മധൂര്‍: കാസര്‍ഗോഡ് ജില്ലയില്‍ 46 വർഷം തുടർച്ചയായി ബിജെപി ഭരിക്കുന്ന ഒരു പഞ്ചായത്തുണ്ട്. അതാണ് മധൂർ പഞ്ചായത്ത്. 1979ല്‍ രൂപീകൃതമായതാണ് ഈ പഞ്ചായത്ത്. പക്ഷെ ജന്മം ലഭിച്ച അന്ന് മുതല്‍ ഈ മധൂര്‍ ഗ്രാമപഞ്ചായത്ത് ഭരിയ്‌ക്കുന്നത് ബിജെപിയാണ്. കേരളത്തില്‍ ഇങ്ങിനെ മറ്റൊരു പഞ്ചായത്ത് ഇല്ല എന്നതാണ് വാസ്തവം.
കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ കാസർഗോഡ് ബ്ളോക്കിൽ മധൂർ, പട്ള, ഷിരിബാഗിലു, കുഡലു (ഭാഗികം) എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് മധൂർ ഗ്രാമപഞ്ചായത്ത്.
കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി കോണ്‍ഗ്രസും സിപിഎമ്മും ഈ ബിജെപി ഭരണത്തെ അട്ടിമറിക്കാന്‍ നോക്കുന്നുവെങ്കിലും നടക്കുന്നില്ല. അത്രയ്‌ക്ക് ശക്തമായ പ്രവര്‍ത്തനങ്ങളാണ് ബിജെപി ഇവിടെ കാഴ്ചവെയ്‌ക്കുന്നത്. ആകെ 20 സീറ്റുകളാണ് ഈ പഞ്ചായത്തില്‍ ഉള്ളത്. ഇപ്പോള്‍ 13 സീറ്റുകളില്‍ ബിജെപി ഭരിയ്‌ക്കുന്നു. നാല് സീറ്റുകള്‍ മാത്രമാണ് എല്‍ഡിഎഫിന്. കോണ്‍ഗ്രസിന് വെറും മൂന്ന് സീറ്റുകള്‍ മാത്രം. ഇക്കുറി സീറ്റുനില 17 ആക്കും എന്നാണ് ബിജെപി പഞ്ചായത്ത് പ്രസിഡന്‍റ് അവകാശപ്പെടുന്നത്. ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു എന്നതാണ് ബിജെപിയുടെ വിജയരഹസ്യമെന്നും പഞ്ചായത്ത് പ്രസിഡന്‍റ്.
















