Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കൂച്ച് ബെഹാര്‍ ട്രോഫി: ഇന്നിങ്സ് തോല്‍വി ഒഴിവാക്കി കേരളം; മാനവ് കൃഷ്ണയ്‌ക്ക് സെഞ്ച്വറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2025, 04:46 am IST
inCricket

വയനാട്: 19 വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള കൂച്ച് ബെഹാര്‍ ട്രോഫിയില്‍, ക്യാപ്റ്റന്‍ മാനവ് കൃഷ്ണയുടെ ഉജ്ജ്വല സെഞ്ച്വറിയുടെ മികവില്‍ ഇന്നിങ്സ് തോല്‍വി ഒഴിവാക്കി കേരളം. കേരളത്തിന്റെ രണ്ടാം ഇന്നിങ്സ് 352 റണ്‍സിന് അവസാനിച്ചു. 81 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്‌ട്ര മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് എട്ട് റണ്‍സെന്ന നിലയിലാണ്.

കേരള ക്യാപ്റ്റന്‍ മാനവ് കൃഷ്ണയുടെ ഉജ്ജ്വല ഇന്നിങ്സായിരുന്നു മൂന്നാം ദിവസത്തെ ശ്രദ്ധേയമാക്കിയത്. ഒരു ഘട്ടത്തില്‍ ഏഴിന് 167 റണ്‍സെന്ന നിലയില്‍ ഇന്നിങ്സ് തോല്‍വി മുന്നില്‍ക്കണ്ട കേരളത്തെ വാലറ്റക്കാര്‍ക്കൊപ്പം ചേര്‍ന്ന് കരകയറ്റിയത് ക്യാപ്റ്റന്റെ ഇന്നിങ്സുമായി കളം നിറഞ്ഞ മാനവ് കൃഷ്ണയാണ്. 27 റണ്‍സെടുത്ത തോമസ് മാത്യുവിന്റെ വിക്കറ്റായിരുന്നു മൂന്നാം ദിവസം കേരളത്തിന് ആദ്യം നഷ്ടമായത്. ജോബിന്‍ ജോബി പത്ത് റണ്‍സുമായി മടങ്ങി. അഞ്ചാം വിക്കറ്റില്‍ മാധവ് കൃഷ്ണയും മാനവ് കൃഷ്ണയും ചേര്‍ന്ന് 77 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തുടരെ മൂന്ന് വിക്കറ്റുകള്‍ വീണത് കേരളത്തിന് തിരിച്ചടിയായി. 56 റണ്‍സെടുത്ത മാധവ് കൃഷ്ണയെ ദേവര്‍ഷ് എല്‍ബിഡബ്ല്യുവില്‍ കുടുക്കിയപ്പോള്‍, ഹൃഷികേശിനെയും അമയ് മനോജിനെയും ഒരേ ഓവറില്‍ മോഹിത് ഉള്‍വയും പുറത്താക്കി.

