മലപ്പുറം: മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി വി അന്‍വറിന്റെ വീട്ടിലെ എന്‍ഫോഴ്‌സമെന്റ് ഡയറ്ക്ടറേറ്റിന്റെ പരിശോധന പൂര്‍ത്തിയായി. രാവിലെ ആറു മണിയോടെ തുടങ്ങിയ പരിശോധന രാത്രി ഒമ്പതരയോടെയാണ് അവസാനിച്ചത്.
കേരള ഫൈനാന്‍സ് കോര്‍പ്പറേഷന്റെ മലപ്പുറം ബ്രാഞ്ചില്‍ നിന്ന് ഓരേ ഈട് വച്ച് രണ്ട് വായ്‌പയെടുത്ത് തട്ടിപ്പ് നടത്തിയ കേസിലാണ് ഇഡി റെയ്ഡ് നടത്തിയത്. ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി 12 കോടിയോളം രൂപ വായ്‌പ എടുത്ത് നഷ്ടം വരുത്തി എന്ന വിജിലന്‍സ് കേസില്‍ അന്‍വര്‍ നാലാം പ്രതിയാണ്.
ഇതേ കേസിലാണ് ഇഡിയുടെയും നടപടി. പി വി അന്‍വറിന്റെ വിവിധ സ്ഥാപനങ്ങളിലും അന്‍വറിന്റെ സഹായി സിയാദിന്റെ വീട്ടിലുംറെയ്ഡ് നടത്തി. അന്‍വറില്‍ നിന്ന് വിശദ വിവരങ്ങള്‍ തേടി. ചില രേഖകളും പകര്‍പ്പുകളും ഇ ഡി ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി എന്നാണ് അറിയുന്നത്.
















