Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അയാൾക്കു വേണ്ടി ഹിന്ദുമതം സ്വീകരിച്ചു :വീണ്ടും നിബന്ധനകൾ വച്ചപ്പോൾ ചതിക്കപ്പെട്ടു എന്ന് മനസ്സിലായി നയൻ‌താര!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2025, 09:23 am IST
in Entertainment

സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റും ടേണുകളുമുള്ള ലൈഫാണ് ലേ‍ഡി സൂപ്പർസ്റ്റാർ നയൻതാരയുടേത്. നാൽപ്പത്തിയൊന്ന് വയസിനിടെ കേൾക്കാത്ത പഴികളും കളിയാക്കലുകളും വിമർശനങ്ങളുമില്ല. വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങൾ ഇത്രത്തോളം കരിയറിനെ ബാധിച്ച മറ്റൊരു താരസുന്ദരി ഉണ്ടാവില്ല. ഒരു സമയത്ത് സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പ്രണയ കഥയായിരുന്നു നയൻതാരയും പ്രഭുദേവയും തമ്മിലുള്ള ബന്ധം.

 

വില്ല് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആരംഭിച്ച അവരുടെ ബന്ധം ആരാധകർക്കിടയിലും മാധ്യമങ്ങളിലും അഭ്യൂഹങ്ങളും ഗോസിപ്പുകളും നിറയാൻ കാരണമായി. ഒരു ഫെയറി ടെയ്ൽ പോലെ ആഘോഷിക്കപ്പെട്ടിരുന്ന പ്രണയം പക്ഷെ പെട്ടെന്ന് അവസാനിച്ചു. ഇരുവർക്കും ഇടയിൽ എന്താണ് സംഭവിച്ചത് എന്നത് അന്ന് വലിയ ചർച്ച വിഷയമായിരുന്നു.

 

ഏഷ്യാനെറ്റ് തമിഴ് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് നോക്കുകയാണെങ്കിൽ വിവാഹത്തിന് മുമ്പ് പ്രഭുദേവ മുന്നോട്ട് വെച്ച മൂന്ന് പ്രധാന വ്യവസ്ഥകളാണ് ഇരുവരുടേയും വേർപിരിയലിന് കാരണമായതെന്ന് മനസിലാക്കാം. പ്രഭുദേവയുമായുള്ള പ്രണയത്തിന് മുമ്പും നയൻതാര ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. അതിന് കാരണമായത് നടൻ സിമ്പുവുമായുള്ള റിലേഷൻഷിപ്പായിരുന്നു.

 

വല്ലവൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് അവരുടെ പ്രണയകഥ പൂവണിഞ്ഞത്. പ്രണയത്തിലായശേഷം അവർ ഒരുമിച്ച് വിദേശയാത്രകൾ പോലും നടത്തി. എന്നാൽ സിമ്പുവിന്റെ ഭാഗത്ത് നിന്ന് ചില വീഴ്ചകൾ സംഭവിച്ചു. ഇരുവരുടേയും സ്വകാര്യ ചിത്രങ്ങൾ ചോർന്നു. അതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. വഞ്ചിക്കപ്പെട്ടതായി തോന്നിയ നയൻതാര ബന്ധം അവസാനിപ്പിച്ചു.

 

പിന്നീട് കുറച്ചുകാലം പുതിയ പ്രണയങ്ങളിലേക്കൊന്നും നടി പോയില്ല. സിംഗിൾ ലൈഫ് നയിച്ച് കരിയറുമായി മുന്നോട്ട് പോവുകയായിരുന്നു. ഈ ഘട്ടത്തിലാണ് നടിയുടെ ജീവിതത്തിലേക്ക് പ്രഭുദേവയെ എൻട്രി നടത്തിയത്. അവരുടെ ബന്ധം വേഗത്തിൽ കൂടുതൽ ശക്തമായി. ആദ്യമൊക്കെ ഇരുവരും ബന്ധം രഹസ്യമായി സൂക്ഷിച്ചു. എന്നാൽ താമസിയാതെ അവർ ഒരുമിച്ച് പൊതുപരിപാടികളിൽ പങ്കെടുക്കാൻ തുടങ്ങി.