മൂന്ന് വിക്കറ്റ് മാത്രം ശേഷിക്കെ ഇന്നിങ്സ് തോല്‍വി ഒഴിവാക്കാന്‍ അപ്പോഴും 105 റണ്‍സ് കൂടി വേണമായിരുന്നു. എന്നാല്‍ മാനവ് കൃഷ്ണയും അഭിനവും ചേര്‍ന്ന് നേടിയ 91 റണ്‍സ് കേരളത്തിന് മുതല്‍ക്കൂട്ടായി. സ്‌കോര്‍ 258ല്‍ നില്ക്കെ 38 റണ്‍സെടുത്ത അഭിനവ് മടങ്ങിയെങ്കിലും ദേവഗിരിക്കൊപ്പം ചേര്‍ന്ന് മാനവ് ഇന്നിങ്സ് തോല്‍വി ഒഴിവാക്കി. ഇതിനിടയില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ മാനവ് ഒന്‍പതാം വിക്കറ്റില്‍ ദേവഗിരിയുമൊത്ത് 90 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇതില്‍ 78ഉം പിറന്നത് മാനവിന്റെ ബാറ്റില്‍ നിന്നായിരുന്നു. ഒടുവില്‍ 189 റണ്‍സിന് മാനവ് പുറത്തായതോടെ കേരളത്തിന്റെ ഇന്നിങ്സിനും അവസാനമായി. 233 പന്തുകളില്‍ 26 ബൗണ്ടറികളും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു മാനവിന്റെ ഇന്നിങ്സ്. സൗരാഷ്‌ട്രയ്‌ക്ക് വേണ്ടി മോഹിത് ഉള്‍വ മൂന്നും ഹിത് ബബേരിയ, വത്സല്‍ പട്ടേല്‍, ദേവര്‍ഷ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്‌ട്രയ്‌ക്ക് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ കരണ്‍ ഗധാവിയുടെ വിക്കറ്റ് നഷ്ടമായി. അഭിനവിന്റെ പന്തില്‍ എല്‍ബിഡബ്ല്യു ആയാണ് കരണ്‍ പുറത്തായത്. കളി നിര്‍ത്തുമ്പോള്‍ രുദ്ര ലഖാന മൂന്നും ഹിത് ബബേരിയ നാലും റണ്‍സുമായി ക്രീസിലുണ്ട്.

Tags: Cooch Behar TrophyKerala vs SourashtraManav Krishna
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാനവ് കൃഷ്ണ, രോഹിത്ത്.കെ.ആര്‍, അമയ് മനോജ്, മുഹമ്മദ് ഇനാന്‍, ജോബിന്‍ ജോബി
Cricket

കെസിഎല്‍ സീസണ്‍-3: തിളങ്ങാനൊരുങ്ങി അഞ്ചംഗ കൗമാരപ്പട

Cricket

കൂച്ച് ബെഹാര്‍ ട്രോഫി: ബറോഡയ്‌ക്ക് കൂറ്റന്‍ ജയം

Cricket

കൂച്ച് ബെഹാര്‍: കേരളത്തിന്റെ വിജയലക്ഷ്യം 591

Cricket

കൂച്ച് ബെഹാര്‍ ട്രോഫി: ബറോഡ ശക്തമായ നിലയില്‍

Cricket

കൂച്ച് ബെഹാര്‍ ട്രോഫി: കേരളത്തിനെതിരെ ബറോഡ 223 റണ്‍സിന് പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; മുന്‍ ഡിവൈഎഫ്‌ഐ നേതാവ് വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ നീക്കം

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

പിഎം ആര്‍ഷോയുടെ അനധികൃത പ്രവേശനം; അന്വേഷണം പ്രഖ്യാപിച്ച് എംജി സിന്‍ഡിക്കേറ്റ്, മുന്‍ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ സാമ്പത്തിക വെട്ടിപ്പും അന്വേഷിക്കും

പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച് ഇഡി കേസ് പ്രതികൾ; ആഘോഷത്തിന്റെ ഭാഗമായി റീൽസും ചിത്രീകരിച്ചു

നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്; വിജീഷ് മെരുക്കും, ഓടുന്ന വണ്ടിയെയും ഓളപ്പരപ്പിലെ ചുണ്ടനെയും

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

ഇനിയും ശിക്ഷ കഴിഞ്ഞില്ല, 105 വയസ്സിൽ ജയിൽ മോചിതനായി, ശിക്ഷിക്കപ്പെട്ടത് 68 വയസ്സിൽ

ഡോ. എസ്. സോമനാഥ് ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡില്‍

ഓണസദ്യയില്‍ പപ്പടത്തിന് ഡിമാന്‍ഡ്; വിലക്കയറ്റത്തിലും പ്രതീക്ഷയോടെ പപ്പടനിര്‍മാതാക്കള്‍

ഭാരതത്തിന്റെ ആദ്യ എഐ-ഫൈറ്റര്‍ ജെറ്റിന്റെ വീഡിയോ പ്രിവ്യൂ പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.