Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശാങ്കം: വികസനത്തിന്റെ നവ്യ മാതൃക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2025, 09:00 am IST
in Kerala, BJP

നന്ദന എം

ഹൈദരാബാദ് എച്ച്എസ്ബിസിയില്‍ സോഫ്ട്‌വെയര്‍ എന്‍ജിനീയറായ നവ്യ ഹരിദാസ് കോഴിക്കോട് കോര്‍പ്പറേഷനിലെ കാരപ്പറമ്പ് വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ എതിരാളികള്‍ അവരെ കണക്കിലെടുത്തില്ല.
കോണ്‍ഗ്രസ്സിന്റെ കുത്തക വാര്‍ഡ് സുരക്ഷിതമായിരിക്കുമെന്നും ഒരു അട്ടിമറിയും ഉണ്ടാകില്ലെന്നും അവര്‍ വിശ്വസിച്ചു. എന്നാല്‍ രാഷ്‌ട്രീയ കേരളത്തിന് ഒരു യുവ വനിതാ നേതാവിനെ സംഭാവന ചെയ്ത് 2015 ലെ തെരഞ്ഞടുപ്പില്‍ 120 വോട്ടിന്റെ ഭൂരിപക്ഷത്തിന് നവ്യ ഹരിദാസ് അട്ടിമറി ജയം നേടി.

തൊണ്ടയാട് ചിന്മയ വിദ്യാലയത്തില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും, കെഎംസിടി എന്‍ജിനീയറിങ് കോളജില്‍ നിന്ന് ബിടെക് ബിരുദവും നേടിയ നവ്യ ഹരിദാസ് തന്നെ ജയിപ്പിച്ച വോട്ടര്‍മാരെ മറന്നില്ല. വികസനത്തിന്റെ പുതിയ ചരിത്രം രചിച്ച നവ്യയെ 2020 ലും വാര്‍ഡിലെ ജനങ്ങള്‍ വിജയിപ്പിച്ചു, 500 ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന്. മൂന്നാമങ്കത്തിന്റെ തിരക്കിലാണ് മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ കൂടിയായ നവ്യ ഹരിദാസ്.

വയനാട് പോരാട്ടത്തിന്റെ കരുത്ത്

കോഴിക്കോട് കോര്‍പ്പറേഷന്‍ കുത്തകയാക്കിയ ഇടത് മുന്നണിഭരണത്തിന്റെ വികസനവിരുദ്ധ സമീപനത്തിനെതിരെ കൗണ്‍സിലിലും പുറത്തും സമരം നയിച്ചതിന്റെ ചരിത്രവുമായാണ് നവ്യ വോട്ട് തേടുന്നത്. 2021 ല്‍ കോഴിക്കോട് സൗത്ത് നിയമസഭാ മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരം സൃഷ്ടിച്ച് 20.84 ശതമാനം വോട്ട് നേടി ഇരുമുന്നണികളെയും ഞെട്ടിച്ച നവ്യ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ പ്രിയങ്ക വാദ്രക്കെതിരായ പോരാട്ടത്തിലും വലിയ മുന്നേറ്റമാണുണ്ടാക്കിയത്. ദേശീയ ശ്രദ്ധ നേടിയ ആ മത്സരം നവ്യയുടെ രാഷ്‌ട്രീയയാത്രയില്‍ വലിയ നാഴികക്കല്ലായി മാറി. വയനാട് നവ്യക്ക് ഒരു തെരഞ്ഞെടുപ്പ് മണ്ഡലം മാത്രമായിരുന്നില്ല.

ഇരുമുന്നണികളും കേരളത്തിലെ അടിസ്ഥാന ജനതയെ വഞ്ചിച്ചതിന്റെ നേര്‍സാക്ഷ്യത്തെ ഗോത്രവര്‍ഗ സമൂഹത്തിന്റെ ജീവിതാവസ്ഥകളിലൂടെ അവര്‍ തിരിച്ചറിയുകയായിരുന്നു. പട്ടികവര്‍ഗ കോളനികളിലെ സ്ത്രീകളുടെയും കുട്ടികളുടെയും നരകജീവിതം തിരിച്ചറിഞ്ഞു. ചൂരല്‍മല – മുണ്ടക്കൈ ദുരന്തമേഖലയില്‍ സഹായഹസ്തവുമായി സജീവമായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷവും വയനാടന്‍ ജനതയുടെ ജീവിതാവശ്യങ്ങളുമായി ചേര്‍ന്ന് നില്‍ക്കുന്നു.

