Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപ ലക്ഷദീപ മഹോത്സവം 20 മുതൽ; തെലുങ്ക് താരം റാണ ദഗുബതി മുഖ്യാതിഥി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2025, 05:54 am IST
in Kerala

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപ – ലക്ഷദീപ മഹോത്സവത്തിന്റെ ഭാഗമായുള്ള 56 ദിവസത്തെ വൈദിക ചടങ്ങുകൾക്ക് നവംബർ 20-ന് തുടക്കമാകും. ആറു വർഷത്തിലൊരിക്കൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന മുറജപം-ലക്ഷദീപം മഹോത്സവം 2026 ജനുവരി 14-ന് ലക്ഷദീപത്തോടെയാകും സമാപിക്കുകയെന്നും ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഭരണസമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മുറജപത്തിന്റെ ആദ്യ ദിവസത്തെ ചടങ്ങിൽ ‘വന്ദേ പത്മനാഭം’ എന്ന പരിപാടിയോടനുബന്ധിച്ച് തെലുങ്ക് ചലച്ചിത്ര താരം റാണാ ദുഗപതി പങ്കെടുക്കും. അനിഴം തിരുനാൾ മാർത്താണ്ഡവർമയാണ് നൂറ്റാണ്ടുകൾക്ക് മുൻപ് മുറജപത്തിന് തുടക്കം കുറിച്ചത്. അടുത്ത ലക്ഷദീപം 2031-ൽ ആയിരിക്കും.

ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നവംബർ 19-ന് രാവിലെ 4:30-നും 5:00-നും ഇടയിൽ വേദ മണ്ഡപം സ്ഥാപിക്കും. നവംബർ 20-ന് പുലർച്ചെ 4:00 മുതൽ 5:00 വരെ വേദമന്ത്ര പാരായണത്തോടെയാണ് മുറജപം ആരംഭിക്കുന്നത്. വേദ മന്ത്ര പാരായണമാണ് മുറജപത്തിലെ പ്രധാന ചടങ്ങ്. 7 ദിവസത്തെ മന്ത്രജപം ഉൾക്കൊള്ളുന്നതാണ് ഒരു ‘മുറ’. ഇത്തരത്തിൽ എട്ട് മുറകൾ ചേർന്നാണ് 56 ദിവസത്തെ മുറജപം പൂർത്തിയാകുന്നത്.

മുറജപം-ലക്ഷദീപം മഹോത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രം അധികൃതർ 12 കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. നവംബർ 27 മുതൽ ജനുവരി 7 വരെയുള്ള ദിവസങ്ങളിൽ ഓരോ മുറയ്‌ക്കനുസരിച്ചുള്ള പ്രത്യേക പൂജാദികാര്യങ്ങൾ ഉണ്ടാകും. ഡിസംബർ 5-ന് അഞ്ചാമത്തെ മുറശ്രീബലി നടക്കും. കൂടാതെ, വേദങ്ങളെക്കുറിച്ച് സെമിനാറുകൾ നടത്തും. 10,000-ത്തോളം ഭക്തർ ഈ ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് നിയന്ത്രിക്കാൻ ക്ഷേത്രത്തിന് പുറത്ത് എൽ ഇ ഡി വാൾ സ്ഥാപിച്ചിട്ടുണ്ട്.

ട്രെയിനിൽ അഡിഷണൽ കോച്ചിന് വേണ്ടി റെയിൽവേയ്‌ക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ചടങ്ങുകളുമായി ബന്ധപ്പെട്ട് 6 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ലക്ഷദീപത്തിന് ഓൺലൈൻ ബുക്കിങ് സൗകര്യം ലഭ്യമാക്കും. 15,000 പേർക്കാണ് മുറജപത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ ദിവസേന പ്രവേശനമുണ്ടാവുകയെന്നും ഭരണസമിതി വിശദീകരിച്ചു. ഭാവിയിൽ കുംഭമേള പോലെ വലിയ ഉത്സവമായി മുറജപ ലക്ഷദീപ മഹോത്സവത്തെ മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും ഭരണസമിതി അംഗങ്ങൾ പറഞ്ഞു. ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ മഹേഷ്, സംസ്ഥാന സർക്കാർ പ്രതിനിധിയായ അഡ്വ. വേലപ്പൻ നായർ, ഭരണ സമിതി അംഗങ്ങളായ കരമന ജയൻ, ആദിത്യ വർമ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags: Sree Padmanabha Swami templeമുറജപ ലക്ഷദീപ മഹോത്സവംTelugu actor Rana Daggubati
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചിത്രം വി.വി. അനൂപ്‌
Kerala

അനന്തപുരി വേദ-ദീപ പ്രഭയില്‍ മുങ്ങി ശ്രീപദ്മനാഭന് ഇന്നു ലക്ഷദീപം, മകര ശീവേലി രാത്രി 8.30ന്

Kerala

ലക്ഷദീപം തൊഴാൻ കര്‍ശന നിയന്ത്രണങ്ങള്‍: ആധാര്‍കാര്‍ഡ് കരുതണം, മൊബൈല്‍ പാടില്ല

Kerala

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി അമിത് ഷാ; വടക്കേ നടയിലൂടെ പ്രവേശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി 20 മിനിറ്റിനുള്ളിൽ ദർശനം പൂർത്തിയാക്കി

തിരുവോണനാളിൽ ശ്രീപത്മനാഭന് സമർപ്പിക്കാനുള്ള ഓണവില്ല് തയ്യാറാക്കുന്ന ബിൻകുമാർ ആചാരിയുടെ ഓണവില്ല് കുടുബം
Kerala

ശ്രീപത്മനാഭന് സമര്‍പ്പിക്കാന്‍ ഓണവില്ലൊരുങ്ങുന്നു; ആചാരപ്പെരുമയോടെ 

Kerala

“ആചാരവിരുദ്ധം, നിലവറ തുറക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല”; പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കില്ലെന്ന് ഭരണസമിതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.