 

അങ്ങനെ പ്രണയം ഔദ്യോഗികമായി പ്രഖ്യാപിച്ചതുപോലൊരു ഘട്ടമായി. നന്നായി പോവുകയായിരുന്ന റിലേഷൻഷിപ്പിലെ എല്ലാം മാറ്റിമറിച്ചത് മൂന്ന് കാര്യങ്ങളാണ്. പ്രണയം കൂടുതൽ ആഴത്തിലായപ്പോൾ നയൻതാരയോടൊപ്പം ജീവിക്കാൻ വേണ്ടി പ്രഭുദേവ തന്റെ ആദ്യ ഭാര്യ റംലത്തിനെ വിവാഹമോചനം ചെയ്തുകൊണ്ട് ഒരു സുപ്രധാന ചുവടുവെപ്പ് നടത്തി.

 

പ്രഭുദേവയുമായുള്ള ബന്ധത്തോടുള്ള പ്രതിബദ്ധത പ്രകടമാക്കിക്കൊണ്ട് നയൻസ് അദ്ദേഹത്തിന് വേണ്ടി ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ പോലും തയ്യാറായി. ഹിന്ദു മതം സ്വീകരിക്കുകയും ചെയ്തു. പ്രഭുദേവ മുന്നോട്ട് വെച്ച പ്രധാന നിബന്ധനകളിൽ‌ ആദ്യത്തേതിന് സമ്മതം പറഞ്ഞത് നയൻതാര മതം മാറുകയും നടന്റെ ആദ്യ വിവാഹത്തിലെ കുട്ടികൾക്ക് എല്ലായ്‌പ്പോഴും മുൻഗണന നൽകാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു.

 

ഈ രണ്ട് കണ്ടീഷനും നടി അംഗീകരിച്ചപ്പോൾ‌ മൂന്നാമത്തെ വ്യവസ്ഥ നടൻ മുന്നോട്ട് വെച്ചു. അത് ഒരു വലിയ സംഘർഷം സൃഷ്ടിച്ചു. വിവാഹശേഷം അഭിനയം ഉപേക്ഷിക്കണമെന്ന നിബന്ധന ആഗ്രഹം പോലെ പ്രഭുദേവ പ്രകടിപ്പിച്ചു. ഇരുവരും തമ്മിൽ നിരവധി ചർച്ചകൾ നടത്തിയിട്ടും പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചിട്ടും നടന്നില്ല. തന്റെ കരിയർ ഉപേക്ഷിക്കാൻ നടിക്ക് സമ്മതമായിരുന്നില്ല.

 

അതോടെ റിലേഷൻഷിപ്പ് അവസാനിപ്പിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തി. ഇരുവരും വേർപിരിഞ്ഞു. ആ വേർപിരിയൽ നടിക്ക് വളരെ വേദനാജനകമായിരുന്നെങ്കിലും നയൻതാരയുടെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നു അത്. പിന്നീടാണ് ലേഡി സൂപ്പർ സ്റ്റാർ പദവിയിലേക്ക് എത്താൻ പാകത്തിനുള്ള സിനിമകൾ നടിയിലേക്ക് വന്ന് തുടങ്ങിയത്. മുൻ റിലേഷൻഷിപ്പുകൾ കാരണം കരിയർ പോലും ഉപേക്ഷിക്കേണ്ട സ്ഥിതി വന്നിരുന്നവെന്ന് സ്വന്തം ‍ഡോക്യുമെന്ററിയിൽ നടി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.

Tags: tamil movieNayantharadivorcePrabhu Deva
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവാഹമോചിതയായ മകളെ താളമേളങ്ങളോടെ സ്വീകരിച്ച് കുടുംബം ; എന്ത് സംഭവിച്ചാലും എന്റെ മകളോടൊപ്പം ഞാൻ ഉണ്ടാകുമെന്ന് പിതാവ്

Entertainment

ഇന്നലെ വന്ന ആർക്കൊക്കെയോ വേണ്ടി വിലപ്പെട്ട ജീവിതം അഡ്ജസ്റ്റ് ചെയ്യാനാകില്ല ; ഭർത്താവുമായി പിരിഞ്ഞെന്ന് നടി ഗൗരി കൃഷ്ണ

Entertainment

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

Entertainment

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

Entertainment

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.