മുംബൈ: അഞ്ച് പതിറ്റാണ്ട് ബോളിവുഡ് അടക്കി വാണ ധര്‍മ്മേന്ദ്രയെ വെല്ലുവിളിച്ച് ഒപ്പം നില്‍ക്കാന്‍ കഴിഞ്ഞത് അമിതാഭ് ബച്ചന് മാത്രമായിരുന്നു. ഷോലെ എന്ന സിനിമയുടെ വന്‍വിജയത്തിന് പിന്നില്‍ അതിലെ നായകകഥാപാത്രങ്ങളായ അമിതാഭ് ബച്ചന്റെയും ധര്‍മ്മേന്ദ്രയുടെയും കെമിസ്ട്രിയായിരുന്നു. മുംബൈയിലെ മിനര്‍വ തിയറ്ററില്‍ ഷോലെ തുടര്‍ച്ചയായി അഞ്ച് വര്‍ഷമാണ് ഓടിയത്.
ഇപ്പോഴിതാ ധര്‍മ്മേന്ദ്ര വിടവാങ്ങിയപ്പോള്‍ അതിവൈകാരികമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ബച്ചന്‍. ഇന്ത്യന്‍ സിനിമയിലെ മറ്റൊരുപ നെഞ്ചുറപ്പുള്ള അതികായന്‍ ആണ് ധര്‍മ്മേന്ദ്ര എന്നായിരുന്നു ബച്ചന്‍ കുറിച്ചത്. ധര്‍മ്മേന്ദ്രയുടെ ഈ വിടവ് നികത്താനാവില്ലെന്നും ബച്ചന്‍ പറഞ്ഞു. ആ വിടവ് അസഹനീയമായ ശബ്ദത്തോടെയുള്ള നിശ്ശബ്ദത അത് അവശേഷിപ്പിക്കുന്നു.- അമിതാഭ് ബച്ചന്‍ കുറിച്ചു.
ഊഷ്മളമായ, മാന്യതയുള്ള വ്യക്തിയാണ് ധര്‍മ്മേന്ദ്ര എന്നും ബച്ചന്‍ കുറിച്ചു. അദ്ദേഹം അവശേഷിപ്പിച്ച പൈതൃകം വരും തലമുറകളെ ദീര്‍ഘകാലം പ്രചോദിപ്പിക്കുമെന്നും ബച്ചന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
















