Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീപത്മനാഭന് സമര്‍പ്പിക്കാന്‍ ഓണവില്ലൊരുങ്ങുന്നു; ആചാരപ്പെരുമയോടെ 

സുനില്‍ തളിയില്‍byസുനില്‍ തളിയില്‍
Aug 17, 2025, 04:11 pm IST
inKerala
തിരുവോണനാളിൽ ശ്രീപത്മനാഭന് സമർപ്പിക്കാനുള്ള ഓണവില്ല് തയ്യാറാക്കുന്ന ബിൻകുമാർ ആചാരിയുടെ ഓണവില്ല് കുടുബം

തിരുവോണനാളിൽ ശ്രീപത്മനാഭന് സമർപ്പിക്കാനുള്ള ഓണവില്ല് തയ്യാറാക്കുന്ന ബിൻകുമാർ ആചാരിയുടെ ഓണവില്ല് കുടുബം

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങമാസത്തിലെ തിരുവോണനാളില്‍ പ്രതിഷ്ഠകളില്‍ ചാര്‍ത്താനുള്ള പള്ളിവില്ലെന്ന ഓണവില്ലുകള്‍ ഒരുങ്ങുന്നു.

തിരുവോണനാളില്‍ ശ്രീപത്മനാഭനും നരസിംഹമൂര്‍ത്തിക്കും ശ്രീകൃഷ്ണ സ്വാമിക്കും ശാസ്താവിനും വിനായകനും ചാര്‍ത്തുന്നതിനാണ് പള്ളി വില്ലുകള്‍ എന്ന ഓണവില്ലുകള്‍ സമര്‍പ്പിക്കുന്നത്. പുലര്‍ച്ചെ 5നും 6നും ഇടയിലാണ് ഓണവില്ല് സമര്‍പ്പണം നടക്കുക.

ഓണവില്ല് ഭഗവാന് സമര്‍പ്പിക്കുവാനുളേള അവകാശം കരമന മേലാറന്നൂരിലെ വാണിയംമൂല വിളയില്‍ വീട് മൂത്താചാരിയുടെ കുടുംബത്തിനാണ്. നൂറ്റാണ്ടുകളായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഓണവില്ല് സമര്‍പ്പിക്കുന്നത് ഈ കുടുംബമാണ്. ബിന്‍കുമാര്‍ ആചാരിയാണ് ഇപ്പോഴത്തെ തലമുറയിലെ കാരണവര്‍. കലയും പാരമ്പര്യവും ആചാരാനുഷ്ഠാനങ്ങളും തലമുറകളായി നിലനിര്‍ത്തിപ്പോരുന്ന ഒരു കുടുംബമാണിത്. മഹാവിഷ്ണുവിന്റെ അവതാരങ്ങള്‍ വരച്ചുകാട്ടുന്ന ചിത്രരചനാ ശില്പമാണ് ഓണവില്ല്.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തോളം പഴക്കമുണ്ട് ഓണവില്ല് സമര്‍പ്പണമെന്ന ആചാരത്തിനും.
പ്രജകളെ കാണാനെത്തുന്ന മഹാലി തമ്പുരാന് വേണ്ടി മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളെ വരച്ചു കാണിക്കുന്നതിനാണ് ഓണവില്ല് ഉപയോഗിക്കുന്നത് എന്നാണ് ഐതിഹ്യം. വാമനന്‍ പാതാളത്തിലേക്ക് ചവിട്ടി താഴ്‌ത്തുമ്പോള്‍ മഹാവിഷ്ണവുന്റെ വിശ്വരൂപം കാണണമെന്ന മഹാബലിയുടെ അഭ്യര്‍ത്ഥന പ്രകാരം മഹാവിഷ്ണു വിശ്വരൂപം കാണിക്കുന്നു. മഹാബലിക്ക് ദര്‍ശിക്കാന്‍ വേണ്ടി മഹാവിഷ്ണുവിന്റെ അവതാരവും അവതാര കഥകളും വിശ്വകര്‍മ്മാവ് രചന നടത്തുകയും തുടര്‍ന്ന് കാലാകാലങ്ങളില്‍ വിശ്വകര്‍മ്മാവിന്റെ അനുയായികള്‍ ഇത് വരച്ച് വിഷ്ണു സന്നിധിയില്‍ സമര്‍പ്പിക്കണമെന്ന വാഗ്ദാനം നിറവേറ്റുന്നതിനുമാണ് ഓണവില്ല് സമര്‍പ്പണം നടത്തുന്നത്.

കടമ്പിന്റെയും മഹാഗണിയുടെയും തടികളിലാണ് ഓണവില്ല് നിര്‍മ്മാണം. നാലര അടി, നാല് അടി, മൂന്നര അടി നീളങ്ങളിലാണ് വില്ലുണ്ടാക്കുന്നത്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ താഴികക്കുടം ഇരിക്കുന്ന വള്ളത്തിന്റെ ആകൃതിയിലാണ് വില്ല് നിര്‍മ്മാണം. ഓരോ ജോഡി വീതം 12 വില്ലുകള്‍ നിര്‍മ്മിക്കും. ദശാവതാരം വില്ല്, അനന്തശയനം വില്ല്, ശ്രീരാമ പട്ടാഭിഷേകം വില്ല്, കൃഷ്ണലീല വില്ല്, ശാസ്ത വില്ല്, വിനായക വില്ല് എന്നിങ്ങനെയാണ് വില്ലുകള്‍. പ്രകൃതിദത്തമായ ചായക്കൂട്ടുകളാണ് നിറങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. 41 ദിവസം വൃതമെടുത്താണ് കുടുംബക്കാര്‍ ഓണവില്ലിന്റെ ചിത്രരചന പൂര്‍ത്തിയാക്കുന്നത്. ഓരോ ജോഡി വില്ലുകളും അതാത് ദേവ വിഗ്രഹങ്ങളില്‍ സമര്‍പ്പിക്കും. തിരുവോണദിനത്തില്‍ വില്ലുകള്‍ ചാര്‍ത്തുകയും തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളില്‍ നടത്തുന്ന പൂജകള്‍ക്ക് ശേഷം ഓണവില്ല് തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ സൂക്ഷിക്കുകയും ചെയ്യും. ഓണദിനങ്ങളില്‍ ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് ഓണവില്ല് ദര്‍ശിക്കുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

Tags: Onam FestivalonavilluSree Padmanabha Swami temple
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

Kerala

തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

India

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

മലപ്പുറം നിലമ്പൂര്‍ പള്ളിക്കുന്നില്‍ സംഘടിപ്പിച്ച നബിദിന റാലിയില്‍പ്രജാക്ഷേമ തത്പരനായ മഹാബലി തമ്പുരാന്റെ വേഷമണിഞ്ഞ വ്യക്തി നേരിട്ടെത്തി ആശംസകള്‍ നേരുന്നു
Kerala

മതാതീതമാണ് ഓണമെന്ന് വീണ്ടും തെളിയിച്ച് കേരളം

Kerala

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.