Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കാല്‍തൊടാന്‍ ശ്രമിച്ച് നിതീഷ്, കൈപിടിച്ച് തടഞ്ഞ് മോദി

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Nov 24, 2025, 11:56 am IST
in Article

ബിഹാറില്‍ പുതിയ സര്‍ക്കാരിന്റെ സത്യാപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേ ആദരസൂചകമായി തന്റെ കാല്‍ തൊടാന്‍ തുനിഞ്ഞ മുഖ്യമന്ത്രി നിതീഷ്‌കുമാറിനെ പ്രധാനമന്ത്രി നരേന്ദ്രമോദി തടഞ്ഞു. പട്‌ന വിമാനത്താവളത്തിലാണ് നാടകീയ രംഗങ്ങള്‍ നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വന്‍തോതില്‍ പ്രചരിക്കുന്നു. ജെഡിയു തലവന്റെ ഇരുകൈകളിലും പിടിച്ച പ്രധാനമന്ത്രി, വിമാനത്തിന്റെ പടവുകള്‍ കയറുന്നതിന് മുമ്പായി കാതിലെന്തോ മന്ത്രിക്കുന്നതും കാണാം.

പ്രധാനമന്ത്രിയേക്കാള്‍ ഏതാനും മാസങ്ങള്‍ മാത്രം പ്രായം കുറഞ്ഞ നിതീഷ്‌കുമാര്‍, കഴിഞ്ഞ വര്‍ഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിയിലും സമാനമായി പെരുമാറിയത് നിരവധി സോഷ്യല്‍ മീഡിയാ ഉപയോഗ്താക്കള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പാറ്റ്‌നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനത്ത് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പതിനായിരങ്ങളാണ് പങ്കെടുക്കുന്നത്. നരേന്ദ്രമോദിക്കൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദ, ബിജെപി മുഖ്യമന്ത്രിമാര്‍ തുടങ്ങി പ്രമുഖരെല്ലാം പങ്കെടുത്തു. മുഖ്യമന്ത്രിയായി ഏറെക്കാലം വിലസിയിട്ടുണ്ട് ജ്യോതിബസു. എന്നാല്‍ പശ്ചിമബംഗാളില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് സ്ഥാനം വട്ടപ്പൂജ്യമാണ്. രണ്ടാം സ്ഥാനത്തായിരുന്ന മണിക്ക് സര്‍ക്കാരിന്റെ ത്രിപുരയിലും സ്ഥിതി മറിച്ചല്ല.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍കാലം മുഖ്യമന്ത്രിയായിരുന്ന ജെഡിയു അധ്യക്ഷന്‍് ഇത് പത്താം തവണയാണ് വീണ്ടും ബീഹാറിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മൃഗീയ ഭൂരിപക്ഷം നേടിയിരുന്നു. തന്റെ പാര്‍ട്ടിയേക്കാള്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവച്ചിട്ടും നിതീഷ് മുഖ്യമന്ത്രിസ്ഥാനം നിലനിര്‍ത്തുകയായിരുന്നു.

ഭരണമുന്നണിയുടെ വിജയത്തിനുകാരണം, എഴുപതുകളിലെത്തിയ ഈ രണ്ട് നേതാക്കളുടെ വ്യക്തിപ്രഭാവമാണെന്നാണ് പൊതുവെ കരുതുന്നത്. ഭരണരംഗത്ത്, പ്രത്യേകിച്ച് സ്ത്രീ ശാക്തീകരണത്തിനായി സ്വീകരിച്ച നടപടികളുടെ കാര്യത്തില്‍, ഇരുവരും മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉള്ളവരാണ് ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വലിയതോതില്‍ സ്ത്രീകളെത്തി വോട്ട് ചെയ്തത് ഇതിന് തെളിവായാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. വോട്ട് ചോരി മുദ്രാവാക്യമുയര്‍ത്തി ഇലക്ഷന്‍ കമ്മിഷനേയും കേന്ദ്രസര്‍ക്കാരിനേയും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ കഠിനാദ്ധ്വാനം നടത്തിയ രാഹുലിനെ കാണാനേ കഴിഞ്ഞില്ല. വോട്ടെടുപ്പിന് മുന്‍പേ രാജ്യംവിട്ട് മുങ്ങിയ ലോക്‌സഭാ പ്രതിപക്ഷനേതാവ് പിന്നീട് പൊങ്ങിയിട്ടേയില്ല.

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ 61 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് ആറില്‍ മാത്രമാണ് ജയിച്ചത്. 243 സീറ്റുള്ള ബീഹാറില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗം കൊഴുപ്പിച്ച ലാലുവിന്റെ പുത്രന് കഷ്ടിച്ച് ജയിച്ചു പ്രതിപക്ഷനേതാവാകാന്‍ കഴിഞ്ഞു. അതിന് പിറകെ സഹോദരനും സഹോദരിയും പാര്‍ട്ടിയെ തള്ളിപ്പറയുകയും ചെയ്തു. ബീഹാറില്‍ അട്ടിമറി വിജയം തന്നെയാണ് ബിജെപിക്ക് നേടാനായത്. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പാണ് അടുത്ത് നടക്കാന്‍ പോകുന്നത്. ബീഹാറിലെ ജനവിധി കേരളത്തിലും അലയടിക്കാനിടയുണ്ട്.

