കൊച്ചി: ആലപ്പുഴയില്‍ വിവാഹദിനത്തിലുണ്ടായ കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആവണിയ്‌ക്ക് സൗജന്യചികിത്സ നല്‍കുമെന്ന് വിപിഎസ് ലേക്ഷോര്‍ ആശുപത്രി. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ആവണിയുടെ ശസ്ത്രക്രിയ ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ.സുധീഷ് കരുണാകരന്റെ നേതൃത്വത്തില്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായും മാനേജ്മെന്റ് അറിയിച്ചു
ആശുപത്രി എംഡി എസ് കെ അബ്ദുള്ളയും സഹപ്രവര്‍ത്തകരും ആവണിയെയും കുടുംബത്തെയും സന്ദര്‍ശിച്ചു. ആവണിക്കും വരന്‍ ഷാരോണിനുമുളള വിവാഹസമ്മാനമായാണ് ശസ്ത്രക്രിയയും ചികിത്സയും സൗജന്യമാക്കിയതെന്ന് മാനേജ്‌മെന്‌റ് പറഞ്ഞു.
















