തിരുവനന്തപുരം: തദ്ദേശ തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് സിപിഎം നേതാക്കളും സ്ഥാനാര്‍ത്ഥികളും വീടുവീടാന്തരം കയറിയിറങ്ങി സ്ത്രീ സുരക്ഷാ പെന്‍ഷന്‍ ഫോമുകള്‍ വിതരണം ചെയ്യുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് പറഞ്ഞു. ഇത് തെരെഞ്ഞെടുപ്പ് ചട്ട ലംഘനമാണ്. സിപിഎമ്മിനെതിരെ നടപടി സ്വീകരിക്കണം. പരാതി ലഭിക്കുന്ന വാര്‍ഡുകളിലെ ഇടത് സ്ഥാനാര്‍ത്ഥിക്ക് അയോഗ്യത കല്‍പിക്കാന്‍ സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണമെന്നും സുരേഷ് ആവശ്യപ്പെട്ടു. ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ യോഗങ്ങള്‍ സിപിഎം വാര്‍ഡ് അടിസ്ഥാനത്തില്‍ വിളിക്കുന്നു. തെരെഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിനെ നിലയ്‌ക്ക് നിര്‍ത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണം.
രാഹുല്‍ മാങ്കൂട്ടത്തില്‍ കേണ്‍ഗ്രസിനെ വിവസ്ത്രമാക്കി നിര്‍ത്തിയിരിക്കുകയാണെന്ന് അഡ്വ. സുരേഷ് കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ പൊതുപ്രവര്‍ത്തന സംസ്‌കാരത്തിന് മുഴുവന്‍ അപമാനമാണ് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ രാഹുല്‍. അയാള്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുത്താല്‍ തങ്ങളുടെ കള്ളക്കളികളും പുറത്തുവരുമെന്ന ഭയമാണ് കെ.സി വേണുഗോപാലിനും വി.ഡി. സതീശനുമുള്‍പ്പടെയുള്ള നേതാക്കള്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
















