കൊച്ചി : താമസക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കാക്കനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സില്‍ കുടിവെള്ള വിതരണം പുനസ്ഥാപിച്ചു.അഞ്ച് ദിവസമായി കുടിവെള്ളം മുടങ്ങിയതിനെ തുടര്‍ന്ന് ക്വാര്‍ട്ടേഴ്‌സിലെ താമസക്കാര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ച സാഹചര്യത്തിലാണ് വാട്ടര്‍ അതോറിറ്റിയുടെ നടപടി.
നൂറിലേറെ കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടിയത്. വാട്ടര്‍ അതോറിറ്റിയെ വിവരമറിയിച്ചിട്ടും നടപടിയില്ലാതെ വന്നതോടെ പ്രദേശവാസികള്‍ റോഡ് ഉപരോധിക്കുകയായിരുന്നു.
വെളളം മുടങ്ങിയതിനാല്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞിട്ടില്ല. 2000 ലിറ്ററിന്റെ ടാങ്കില്‍ വെള്ളമടിക്കുന്നതിന് 700 രൂപയാണ് നല്‍കുന്നത്.പൈപ്പ് പൊട്ടിയതിനാല്‍ കഴിഞ്ഞ രണ്ട് ദിവസമായി ഇത് ശരിയാക്കുന്നതിന്റെ പിറകെ ആയിരുന്നുവെന്നാണ് വാട്ടര്‍ അതോറിറ്റി പറഞ്ഞതെന്നും താമസക്കാര്‍ പറഞ്ഞു.
















