റ് പട്ടികയില്‍ കണ്ണൂരിന് മൂന്നാം സ്ഥാനത്ത് എത്താം. സമനിലയില്‍ പിരിഞ്ഞാല്‍ നാലാമതും എത്താന്‍ സാധിക്കും.

നേരത്തെ തന്നെ സെമിയില്‍ പ്രവേശിച്ചതിനാല്‍ ഇന്ന് ആദ്യ ഇലവനില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. കഴിഞ്ഞ കളിയില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ മലപ്പുറം എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് അവര്‍ സെമിയില്‍ പ്രവേശിച്ചത്. അതുകൊണ്ടു തന്നെ ഇതുവരെ ആദ്യ ഇലവനില്‍ കളിക്കാന്‍ കഴിയാതിരുന്ന താരങ്ങളെ ഇന്ന് ഇറക്കാനാണ് സാധ്യത. ഈ സീസണില്‍ ഏറ്റവും കരുത്തരായ ടീമാണ് കാലിക്കറ്റ് എഫ്സി. ഗോള്‍കീപ്പര്‍ ഹജ്മല്‍ മുതല്‍ പ്രതിരോധ, മധ്യനിര, മുന്നേറ്റ നിര താരങ്ങള്‍ വരെ ഒന്നിനൊന്നു മെച്ചപ്പെട്ടവരാണ്. ആറ് ഗോളുമായി ലീഗിലെ ടോപ് സ്‌കോറര്‍ മുഹമ്മദ് അജ്‌സല്‍ അവരുടെ ഗോളടിയന്ത്രം. അജ്സലിന് മികച്ച പിന്തുണയുമായി നായകന്‍ പ്രശാന്തുമുണ്ട്. പ്രശാന്ത് മൂന്ന് ഗോളടിച്ചപ്പോള്‍ മൂന്ന് ഗോളുകള്‍ക്ക് അസിസ്റ്റ് നല്‍കുകയും ചെയ്തു. മധ്യനിരയില്‍ കളി നിയന്ത്രിക്കാന്‍ ഫെഡറിക്കോ ബോവാസോ, കൂട്ടിന് പെരേരയും അടങ്ങുമ്പോള്‍ ഇവരെ പിടിച്ചുകെട്ടുക എന്നതാണ് കണ്ണൂര്‍ പ്രതിരോധത്തിന്റെ പ്രധാന വെല്ലുവിളി. എന്തായാലും വാശിയേറിയ പോരാട്ടത്തിനായിരിക്കും ഇന്ന് കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.

Tags: Calicut FCKannur Warriors FCസൂപ്പര്‍ ലീഗ് കേരള-2:Super League Kerala-2
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ സഹപരിശീലകനായി ഷഫീഖ് ഹസ്സന്‍ തുടരും

Football

ആന്‍ഡ്രേ ചെര്‍ണിഷോവ് കണ്ണൂര്‍ വാരിയേഴ്സിന്റെ പരിശീലകന്‍

Football

കേരള പ്രീമിയര്‍ ലീഗ് (കെപിഎല്‍): കാലിക്കറ്റ് എഫ്‌സി ഫൈനലില്‍

ഗോള്‍ നേടിയ കാലിക്കറ്റ് എഫ്‌സി താരങ്ങളുടെ ആഹ്ലാദം
Football

കേരള പ്രീമിയര്‍ ലീഗ് (കെപിഎല്‍) 2025-26: പകരം വീട്ടി കാലിക്കറ്റ് എഫ്‌സി

കെപിഎല്ലില്‍ കേരള പോലീസിനെതിരായ ഗോള്‍ ആഘോഷിക്കുന്ന കാലിക്കറ്റ് എഫ്സി താരങ്ങള്‍
Football

കെപിഎല്‍: കേരള പോലീസിന് പൂട്ടിട്ട് കാലിക്കറ്റ് എഫ്‌സി

പുതിയ വാര്‍ത്തകള്‍

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.