Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാമന്‍ അഭിമാനമാണ്, ദിശയാണ്: മോദി

രാജ്യത്തെയാകെ എല്ലാ മാനസിക അടിമത്തങ്ങളില്‍ നിന്നും മോചിപ്പിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2025, 06:10 am IST
in India
അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ ധ്വജാരോഹണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും വേദിയിലേക്ക് എത്തുന്നു. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമീപം

അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ ധ്വജാരോഹണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും വേദിയിലേക്ക് എത്തുന്നു. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമീപം

”ഇന്ന് ഈ ഭാരതമാകെ, വിശ്വമാകെ, രാമമയമായിരിക്കുന്നു. നൂറ്റാണ്ടുകളുടെ മുറിവുകള്‍ മായുകയാണ്. തലമുറകളായി നാമെടുത്ത ദൃഢനിശ്ചയം സഫലമാകുന്നു. ശ്രീരാമ ക്ഷേത്രത്തില്‍ ധര്‍മപതാക പാറുന്നു. ഭഗവാന്‍ സൂര്യനെ അടയാളപ്പെടുത്തുന്ന കാവി നിറവും പരിപാവനമായ കോവിദാര മരവും രാമരാജ്യത്തിന്റെ മഹത്വം ആലപിക്കുന്നു. ഈ ധ്വജം സത്യത്തില്‍ സ്ഥാപിതമാണ്. സത്യപാലനത്തിനുള്ള പ്രേരണയാണ്. പറയുന്നത് ചെയ്യാനുള്ള പ്രേരണ. പ്രാണന്‍ തന്നെ പോയാലും വാക്കു ലംഘിക്കരുതെന്ന ആദര്‍ശത്തിന്റെ പ്രേരണ….”

അയോദ്ധ്യ: സിയാവര്‍ രാമചന്ദ്ര കീ ജയഘോഷത്തോടെ അയോദ്ധ്യയില്‍ കാവിപ്പതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. അയോദ്ധ്യയുടെ ധര്‍മപതാകയാണിത്. നമ്മളൊന്നും മറക്കരുത്. ശ്രീരാമ ഭഗവാനെ കാണാന്‍ സഹോദരന്‍ ഭരതന്‍ പടയുമായി കാട്ടിലെത്തുമ്പോള്‍ അത് അയോദ്ധ്യയുടെ സേനയാണെന്ന് ലക്ഷ്മണന്‍ ദൂരെ നിന്നേ തിരിച്ചറിയുന്നത് കോവിദാര വൃക്ഷം ആലേഖനം ചെയ്ത ഈ പതാക കണ്ടിട്ടാണെന്ന് വാല്മീകി മഹര്‍ഷി പറയുന്നു. അതു നാടിന്റെ തനിമയാണ്. അതു മറന്നാല്‍ വ്യക്തിത്വം തന്നെ നഷ്ടമാകും. 190 വര്‍ഷം മുമ്പ്, 1835ല്‍ മെക്കാളെ എന്ന ഇംഗ്ലീഷുകാരന്‍ ഭാരതത്തില്‍ മാനസിക അടിമത്തത്തിന് അടിത്തറയിട്ടു. പത്താണ്ടു കൂടി പിന്നിട്ടാല്‍ 200 വര്‍ഷമാകും. അതിനുള്ളില്‍ ഈ രാജ്യത്തെയാകെ എല്ലാവിധ മാനസിക അടിമത്തത്തില്‍ നിന്നും മോചിപ്പിക്കുമെന്ന് നമ്മള്‍ തീരുമാനിച്ചിട്ടുണ്ട്.

അടിമത്തത്തിന്റെ മാനസികാവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നു. ഭാരതത്തിന്റെ ഓരോ അണുവിലും നിറഞ്ഞ ശ്രീരാമന്‍ പോലും സാങ്കല്പികമാണെന്ന് ചിലര്‍ പറയുന്നതിന്റെ കാരണം അതാണ്. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഈ അടിമത്തം പൂര്‍ണമായി മാറണം. അടുത്ത 1000 വര്‍ഷത്തേക്കുള്ള ഭാരതത്തിന്റെ അടിത്തറ ശക്തമാക്കാന്‍ അത് അനിവാര്യമാണ്. അതുകൊണ്ടാണ് അയോദ്ധ്യ 21-ാം നൂറ്റാണ്ടില്‍ ഭാരതത്തിന്റെ നട്ടെല്ലായി ഉയര്‍ന്നുവരുന്നത്, പ്രധാനമന്ത്രി പറഞ്ഞു.

