Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മണിപ്പൂരില്‍ സുസ്ഥിര സമാധാനത്തിന് ഒരുമിച്ചുള്ള പരിശ്രമം വേണം: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2025, 11:48 am IST
in India

ഇംഫാല്‍(മണിപ്പൂര്‍): മണിപ്പൂരിലെ സാഹചര്യങ്ങളില്‍ സമാധാനവും സ്ഥിരതയും എക്കാലത്തേക്കുമായി പുനഃസ്ഥാപിക്കേണ്ടതുണ്ടെന്നും ഈ ദിശയിലുള്ള പ്രവര്‍ത്തനമാണ് സംഘം നടത്തിവരുന്നതെന്നും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. നശീകരണത്തിന് നിമിഷങ്ങള്‍ മതിയാകും. നവീകരണത്തിന് വര്‍ഷങ്ങള്‍ താണ്ടേണ്ടി വരും. സമാധാനത്തിന് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമീപനം എല്ലാവരിലും ആവശ്യമാണ്. ക്ഷമ, കൂട്ടായ പരിശ്രമം, സാമൂഹിക അച്ചടക്കം എന്നിവ ജീവിതത്തിന്റെ ഭാഗമാകേണ്ടതുണ്ട്. പൊതുജന അവബോധം ഇതിന് അനിവാര്യമാണ്. സര്‍ക്കാരില്‍ നിന്ന് എല്ലാം പ്രതീക്ഷിക്കാനാവില്ല. സമൂഹത്തിന്റെ ഉത്തരവാദിത്തം വളരെ പ്രധാനമാണ്. സ്വാശ്രയഭാരതനിര്‍മിതിക്ക് സ്വാശ്രയസമൂഹം സാധ്യമാകണം, അദ്ദേഹം പറഞ്ഞു. ഇംഫാലില്‍ മണിപ്പൂരിലെ പ്രമുഖ വ്യക്തികളുടെ സദസിനെ സംഘശതാബ്ദിയുടെ പശ്ചാത്തലത്തില്‍ അഭിസംബോധന ചെയ്യുകയായിരുന്നു സര്‍സംഘചാലക്.

സംഘപ്രവര്‍ത്തനം സമാനതകളില്ലാത്തതാണെന്ന് മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി. ആകാശത്തെയും സമുദ്രത്തെയും തുലനം ചെയ്യാന്‍ മറ്റൊന്നില്ലാത്തതുപോലെയാണത്. സംഘവികാസം തീര്‍ത്തും ജൈവികമാണ്. ആര്‍എസ്എസിന്റെ രീതിശാസ്ത്രം പോലും രൂപംകൊണ്ടത് സ്ഥാപിക്കപ്പെട്ട് പതിനാല് വര്‍ഷത്തിന് ശേഷമാണെന്നും ആ പ്രവര്‍ത്തനത്തെ കൃത്യമായി മനസിലാക്കാന്‍ ശാഖയിലേക്ക് പോവുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിനുള്ളില്‍ ഒരു പ്രത്യേക അധികാര കേന്ദ്രം സൃഷ്ടിക്കുകയല്ല സംഘത്തിന്റെ ലക്ഷ്യം, മറിച്ച് എതിര്‍ക്കുന്നവരെ പോലും സംഘടിപ്പിക്കുക എന്നതാണ്. സജ്ജനശക്തിയിലൂടെ സമാജ ഏകീകരണം എന്നതാണ് ശതാബ്ദിയില്‍ സംഘം മുന്നോട്ടുവയ്‌ക്കുന്നത്. 1932-33 കാലത്താണ് സംഘത്തിനെതിരെ വ്യാപകമായ പ്രചാരണം ആരംഭിച്ചത്. ഭാരതത്തെയും അതിന്റെ തനിമയെയും മനസിലാക്കാന്‍ കഴിയാത്ത ബാഹ്യ സ്രോതസുകളുടെ അനുമാനങ്ങളെയല്ല, വസ്തുതകളെ അടിസ്ഥാനമാക്കിയാണ് സംഘത്തെ മനസിലാക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

സംഘടിതവും ഏകീകൃതവും ഗുണാത്മകവുമായ ഒരു സമൂഹത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ഡോ. ഹെഡ്ഗേവാറിന്റെ തിരിച്ചറിവാണ് സംഘത്തിന്റെ സൃഷ്ടിക്ക് അടിസ്ഥാനമായത്. മനുഷ്യവികാസമാണ് സംഘപ്രവര്‍ത്തനം. ഹിന്ദു എന്ന വാക്ക് മതപരമായ സ്വത്വത്തെയല്ല, മറിച്ച് ഒരു സാംസ്‌കാരികജീവിതമൂല്യങ്ങളെയാണ് അടയാളപ്പെടുത്തുന്നത്. ശക്തമായ ഒരു രാഷ്‌ട്രത്തിന് ഒരുമയും ഗുണസമ്പൂര്‍ണവുമായ സമാജം അനിവാര്യമാണ്.

ഒരു രാഷ്‌ട്രത്തിന്റെ പുരോഗതി നേതാക്കളെ മാത്രമല്ല, ഒരു സംഘടിത സമൂഹത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നതെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.
സത്യം, കാരുണ്യം, വിശുദ്ധി, ത്യാഗം എന്നിവയാണ് ധര്‍മ്മത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍. ഹിന്ദു നാഗരികതയുടെ ജീവരക്തമാണ് ധര്‍മ്മം. വിവിധതകള്‍ ഒരേ ധര്‍മ്മത്തെത്തന്നെയാണ് ഉള്‍ക്കൊള്ളുന്നത്. വൈവിധ്യം സമൂഹത്തിന്റെ അന്തര്‍ലീനമായ ഐക്യത്തിന്റെ പ്രകടനമാണ്.

നമ്മുടെ രാഷ്‌ട്രം പാശ്ചാത്യരുടേത് ഭരണകൂട സംവിധാനത്തില്‍ നിന്നല്ല, മറിച്ച് ലോകക്ഷേമത്തിനായുള്ള ഋഷിമാരുടെ ത്യാഗം, ദര്‍ശനം എന്നിവയില്‍ നിന്നാണ് ഉയര്‍ന്നുവന്നത്. വസുധൈവ കുടുംബകം പോലുള്ള തത്വങ്ങള്‍ ഹിന്ദുത്വത്തിന്റെ ആഗോള ദര്‍ശനത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നത് പ്രശസ്തിക്ക് വേണ്ടിയല്ല, രാഷ്‌ട്രത്തിന്റെ യശസ്സാണ് ഉന്നം. അതിനായി സ്വയംസമര്‍പ്പിച്ചവരാണ് നമുക്ക് നായകരെന്ന് അദ്ദേഹം പറഞ്ഞു.

Tags: Dr.Mohan BhagwatRSS SarsanghchalakManipur situationPeace and stabilityPermanent restorationSangh’s effortsSocial discipline
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

India

സാങ്കേതികവിദ്യ സമൂഹത്തിന്റെ നന്മയ്‌ക്കാവണം: ഡോ. മോഹന്‍ ഭാഗവത്

India

അറിവ് നേടുന്നത് എവിടെയായാലും ഭാരതത്തിനായി പ്രവർത്തിക്കണം: ഡോ. മോഹൻ ഭാഗവത്

India

സദ്ഭാവം പുതിയ ആശയമല്ല, സമൂഹത്തിന്റെ സ്വഭാവമാണ്: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

ഹിന്ദുത്വം ആരാധനാരീതിയല്ല, ജീവിതരീതിയാണ്: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.