Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മെക്സിക്കോയുടെ ഫാത്തിമ ബോഷ് വിശ്വസുന്ദരി; വെല്ലുവിളികളെ അതിജീവിച്ച വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2025, 05:56 pm IST
inWorld

ബാങ്കോക്ക്: 2025-ലെ ലോകസുന്ദരി പട്ടം മെക്സിക്കോയുടെ ഫാത്തിമ ബോഷ് (25) സ്വന്തമാക്കി. ആതിഥേയരായ തായ്‌ലൻഡിനെ പിന്തള്ളിയാണ് ഫാത്തിമ ഈ കിരീടം ചൂടിയത്. മത്സരവേദിയായ തായ്‌ലൻഡില്‍വെച്ചാണ് പ്രഖ്യാപനം നടന്നത്. ഫൈനല്‍ റൗണ്ടില്‍ തായ്‌ലൻഡ്, ഫിലിപ്പീൻസ്, വെനിസ്വേല, കോട്ട് ഡി ഐവോയർ എന്നീ രാജ്യങ്ങളെ പിന്തള്ളി മെക്സിക്കോ ഒന്നാമതെത്തി.

ഇന്ത്യയ്‌ക്ക് ടോപ് 12-ല്‍ ഇടം നേടാനായില്ല. ഇന്ത്യയെ പ്രതിനിധീകരിച്ച്‌ പങ്കെടുത്ത മാണിക വിശ്വകർമയ്‌ക്ക് ആദ്യ 12 സ്ഥാനങ്ങളില്‍ ഇടം നേടാൻ കഴിയാതെ വന്നത് ഇന്ത്യയ്‌ക്ക് നിരാശയായി. 2021-ല്‍ ഹർനാസ് കൗർ സന്ധുവാണ് അവസാനമായി ഇന്ത്യക്കായി വിശ്വസുന്ദരിപ്പട്ടം നേടിയത്. ഈ വർഷത്തെ വിധികർത്താക്കളുടെ പാനലില്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളും അംഗമായിരുന്നു.

ബാങ്കോക്കില്‍ നടന്ന വിശ്വസുന്ദരി മത്സരം വിവിധ വിവാദങ്ങളാല്‍ ശ്രദ്ധേയമായിരുന്നു. മത്സരത്തിനിടെയുള്ള ചില മത്സരാർഥികളുടെ പ്രതിഷേധവും, വിധികർത്താക്കള്‍ രാജിവെച്ചതും വാർത്തയായിരുന്നു. ഇതിന് പുറമെ, മത്സരാർഥി വേദിയില്‍ നിന്ന് വീണ് പരിക്കേല്‍ക്കുന്ന വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

വിഡ്ഢിയെന്ന് പരസ്യമായി ആക്ഷേപിക്കപ്പെട്ട അതേ വേദിയിൽ വെച്ചാണ് ഫാത്തിമ കിരീടം ചൂടിയത്. തായ്‌ലൻഡിന്റെ പ്രവീണാർ സിങ്, വെനസ്വേലയുടെ സ്റ്റെഫാനി അബസായ്, ഫിലിപ്പീൻസിന്റെ മാ അതിസ മനാലോ, ഒലിവിയ യാസ് എന്നിവരാണ് യഥാക്രമം ഒന്നുമുതൽ നാലുവരെയുള്ള റണ്ണർഅപ്പുകൾ. തായ്‌ലൻഡിനെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ പ്രമോട്ട് ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് മിസ് യൂണിവേഴ്സ് തായ്‌ലൻഡ് നാഷണൽ ഡയറക്ടർ നവാത്, ഫാത്തിമയെ പരസ്യമായി അധിക്ഷേപിച്ചിരുന്നു. എന്തുകൊണ്ടാണ് താനപ്രകാരം ചെയ്യാത്തതെന്ന് വിശദീകരിച്ച ഫാത്തിമ വേദി വിട്ടിറങ്ങിപ്പോയതോടെ സഹമത്സരാർത്ഥികളും അവരെ പിന്തുണച്ച് പിൻവാങ്ങിയിരുന്നു. തുടർന്ന് നവാത് മാപ്പു പറഞ്ഞതോടെയാണ് മത്സരാർത്ഥികൾ മടങ്ങിയെത്തി പരിപാടി തുടർന്നത്.