ആരും ദരിദ്രരല്ലാത്ത സമൂഹം നാം സൃഷ്ടിക്കണം. ഈ ധര്‍മപതാക ശ്രീരാമന്റെ ദര്‍ശനങ്ങള്‍ എല്ലാ മനുഷ്യവര്‍ഗത്തിലേക്കും വരും യുഗങ്ങളിലേക്കുമെത്തിക്കും. വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനു സമൂഹത്തിന്റെ കൂട്ടായ ശക്തി ആവശ്യമാണ്. ഇവിടെ ഏഴു ക്ഷേത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. നിഷാദ രാജാവിനു ക്ഷേത്രമുണ്ട്. ജടായുവിന്റെയും അണ്ണാന്‍കുഞ്ഞിന്റെയും ശില്പങ്ങളുണ്ട്. ലക്ഷ്യത്തെയും അതിനായുള്ള തീവ്രമായ അഭിലാഷങ്ങളെയും ആരാധിക്കുന്ന ഇടങ്ങളാണവ. മാര്‍ഗങ്ങളെയല്ല, ഒരു മഹത്തായ ദൃഢനിശ്ചയത്തിന്റെ പൂര്‍ത്തീകരണത്തിനായുള്ള ഓരോ ചെറിയ ശ്രമത്തെയും ചിത്രീകരിക്കുന്ന കേന്ദ്രങ്ങളാണവ, മോദി ചൂണ്ടിക്കാട്ടി.

2047ല്‍ സ്വാതന്ത്ര്യത്തിന്റെ 100-ാം വര്‍ഷം ആഘോഷിക്കുമ്പോള്‍, വികസിത ഭാരതം സാക്ഷാത്കരിക്കണം, അതിനു വര്‍ത്തമാനകാലത്തെയും ഭാവി തലമുറകളെയും കുറിച്ചു ചിന്തിക്കണം. ദീര്‍ഘ വീക്ഷണത്തോടെ പ്രവര്‍ത്തിക്കണം. കാരണം നമ്മള്‍ ഇല്ലാതിരുന്നപ്പോഴും ഈ രാഷ്‌ട്രം നിലനിന്നിരുന്നു, നമ്മള്‍ ഇല്ലാതാകുമ്പോഴും അത് നിലനില്‍ക്കും. രാമന്‍ ജനങ്ങളെ രഞ്ജിപ്പിച്ചവനാണ്. രാമന്‍ അറിവിന്റെ പരകോടിയാണ്. രാമന്‍ സൗമ്യതയിലെ ദൃഢതയാണ്. രാമന്‍ മികവുകളുടെ കൂടിച്ചേരലാണ്. രാമന്‍ വിനയമാണ്, രാമന്‍ അചഞ്ചല സത്യമാണ്. രാമന്‍ വെറുമൊരു വ്യക്തിയല്ല, അഭിമാനമാണ്, ദിശയാണ്. സമൂഹത്തെ ശാക്തീകരിക്കണമെങ്കില്‍, അവനവനിലെ രാമനെ ഉണര്‍ത്തണം. ഈ ദൃഢനിശ്ചയമെടുക്കാന്‍ ഇന്നത്തെക്കാള്‍ നല്ല ദിവസം വേറെയേതാണ്, പ്രധാനമന്ത്രി ചോദിച്ചു.

Tags: Narendra ModiDirectionAyodya Ram TempleRam is prideram mandir dhwajarohanRam Mandir Flag Hoisting
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ കളംനിറഞ്ഞ് എന്‍ഡിഎ; വോട്ട് ചോദിക്കുന്നത് മോദിജിക്ക് വേണ്ടി: ഷോണ്‍ജോര്‍ജ്ജ്

World

ഹോര്‍മുസില്‍ കുടുങ്ങിയ ഇന്ത്യയുടെ 28 കപ്പലുകള്‍ കൂടി കടത്തിവിടാന്‍ സമ്മതിച്ച് ഇറാന്‍; മോദിയുടെ നയതന്ത്രം പിടികിട്ടാതെ പ്രതിപക്ഷം

Editorial

പ്രതിപക്ഷത്തിനും പ്രതിബദ്ധത വേണം

(1) ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പ്രധാനമന്ത്രിയും സമ്മേളന വേദിയില്‍, (2) കൊച്ചിയിലെ സമ്മേളന വേദിയില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിക്ക് ചിത്രം സമ്മാനിക്കുന്നു
Kerala

വികസിത കേരളത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രതിബദ്ധം: മോദി

എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മഹാറാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിവാദ്യം ചെയ്യുന്നു
Kerala

എന്‍ഡിഎയ്‌ക്ക് അവസരം തരൂ… വികസിത കേരളം മോദിയുടെ ഗ്യാരണ്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

യോഗി സർക്കാർ എൽപിജി കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ചു ; 5,800-ലധികം റെയ്ഡുകളിലായി 11 പേർ അറസ്റ്റിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.