കാരപ്പറമ്പിന്റെ മുഖച്ഛായമാറ്റി

ഇരുത്തം വന്ന രാഷ്‌ട്രീയ നേതാവിന്റെ കരുത്തുമായാണ് കാരപ്പറമ്പിലെ വോട്ടര്‍മാരെ തേടി ഈ യുവനേതാവ് മൂന്നാം തവണഎത്തുന്നത്. വാര്‍ഡിന്റെ മുഖച്ഛായ മാറ്റിമറിക്കുകയായിരുന്നു പത്ത് വര്‍ഷങ്ങളിലൂടെ. അടിസ്ഥാന സൗകര്യ വികസനത്തിനായിരുന്നു മുന്‍തൂക്കം നല്‍കിയത്. പീപ്പിള്‍സ് റോഡില്‍ പഴയ ഡ്രെയിനേജിന് പകരം കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ അഞ്ച് കോടി രൂപ ചെലവഴിച്ച് നവീന ഡ്രെയിനേജ് സംവിധാനം കൊണ്ടുവന്നതോടെ പതിറ്റാണ്ടുകളുടെ പ്രശ്‌നമാണ് പരിഹരിച്ചത്. കൈതവയല്‍, മാറാട് പ്രത്യേക കോടതി എന്നിവയുടെ സമീപത്തെ വെള്ളക്കെട്ട് പരിഹരിക്കാനും ജലജീവന്‍ മീഷനിലൂടെ 90 ശതമാനം കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കാനും കഴിഞ്ഞു. വീടില്ലാത്തവര്‍ക്ക് പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ വീട് ലഭ്യമാക്കി. കേന്ദ്രപദ്ധതികള്‍ അടക്കം ജനങ്ങളുടെ ദൈനംദിന ജീവിതം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് നവ്യയെ ശ്രദ്ധേയയാക്കിയത്. കൊവിഡ് മഹാമാരി കാലത്ത് മാതൃകാപരമായ പ്രവര്‍ത്തനമാണ് ഈ വാര്‍ഡില്‍ ഉണ്ടായത്.

സിംഗപ്പൂരില്‍ മറൈന്‍ എന്‍ജിനീയറായ ഭര്‍ത്താവ് ശോഭിന്‍ശ്യാം നവ്യയുടെ പൊതുപ്രവര്‍ത്തനത്തിന് നല്ല പിന്തുണ നല്‍കുന്നു. മക്കളായ പത്താംക്ലാസ് വിദ്യാര്‍ത്ഥി സ്വാതിക് ശോഭിന്‍, നാലാം ക്ലാസ് വിദ്യാര്‍ത്ഥിഇഷാന ശോഭിന്‍ എന്നിവര്‍ മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തിലാണ് പഠിക്കുന്നത്.

ഇനി സ്മാര്‍ട്ട് വാര്‍ഡാവും

പത്ത് വര്‍ഷത്തെ വികസനത്തിന് തുടര്‍ച്ചയായി കാരപ്പറമ്പിനെ നഗരത്തിലെ സ്മാര്‍ട്ട് വാര്‍ഡാക്കാനാണ് നവ്യ ലക്ഷ്യമിടുന്നത്. അംഗനവാടികള്‍ മുതല്‍ വയോജനസൗഹൃദ ഇടങ്ങള്‍ വരെയുള്ള വിവിധ പദ്ധതികള്‍ ഇതിനായി ആവിഷ്‌ക്കരിക്കും. മാലിന്യ സംസ്‌ക്കരണത്തിനും സമ്പൂര്‍ണ്ണ ശുചിത്വത്തിനും ഊന്നല്‍ നല്‍കി വാര്‍ഡിനെ പരിസ്ഥിതി സൗഹൃദ മേഖലയാക്കാന്‍ എം.സി.എഫ് സംവിധാനം സ്ഥാപിക്കുമെന്നും ഉറപ്പ് നല്‍കുന്നു. രാഷ്‌ട്രീയ വിവേചനം കൊണ്ട് പദ്ധതി വിഹിതം അനുവദിക്കുന്നതില്‍ ഇടതുഭരണത്തിന്റെ അവഗണനയേറ്റ വാര്‍ഡാണെങ്കിലും കോഴിക്കോട് കോര്‍പ്പറേഷനില്‍ ഏറ്റവും വികസിച്ച വാര്‍ഡെന്ന ബഹുമതിയോടെയാണ് നവ്യ ഹരിദാസ് താമര ചിഹ്നത്തില്‍ ഇത്തവണ വോട്ട് നേടുന്നത്.

Tags: Navya Haridaskerala local body election 2025Karapparamb BJP candidateKozhikode Corporationനവ്യ ഹരിദാസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിന്റെ റോഡ് ഷോയില്‍ സിനിമാതാരവും ബിജെപി തമിഴ്‌നാട് സംസ്ഥാന ഉപാദ്ധ്യക്ഷയുമായ ഖുശ്ബു പങ്കെടുത്തപ്പോള്‍
Kerala

വനിതാ ശാക്തീകരണം നടപ്പാക്കിയത് ബിജെപി; രാഹുലിന്റെ വാക്കുകള്‍ ഗൗരവമായി എടുക്കുന്നില്ല: ഖുശ്ബു

നവ്യ ഹരിദാസ് പ്രചാരണത്തിനിടെ
Kerala

നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ നവ്യ ഹരിദാസ്

Kerala

കോഴിക്കോട് കോർപ്പറേഷനിൽ ബിജെപിക്ക് ചരിത്രവിജയം! നറുക്കെടുപ്പിലൂടെ നികുതി സമിതി അധ്യക്ഷ സ്ഥാനം പിടിച്ചെടുത്തു

Kerala

അമിത ആത്മവിശ്വാസം അപ്രതീക്ഷിത പരാജയം; സിപിഎമ്മിന് ഇനി വീട് കയറലും കുടുംബസംഗമവും സമരവും

Kerala

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: പിണറായി സർക്കാരിനെ കുറിച്ച് മികച്ച അഭിപ്രായമെന്ന് എംവി ഗോവിന്ദൻ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.