കാൻസർ ബാധിതരായ കുട്ടികൾക്ക് വേണ്ടി പൊരുതുന്ന ഫാഷൻ ഡിസൈനറാണ് ഫാത്തിമ. കുട്ടിക്കാലത്ത് ഡിസ്ലക്സിയയും എഡിഎച്ച്ഡിയും കണ്ടെത്തിയിരുന്നെങ്കിലും മുന്നോട്ടുള്ള യാത്രയിൽ വൈകല്യങ്ങൾ തടസ്സമായില്ല. വെല്ലുവിളികളെ അതിജീവിച്ച ഫാത്തിമ ടബാസ്കോയിൽ നിന്നുള്ള ആദ്യ മിസ് മെക്സിക്കോ ആയി. രണ്ടരക്കോടിയോളം രൂപയാണ് ഫാത്തിമയ്‌ക്ക് സമ്മാനമായി ലഭിക്കുക. ഇതിനുപുറമെ, പ്രതിമാസം 44 ലക്ഷം രൂപയോളം ശമ്പളമായും, ന്യൂയോർക്ക് നഗരത്തിൽ അതിമനോഹരമായ വീടും ലഭിക്കും. 2026ൽ അടുത്ത വിശ്വസുന്ദരിയെ പ്രഖ്യാപിക്കുന്നത് വരെ ഫാത്തിമയ്‌ക്ക് കിരീടം സൂക്ഷിക്കാം. 44 കോടിയിലേറെ രൂപയാണ് ഈ കിരീടത്തിന്റെ വില. വിശ്വസുന്ദരിപ്പട്ടം നേടുന്ന നാലാമത്തെ മെക്സിക്കൻ വനിതയാണ് ഫാത്തിമ. ആന്‍ഡ്രിയ മെസ (2020), സിമേന നവാർത് (2010), ലുപിത ജോൺസ് (1991) എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റുള്ളവർ.

Tags: Miss UniverseMexico's Fatima Bosch
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നിക്കാരാഗ്വന്‍ സുന്ദരിക്ക് വിശ്വസുന്ദരി പട്ടം

US

ഹൃദയം ഇടിക്കുന്നത് പേസ് മേക്കറില്‍; അപകടത്തില്‍ തകര്‍ന്ന മുഖം; മിസ് വേള്‍ഡ് റണ്ണര്‍ അപ്പായി പഞ്ചാബി സുന്ദരി

World

വിശ്വ സുന്ദരീ കിരീടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരി; നേട്ടം 21 വര്‍ഷങ്ങള്‍ക്കു ശേഷം

World

വിശ്വ സുന്ദരി കിരീടമണിഞ്ഞ് ഇന്ത്യക്കാരി; പഞ്ചാബ് സ്വദേശിനി ഹര്‍നാസ് സന്ദു മിസ് യൂണിവേഴ്‌സ് 2021 (വീഡിയോ)

World

ഞങ്ങളുടെ ജനത സൈന്യത്തിന്റെ വെടിയേറ്റ് ദിവസേന മരിച്ചു കൊണ്ടിരിക്കുന്നു; മിസ് യൂണിവേഴ്സ് വേദിയിൽ പ്രതിഷേധവുമായി മത്സരാർത്ഥി

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയിലെ മലയാളി പ്രവാസികള്‍ക്കായി നോർക്ക ഹെൽപ് ഡെസ്ക്ക് ആരംഭിച്ചു

മയക്കുമരുന്ന് ഉപയോഗിച്ചവരെപ്പോലെയുള്ള പെരുമാറ്റമാണ് രാഹുൽ ഗാന്ധിക്കെന്നപരാമർശം: കൗൺസിലർ ആർ ശ്രീലേഖക്കെതിരെ പരാതി

നവദുർഗ്ഗ അഞ്ചാം ദിവസം: സ്‌കന്ദമാതാ- ശക്തിയുടെ മൃദുഭാവം

തോക്ക് തകരാറിലായി; അമേരിക്കയിലെ ഹിന്ദുക്ഷേത്രത്തിലെ കൂട്ടക്കൊല ഒഴിവായി, 19 കാരൻ പിടിയിൽ

കരമന കൂടത്തിൽ കൂട്ട കൊലപാതകം; കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്, കാര്യസ്ഥനായ പ്രതിയെ സഹായിച്ചവരെല്ലാം കുടുങ്ങും

ക്ഷേത്രത്തിലെ പൂജാദി ചടങ്ങുകളിലും ആചാരാനുഷ്ഠാനങ്ങളിലും പരമാധികാരവും അവസാനവാക്കും തന്ത്രിയുടേത്: താഴമൺ കുടുംബവും വിവാദങ്ങളും

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ നിരീക്ഷണ നൗക തകർത്ത് യുഎസ് സേന: ജീവനക്കാരെ ഒഴിപ്പിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, 12 ജില്ലകളിൽ മുന്നറിയിപ്പ്

ചന്ദ്രദോഷം ഒഴിവാക്കാനായി ചെയ്യേണ്ടതും ധരിക്കേണ്ടതും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.