ബീഹാറിനെ കടത്തിവെട്ടുന്ന വിജയമാണ് ഗുജറാത്തില്‍ നേടിയത്. ഇന്ദിരയുടെ കാലത്ത് നേട്ടം കൊയ്ത പല സംസ്ഥാനങ്ങളും കോണ്‍ഗ്രസിനെ കൈവിട്ടു. കോണ്‍ഗ്രസിന്റെ കൈപ്പിടിയിലായിരുന്ന ഒറീസയില്‍ ഇപ്പോള്‍ വട്ടപൂജ്യമാണ് സീറ്റ്. 11 വര്‍ഷം കോണ്‍ഗ്രസ് ഭരിച്ച ഡല്‍ഹിയിലും സീറ്റിന്റെ കാര്യത്തില്‍ സ്ഥിതി മറിച്ചല്ല. മിസോറാമില്‍ ഒരു സീറ്റ് പിടിച്ച് പേരുനിലനിര്‍ത്തി. തമിഴ്നാട്ടില്‍ ഒരു സീറ്റു കിട്ടാന്‍ ഡിഎംകെയുടെ കാലുതിരുമ്മേണ്ടിവരും. കോണ്‍ഗ്രസ് ഒറ്റക്ക് ഭരിച്ച്, കാമരാജ് മുഖ്യമന്ത്രിയായിരുന്ന സംസ്ഥാനമാണെന്നോര്‍ക്കണം.
കേരളം ഭരിക്കുമെന്നാണ് ഊറ്റം കൊള്ളുന്നത്. ഇവിടെ വോട്ടുചോരി ഇല്ലാഞ്ഞിട്ടാണോ? ഉത്തര കേരളത്തിലെ ലിസ്റ്റ് പരിശോധന തീരുമ്പോഴറിയാം എത്രവോട്ട് ചോര്‍ന്നുവെന്ന്. ആ ചോര്‍ന്ന വോട്ട് എവിടെ പോയി എന്നറിയാന്‍ മരിച്ചവരുടെ കണക്കറിയാണം.

രാജ്യത്ത് ഇന്ന് ഏറ്റവും കൂടുതല്‍ എം.പിമാരുള്ള പാര്‍ട്ടിയായി ബിജെപി വളര്‍ന്നിരിക്കുന്നു. 340 പേര്‍. ഏറ്റവും കൂടുതല്‍ എംഎല്‍എമാരുള്ള പാര്‍ട്ടിയും മറ്റൊന്നല്ല.

1984 ല്‍ പാര്‍ട്ടിയുടെ എംപിമാര്‍ രണ്ടേ രണ്ടുപേര്‍ മാത്രമായിരുന്നു. അന്ന് എല്ലാവരും എഴുതുത്തള്ളിയതാണ്, ബിജെപി തീര്‍ന്നുവെന്ന്. അതിനുശേഷം പക്ഷേ വച്ചടി, വച്ചടി കയറ്റമായിരുന്നു. എം.പിമാര്‍ മാത്രമല്ല, എംഎല്‍എമാരും. ഇന്ന് എംഎല്‍എമാര്‍ 1656 പേരായി. ബിജെപി ജയിക്കുമ്പോള്‍ ആദ്യം വോട്ടിംഗ് യന്ത്രത്തിനായിരുന്നു കുറ്റം. ഇന്നത് മാറി വോട്ടര്‍ പട്ടികയ്‌ക്കും ഇലക്ഷന്‍ കമ്മിഷനുമാണ് കുറ്റം. ഭാരതത്തിനായി പ്രവര്‍ത്തിക്കാന്‍ പ്രചോദനം ഇന്ദിരയെന്നാണ് രാഹുല്‍ ഇപ്പോള്‍ പറയുന്നത്. രാജ്യത്തിനായി ശബ്ദിക്കാനും ചിന്തിക്കാനുമെല്ലാം പ്രചോദനം അതാണെങ്കില്‍ രാഹുല്‍ എപ്പോഴാണാവോ മോദിയുടെ കാല്‍തൊട്ട് വന്ദിക്കാന്‍ ശ്രമിക്കുന്നത്. ഇന്ദിരയെ ഇന്ത്യയുടെ ദുര്‍ഗയോടുപമിച്ച വാജ്‌പേയിയുടെ കാല്‍തൊട്ടുവന്ദിക്കാന്‍ ശ്രമിച്ച ഇന്ദിരയുടെ കൊച്ചുമകനാണല്ലോ രാഹുല്‍ ! പാര്‍ലമെന്റില്‍ ചെന്ന് മോദിയെ കെട്ടിപ്പിടിച്ച് ഉമ്മവയ്‌ക്കാന്‍ കാണിച്ച ആര്‍ജ്ജവം കാല്‍തൊട്ടുവന്ദിക്കാനും കാണിക്കുമോ?

 

Tags: Nitish KumarNarendra ModiK KunhikannanK Kunjikannan#BiharElction2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ കളംനിറഞ്ഞ് എന്‍ഡിഎ; വോട്ട് ചോദിക്കുന്നത് മോദിജിക്ക് വേണ്ടി: ഷോണ്‍ജോര്‍ജ്ജ്

World

ഹോര്‍മുസില്‍ കുടുങ്ങിയ ഇന്ത്യയുടെ 28 കപ്പലുകള്‍ കൂടി കടത്തിവിടാന്‍ സമ്മതിച്ച് ഇറാന്‍; മോദിയുടെ നയതന്ത്രം പിടികിട്ടാതെ പ്രതിപക്ഷം

Editorial

പ്രതിപക്ഷത്തിനും പ്രതിബദ്ധത വേണം

(1) ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പ്രധാനമന്ത്രിയും സമ്മേളന വേദിയില്‍, (2) കൊച്ചിയിലെ സമ്മേളന വേദിയില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിക്ക് ചിത്രം സമ്മാനിക്കുന്നു
Kerala

വികസിത കേരളത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രതിബദ്ധം: മോദി

എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മഹാറാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിവാദ്യം ചെയ്യുന്നു
Kerala

എന്‍ഡിഎയ്‌ക്ക് അവസരം തരൂ… വികസിത കേരളം മോദിയുടെ ഗ്യാരണ്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.